ജാ​ഗ്ര​ത​യോ​ടെ നി​ക്ഷേ​പ​ക​ർ; പരിക്കില്ലാതെ ഇന്ത്യൻ വിപണി
ജാ​ഗ്ര​ത​യോ​ടെ നി​ക്ഷേ​പ​ക​ർ; പരിക്കില്ലാതെ ഇന്ത്യൻ വിപണി
Friday, May 7, 2021 12:49 AM IST
മും​ബൈ: ആ​ഗോ​ള വി​പ​ണി ക​രു​ത്തു കാ​ട്ടി​യ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പരിക്കേൽക്കാതെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​. സെ​ൻ​സെ​ക്സ് സൂ​ചി​ക 272 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 48950 എ​ന്ന നി​ല​യി​ലും നി​ഫ്റ്റി സൂ​ചി​ക 107 പോ​യി​ന്‍റ് ക​യ​റി 14,725 പോ​യി​ന്‍റി​ലും വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

ലോ​ഹം, ഐ​ടി, ഓ​ട്ടോ സൂ​ചി​ക​ക​ളി​ലും മു​ന്നേ​റ്റ​മു​ണ്ടാ​യി. 1.8 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ് ഈ ​സൂ​ചി​ക​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ൾ വേ​ണ്ട​ത്ര ക​രു​ത്തു കാ​ട്ടി​യി​ല്ല. എ​ച്ച്ഡി​എ​ഫ്സി, ടെ​ക്ക് മ​ഹീ​ന്ദ്ര, ഇ​ൻ​ഫോ​സി​സ്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, നെ​സ‌്‌ലെ ഇ​ന്ത്യ, കോ​ട്ട​ക്ക് മ​ഹീ​ന്ദ്ര ബാ​ങ്കു​ക​ൾ നേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.


കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​പ​ണി​യെ പി​ന്നോ​ട്ടു വ​ലി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.