ഡൗ ​ജോ​ണ്‍സ് സു​സ്ഥി​ര സൂ​ചി​ക​ക​ളി​ൽനി​ന്ന് അ​ദാ​നി എ​ന്‍റ​ർപ്രൈസ​സ് ഓ​ഹ​രി​ക​ൾ നീ​ക്കം ചെ​യ്തു
ഡൗ ​ജോ​ണ്‍സ് സു​സ്ഥി​ര സൂ​ചി​ക​ക​ളി​ൽനി​ന്ന്  അ​ദാ​നി എ​ന്‍റ​ർപ്രൈസ​സ് ഓ​ഹ​രി​ക​ൾ നീ​ക്കം ചെ​യ്തു
Saturday, February 4, 2023 4:44 AM IST
മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ അ​ദാ​നി ഗ്രൂ​പ്പി​ന് മ​റ്റൊ​രു ആ​ഘാ​ത​മാ​യി ഡൗ ​ജോ​ണ്‍സ് പ്ര​ഖ്യാ​പ​നം. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ഓ​ഹ​രി​ക​ൾ ഡൗ ​ജോ​ണ്‍സ് സു​സ്ഥി​ര​താ സൂ​ചി​ക​ക​ളി​ൽനി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്ന എ​സ് ആ​ൻ​ഡ് പി ​ഡൗ ജോ​ണ്‍സ് പ്ര​ഖ്യാ​പി​ച്ചു. സ്റ്റോ​ക്ക് കൃ​ത്രി​മ​ത്വ​വും അ​ക്കൗ​ണ്ടിം​ഗ് ത​ട്ടി​പ്പും ആ​രോ​പി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​നെ ഡൗ ​ജോ​ണ്‍സ് സു​സ്ഥി​ര​താ സൂ​ചി​ക​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യാ​ണെ​ന്നു എ​സ് ആ​ൻ​ഡ് പി ​ഡൗ ജോ​ണ്‍സ് സൂ​ചി​ക ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ദാ​നി എ​ന്‍റ​ർപ്രൈ​സ​സ്, അ​ദാ​നി പോ​ർ​ട്ട്സ് & സെ​സ്, അം​ബു​ജ സി​മ​ന്‍റ്സ് എ​ന്നീ മൂ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് ഓ​ഹ​രി​ക​ൾ അ​ധി​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നു​ള്ള എ​ൻ​എ​സ്ഇ​യു​ടെ തീ​രു​മാ​ന​ത്തി​നി​ട​യി​ലാ​ണ് ഡൗ ​ജോ​ണ്‍സി​ന്‍റെ തീ​രു​മാ​ന​വും വ​രു​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. എ​ലി​യ​ർ, സി​റ്റി​ഗ്രൂ​പ്പ് ഇ​ങ്കി​ന്‍റെ വെ​ൽ​ത്ത് വി​ഭാ​ഗം അ​ദാ​നി ഗ്രൂ​പ്പ് സെ​ക്യൂ​രി​റ്റി​ക​ൾ മാ​ർ​ജി​ൻ ലോ​ണു​ക​ൾ​ക്കു​ള്ള ഈ​ടാ​യി സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി. ക്രെ​ഡി​റ്റ് സൂ​സ് ഗ്രൂ​പ്പി​ന്‍റെ സ​മാ​ന​മാ​യ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണി​ത്.

ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​തി​ന് ശേ​ഷം ഓ​ഹ​രി മൂ​ല്യ​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ​തി​നാ​ൽ അ​ദാ​നി ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മൂ​ല​ധ​നം സ​മാ​ഹ​രി​ക്കാ​നു​ള്ള ക​ഴി​വ് കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മൂ​ഡീ​സും പ​റ​ഞ്ഞു. അ​ദാ​നി പോ​ർ​ട്ട്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ ലി​മി​റ്റ​ഡ്, അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ലി​മി​റ്റ​ഡ്, അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ റേ​റ്റിം​ഗു​ക​ൾ കു​റ​യു​ന്ന​ത് ദീ​ർ​ഘ​കാ​ല വി​ൽ​പ​ന ക​രാ​റു​ക​ളു​ള്ള നി​യ​ന്ത്രി​ത ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ബി​സി​ന​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന പ​ണ​മൊ​ഴു​ക്കി​നു​ള്ള സാ​ധ്യ​ത​യും ഇ​ല്ലാ​താ​ക്കും. കൂ​ടാ​തെ വി​പ​ണി​യി​ലെ പ്ര​ബ​ല​മാ​യ സ്ഥാ​ന​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് മൂ​ഡീ​സ് വി​ല​യി​രു​ത്തു​ന്ന​ത്.


ഇ​ന്ന​ലെ രാ​വി​ലെ വ്യാ​പാ​ര​ത്തി​ൽ, അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് വ്യാ​പാ​ര​ത്തി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 30% ഇ​ടി​ഞ്ഞ് 2021 ഏ​പ്രി​ലി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. അ​ദാ​നി പോ​ർ​ട്ട്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ ലി​മി​റ്റ​ഡ്, അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ ലി​മി​റ്റ​ഡ്, അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ലി​മി​റ്റ​ഡ് എ​ന്നി​വ​യും 10 ശ​ത​മാ​നം വീ​തം ഇ​ടി​ഞ്ഞു. അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് ലി​മി​റ്റ​ഡ് അ​ഞ്ച് ശ​ത​മാ​നം ഇ​ടി​ഞ്ഞു. ക്ലോ​സിം​ഗി​ൽ ആ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് 1.38 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,586.80ലും ​അ​ദാ​നി പോ​ർ​ട്സ് 7.87 ശ​ത​മാ​നം ഉ​യ​ർ​ന്ന് 498.85 ലു​മാ​ണ്.

ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റികാ​ര്യ മ​ന്ത്രി വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞു. അ​ദാ​നി​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് ഒ​രു ബ​ന്ധ​വു​മി​ല്ല, പ്ര​ഹ്ലാ​ദ് ജോ​ഷി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഇ​ന്ത്യ​ക്ക് വ​ള​രെ വി​ശാ​ല​മാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​ന്പ​നി​ക​ളു​ണ്ട്, ഓ​ഹ​രി വി​പ​ണി​യി​ൽ എ​ന്ത് ത​ക​ർ​ച്ച​യു​ണ്ടാ​യാ​ലും മൊ​ത്ത​ത്തി​ലു​ള്ള സ​ന്പ​ദ്‌വ്യ​സ്ഥ​യെ ബാ​ധി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് ടെ​ക്, റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന വി​റ്റ​ഴി​ക്ക​ലി​നെ ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്് വ‌്യവ​സ്ഥ ചെ​റു​ത്തു​നി​ൽ​ക്കു​മെ​ന്നും വി​പ​ണി​ക​ളി​ലെ ഏ​ത് ആ​ഘാ​ത​വും ഹ്ര​സ്വ​കാ​ല​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.