ഡോളര്‍ കുതിച്ചു; രൂപയുടെ മൂല്യം 82.50
ഡോളര്‍ കുതിച്ചു; രൂപയുടെ മൂല്യം 82.50
Saturday, October 8, 2022 12:41 AM IST
മും​ബൈ: 80 രൂ​പ​ക്ക് മു​ക​ളി​ലേ​ക്ക് ഇ​ടി​യി​ല്ലെ​ന്ന പ്ര​വ​ച​ന​ങ്ങ​ള്‍ പി​ഴ​ച്ചു. ഇ​ന്ന​ലെ വി​പ​ണി അ​നു​സ​രി​ച്ച് എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് രൂ​പ​യു​ടെ മൂ​ല്യം.

ഇ​ന്ന​ലെ രാ​വി​ലെ വ്യാ​പാ​ര​ത്തി​ല്‍ രൂ​പ​യു​ടെ മൂ​ല്യം 40 പൈ​സ ഇ​ടി​ഞ്ഞ് 82 .28 ല്‍ ​എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വി​ടെ​യും നി​ന്നി​ല്ല, ഉ​ച്ച​യോ​ടെ 82.37 ലേ​യ്ക്കും ഒ​ടു​വി​ല്‍ 82.50 രൂ​പ​യി​ലു​മെ​ത്തി രൂ​പ​യു​ടെ മൂ​ല്യം.

പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ ഗു​ണം ചെ​യ​തു​തു​ട​ങ്ങി. ഡോ​ള​ര്‍ നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം യു ​എ​സ് ഡോ​ള​ര്‍ സൂ​ചി​ക 20 വ​ര്‍ഷ​ത്തി​ലെ ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.


ഡോ​ള​റി​ന്‍റെ കു​തി​പ്പ് രൂ​പ​യ്ക്കു പു​റ​മെ മി​ക്ക ഏ​ഷ്യ​ന്‍ ക​റ​ന്‍സി​ക​ളേ​യും പി​ന്നോ​ട്ട​ടി​ച്ചു. രൂ​പ​യ്‌​ക്കൊ​പ്പം ഇ​വ​യു​ടെ​യും മൂ​ല്യ​വും ത​ക​ര്‍ച്ച​യി​ലാ​ണ്. യൂ​റോ​യും ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി.

ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ കാ​ണു​ന്ന​ത്. വ​രും​കാ​ല​ത്ത് ക​റ​ന്‍​സി വീ​ണ്ടും കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.