വ്യാ​പാ​ര​ക്ക​മ്മി റി​ക്കാ​ർ​ഡി​ൽ
വ്യാ​പാ​ര​ക്ക​മ്മി റി​ക്കാ​ർ​ഡി​ൽ
Saturday, October 16, 2021 12:14 AM IST
മും​​​​ബൈ: ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ വി​​​​ല​​വ​​​​ർ​​​​ധ​​​​ന രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി മൂ​​​​ല്യ​​​​ത്തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന.

സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സം ഇ​​​​ന്ത്യ​​​​യു​​​​ടെ മൊ​​​ത്തം ഇ​​​​റ​​​​ക്കു​​​​മ​​​തി മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 70 ശ​​​​ത​​​​മാ​​​​ന​​​മു​​​​യ​​​​ർ​​​​ന്ന് 6849 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.

ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ 21.44 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്; 5406​​​​കോ​​​​ടി ഡോ​​​​ള​​​​ർ. ഇ​​​​തോ​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​ര​​​​മാ​​​​യ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി 2260 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി​​​​യാ​​​​ണി​​​​ത്. 2012 ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2020 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​മ്മി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന​ പ്ര​​​തി​​​മാ​​​സ വ്യാ​​​പാ​​​ര​​ക്ക​​​മ്മി.


ച​​​​ര​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ(​​​​സേ​​​​വ​​​​നം ​​ഒ​​​​ഴി​​​​കെ) 85 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി മൂ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന മൂ​​​​ന്നു മ​​​​ട​​​​ങ്ങാ​​​​ണ്.

2020 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​യി 580 കോ​​​​ടി ഡോ​​​​ള​​​​ർ മു​​​​ട​​​​ക്കി​​​​യ സ്ഥാ​​​​ന​​​​ത്ത് ഇ​​​​ക്കു​​​​റി 1740 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​ണ് മു​​​​ട​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​ത്. വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യോ​​ടൊ​​​​പ്പം ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ർ​​​​ധി​​​​ച്ച​​​​തും ക്രൂ​​​​ഡ് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​ ഉ​​​​യ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി. സ്വ​​​​ർ​​​​ണം, വെ​​​​ള്ളി എ​​​​ന്നി​​​​വ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലും വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.