കയറ്റുമതി കുറഞ്ഞു, വ്യാപാരകമ്മി പെരുകി
Wednesday, March 3, 2021 12:02 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ലെ ക​​​യ​​​റ്റു​​​മ​​​തി മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ​ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 0.25 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. ജ്വ​​​ല്ല​​​റി, പെ​​​ട്രോ​​​ളി​​​യം, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​ണു രാ​​​ജ്യ​​​ത്തെ മൊ​​​ത്ത ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​ക്കി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റ​​​ക്കു​​​മ​​​തി ഏ​​​ഴ് ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലു​​​ണ്ടാ​​​യ 124 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​റ​​​ക്കു​​​മ​​​തി കൂ​​​ട്ടി​​​യ​​​ത്. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ്യാ​​​പാ​​​ര​​​ക​​​മ്മി 1016 കോ​​​ടി ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 1288 കോ​​​ടി ഡോ​​​ള​​​റാ​​​യി വ​​​ർ​​​ധി​​​ച്ചു. 2767 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​ണ് ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലു​​​ണ്ടാ​​​യ​​​ത്. ഇ​​​റ​​​ക്കു​​​മ​​​തി 4055 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​തും.


സ്വ​​​ർ​​​ണ​​​ത്തി​​​നു പു​​​റ​​​മേ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ,സ്റ്റീ​​​ൽ, മ​​​രു​​​ന്ന്, ത​​​ടി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 2014 നു​​​ശേ​​​ഷ​​​മു​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു ക​​​ഴി​​​ഞ്ഞ മാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം അ​​​രി, കാ​​​ർ​​​പ്പ​​​റ്റു​​​ക​​​ൾ, പ്ലാ​​​സ്റ്റി​​​ക്, സെ​​​റാ​​​മി​​​ക്, തു​​​ട​​​ങ്ങി​​​യ​​​വ ക​​​ഴി​​​ഞ്ഞ മാ​​​സം കൂ​​​ടു​​​ത​​​ലാ​​​യി ക​​​യ​​​റ്റു​​​മ​​​തി​ ചെ​​​യ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.