പു​തി​യ സ്വ​കാ​ര്യ​താ​ന​യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വാ​ട്സ്ആപ്പ് അ​ക്കൗ​ണ്ടു​ക​ൾ കാ​ല​ക്ര​മേ​ണ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​മെ​ന്ന് ക​ന്പ​നി
പു​തി​യ സ്വ​കാ​ര്യ​താ​ന​യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വാ​ട്സ്ആപ്പ് അ​ക്കൗ​ണ്ടു​ക​ൾ  കാ​ല​ക്ര​മേ​ണ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​മെ​ന്ന് ക​ന്പ​നി
Wednesday, May 12, 2021 12:36 AM IST
മും​ബൈ:​പു​​തി​​യ സ്വ​​കാ​​ര്യ​​താ​​ന​​യം അം​​ഗീ​​ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന​​തീ​​യ​​തി ഈ ​​മാ​​സം 15 ന് ​​അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ നി​​ല​​പാ​​ട് മാ​​റ്റി വാ​​ട്സ്ആ​​പ്പ്. സ്വ​​കാ​​ര്യ​​താ​​ന​​യം പാ​ലി​ക്കാ​ൻ മേ​​യ് 15നു​​ശേ​​ഷ​​വും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് സാ​​വ​​കാ​​ശം ന​​ൽ​​കു​​മെ​​ന്നും എ​​ന്നി​​ട്ടും ന​​യം അം​​ഗീ​​ക​​രി​​ക്കാ​ത്ത​​ അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും ക​​ന്പ​​നി ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ, പു​​തു​ന​​യം അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കു വാ​​ട്സ്ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ ഒ​രു​വി​ധ​ത്തി​ലു​ള്ള ത​​ട​​സ​വും നേ​​രി​​ടി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. വാ​ട്സാ​പ്പി​ന്‍റെ പു​തി​യ ന​യം സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ന്പ​നി​യു​ടെ നി​ല​പാ​ടു​മാ​റ്റം.

“മേ​​യ് 15നു ​​ശേ​​ഷ​​വും ഉ​​പ​​യോ​​ക്ത​​ക്ക​​ൾ​​ക്ക് ഇ​ട​യ്ക്കി​ടെ ന​​യം അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​ള്ള അ​​റി​​യി​​പ്പ് ല​​ഭി​​ക്കും. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ കൂ​​ടി ഇ​​തു തു​​ട​​രും. അ​​തി​​നു​​ശേ​​ഷം അ​​റി​​യി​​പ്പ് സ്ഥി​​ര​​മാ​​യി ല​​ഭി​​ച്ചു​​തു​​ട​​ങ്ങും. എ​​ന്നി​​ട്ടും പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​പ​​യോ​​ക്താ​ക്ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ചാ​​റ്റ് ലി​​സ്റ്റ് ല​​ഭ്യ​​മ​​ല്ലാ​​താ​​വും.


എ​​ന്നാ​​ൽ, വീ​​ഡി​​യോ​​കോ​​ളും വോ​​യി​​സ്കോ​​ളും സ്വീ​​ക​​രി​​ക്കാ​​ൻ ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല. വ​​രു​​ന്ന മേ​​സേ​​ജു​​ക​​ൾ​​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മി​​സ്ഡ് കോ​​ളു​​ക​​ളി​​ലേ​​ക്ക് തി​​രി​​കെ വി​​ളി​​ക്കാ​​നും ക​​ഴി​​യും. തു​​ട​​ർ​​ന്നും പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളും അ​​വ​​സാ​​നി​​പ്പി​​ച്ച​​ശേ​​ഷം നാ​മ​മാ​ത്ര അ​​ക്കൗ​​ണ്ടാ​യി നി​​ല​​നി​​ർ​​ത്തും.

എ​​ന്നാ​​ൽ ഇ​​ത്ത​​രം നി​​ർ​​ജീ​​വ അ​​ക്കൗ​​ണ്ടു​​ക​​ൾ 120 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ഡി​​ലീ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന് ക​​ന്പ​​നി​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ട്.’’ വാ​​ട്സ്ആ​​പ്പ് അ​​റി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം, പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​വ​​രു​​ടെ വാ​​ട്സാ​​പ്പ് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്നത് എ​​ന്നു​​മു​​ത​​ലാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​ൻ ക​​ന്പ​​നി ത​​യ്യാ​​റാ​​യി​​ല്ല.

പു​തു​ന​യ പാ​ല​ന​ത്തി​ന് ഓ​​രോ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും വ്യ​​ത്യ​​സ്ത സ​​മ​​യ​​പ​​രി​​ധി​​യാ​​യിരി​​ക്കും ന​​ൽ​​കു​​ക​​യെ​​ന്നാ​​ണ് ക​​ന്പ​​നി അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.