സ​മ്പൂർ​ണ സൗ​രോ​ർ​ജ ഡ​യ​റി​യു​മാ​യി മി​ൽ​മ
സ​മ്പൂർ​ണ സൗ​രോ​ർ​ജ  ഡ​യ​റി​യു​മാ​യി മി​ൽ​മ
Saturday, July 2, 2022 10:26 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ സ​​​മ്പൂ​​ർ​​​ണ സൗ​​​രോ​​​ർ​​​ജ ഡ​​​യ​​​റി​​​യു​​​മാ​​​യി മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല. പ​​​ദ്ധ​​​തി​​​യു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​വും ഡോ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ര്യ​​​ന്‍റെ പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​ന​​​വും അ​​​ഞ്ചി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​ന് മി​​​ൽ​​​മ ഇ​​​ട​​​പ്പ​​​ള്ളി ഹെ​​​ഡ് ഓ​​​ഫീ​​​സ് കാ​​മ്പ​​​സി​​​ൽ ന​​​ട​​​ക്കും. സോ​​​ളാ​​​ർ പാ​​​ന​​​ൽ പ്രോ​​​ജ​​​ക്ടി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം കേ​​​ന്ദ്ര മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന സ​​​ഹ​​​മ​​​ന്ത്രി ഡോ. ​​​എ​​​ൽ. മു​​​രു​​​ക​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ഇ​​​ട​​​പ്പ​​​ള്ളി ഹെ​​​ഡ് ഓ​​​ഫീ​​​സ് ക​​​വാ​​​ട​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള അ​​​ർ​​​ധ​​​കാ​​​യ പ്ര​​​തി​​​മ മ​​​ന്ത്രി ചി​​​ഞ്ചു​​​റാ​​​ണി അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്യും. മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഡോ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ര്യ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ പു​​​സ്ത​​​ക വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ഫ്ളോ​​​റാ​​​പ് മെ​​​ഷി​​​ന്‍റെ അ​​​നു​​​മ​​​തി പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കും.

പ്ര​​​തി​​​മ നി​​​ർ​​​മി​​​ച്ച ശി​​​ൽ​​​പി​​​യെ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി ആ​​​ദ​​​രി​​​ക്കും. ക​​​ന്നു​​​കാ​​​ലി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ​​​യും മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തു​​​ന്ന ബി​​​എം​​​സി സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് വി​​​ത​​​ര​​​ണം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ല്ലാ​​​സ് തോ​​​മ​​​സും നി​​​ർ​​​വ​​​ഹി​​​ക്കും.


പ്ര​​​തി​​​ദി​​​നം ര​​​ണ്ടു മെ​​​ഗാ​​​വാ​​​ട്ട് ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി​​​യു​​​ള്ള സൗ​​​രോ​​​ർ​​​ജ പ്ലാ​​​ന്‍റാ​​​ണ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ യൂ​​​ണി​​​റ്റി​​​ലാ​​​ണ് പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. 11.50 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ അ​​​നെ​​​ർ​​​ട്ടി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ഡ​​​യ​​​റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ 27.47 ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം മി​​​ച്ചം വ​​​രു​​​ന്ന 58,000 യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി കെ​​​എ​​​സ്ഇ​​​ബി ഗ്രി​​​ഡി​​​ലേ​​​ക്ക് ന​​​ൽ​​​കി പ്ര​​​തി​​​വ​​​ർ​​​ഷം ആ​​​കെ 1.60 കോ​​​ടി രൂ​​​പ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് പ​​​റ​​​ഞ്ഞു.

മി​​​ൽ​​​മ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ൽ​​​സ​​​ണ്‍ ജെ. ​​​പു​​​റ​​​വ​​​ക്കാ​​​ട്ട്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ സാ​​​ജു എ​​​ന്നി​​​വ​​​രും വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.