വൈ​എം​സി​എ ഉ​ത്പ​ന്ന​ങ്ങ​ൾ ബ്രാ​ൻ​ഡ​ഡ് വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്ക്
വൈ​എം​സി​എ ഉ​ത്പ​ന്ന​ങ്ങ​ൾ ബ്രാ​ൻ​ഡ​ഡ്  വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്ക്
Friday, June 2, 2023 11:40 PM IST
ആ​​​ലു​​​വ: വൈ​​​എം​​​സി​​​എ കേ​​​ര​​​ള റീ​​​ജ​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന തേ​​​ൻ, തേ​​​യി​​​ല, ഉ​​​ണ​​​ക്ക​​​മീ​​​ൻ, സു​​​ഗ​​​ന്ധ​​​ദ്ര​​​വ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ബ്രാ​​​ൻ​​​ഡ​​​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ക്കി വി​​​ല്പ​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്നു. റീ​​​ജ​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് നെ​​​റ്റി​​​ക്കാ​​​ട​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​യാ​​​ണി​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വൈ​​​എം​​​സി​​​എ​​​യു​​​ടെ മാ​​​ർ​​​ത്താ​​​ണ്ഡ​​​ത്തു​​ള്ള റൂ​​​റ​​​ൽ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന അ​​ഗ്‌​​മാ​​​ർ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​ള്ള തേ​​​ൻ, രാ​​​ജ​​​കു​​​മാ​​​രി പ്രോ​​​ജ​​​ക്ടി​​​ലെ സു​​​ഗ​​​ന്ധ​​​ദ്ര​​​വ്യ​​​ങ്ങ​​​ൾ, വ​​​യ​​​നാ​​​ട് വൈ​​​ത്തി​​​രി പ്രോ​​​ജ​​​ക്ടി​​​ന്‍റെ തേ​​​യി​​​ല, ആ​​​യി​​​രം​​​തെ​​​ങ്ങ് ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​റി​​ന്‍റെ ഉ​​​ണ​​​ക്ക​​​മീ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യി ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തു​​​ക. വി​​​ല്പ​​ന​​കേ​​​ന്ദ്ര​​​ങ്ങ​​​ളും വൈ​​​എം​​​സി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. സം​​​രം​​​ഭ​​​ത്തി​​​ൽ വ​​​നി​​​താ​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കും.


സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മെ​​​ഗാ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ്, ഡ​​​യാ​​​ലി​​​സി​​​സ് സ​​​ഹാ​​​യം, കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യം, വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് വീ​​​ട് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം ന​​​ട​​​പ്പി​​​ലാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.