മാ​ന്ദ്യം മ​റി​ക​ട​ന്ന് ഇ​ന്ത്യ; ജി​ഡി​പി വ​ള​ർ​ച്ച 0.4%
Saturday, February 27, 2021 12:41 AM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു ത്രൈ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പി​​​​നു​​​​ശേ​​​​ഷം രാ​​​​ജ്യം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ പാ​​​​ത​​​​യി​​​​ൽ. 2020-21 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ(​​​​ഒ​​​​ക്ടോ​​​​ബ​​​​ർ- ഡി​​​​സം​​​​ബ​​​​ർ)​​​​ രാ​​​​ജ്യ​​​​ത്തെ മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം(​​​​ജി​​​​ഡി​​​​പി) മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 0.4 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചു.

കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 24.4 ശ​​​​ത​​​​മാ​​​​ന​​​​വും സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 7.3 ശ​​​​ത​​​​മാ​​​​ന​​​​വും ജി​​​​ഡി​​​​പി ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു ത്രൈ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഇ​​​​ടി​​​​വി​​​​നു​​​​ശേ​​​​ഷം ജി​​​​ഡി​​​​പി, വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ രാ​​​​ജ്യം സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി മാ​​​​ന്ദ്യം മ​​​​റി​​​​ക​​​​ട​​​​ന്നു. സ്ഥി​​​​ര വി​​​​ല പ്ര​​​​കാ​​​​രം ഒ​​​​ക്ടോ​​​​ബ​​​​ർ- ഡി​​​​സം​​​​ബ​​​​റി​​​​ലെ ജി​​​​ഡി​​​​പി 36.22 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2019-20ൽ ​​​മൂ​​​ന്നാം ത്രൈ​​​മാ​​​സ ജി​​​​ഡി​​​​പി സ്ഥി​​​​ര​​​വി​​​​ല പ്ര​​​​കാ​​​​രം 36.08 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.


ഒ​​​​ക്ടോ​​​​ബ​​​​ർ- ഡി​​​​സം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല 1.6 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ത്രൈ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ലും വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ഇ​​​​ക്കു​​​​റി​​​​യും നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല; ​​​​വ​​​​ള​​​​ർ​​​​ച്ച 3.9 ശ​​​​ത​​​​മാ​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം, ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 8 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​യു​​​​മെ​​​​ന്നാ​​​​ണ് ദേ​​​​ശീ​​​​യ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

നേ​​​​ര​​​​ത്തെ മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത് 7.7 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം കാ​​​​ത​​​​ൽ മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം ജ​​​​നു​​​​വ​​​​രി​​​​ൽ 0.1 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു. രാ​​​​സ​​​​വ​​​​ളം, സ്റ്റീ​​​​ൽ, വൈ​​​​ദ്യു​​​​തി എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണു നേ​​​​ട്ട​​​​മാ​​​​യ​​​​ത്. 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കാ​​​​ത​​​​ൽ മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം 2.2 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.