ജെം ആന്‍ഡ് ജ്വല്ലറി ഷോ സമാപിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഷോ സമാപിച്ചു
Monday, December 4, 2023 1:36 AM IST
കൊ​​ച്ചി: കേ​​ര​​ള ജെം ​​ആ​​ന്‍ഡ് ജ്വ​​ല്ല​​റി ഷോ​​യു​​ടെ പ​​തി​​നാ​​റാം പ​​തി​​പ്പ് (കെ​​ജി​​ജെ​​എ​​സ് 2023) അ​​ങ്ക​​മാ​​ലി അ​​ഡ്‌​​ല​​ക്‌​​സ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ക​​ണ്‍വ​​ന്‍ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ സ​​മാ​​പി​​ച്ചു. ജ്വ​​ല്ല​​റി വ്യ​​വ​​സാ​​യ​​ത്തി​​ലെ മി​​ക​​ച്ച നേ​​ട്ട​​ങ്ങ​​ള്‍ക്കു​​ള്ള അ​​വാ​​ര്‍ഡു​​ദാ​​ന ച​​ട​​ങ്ങോ​​ടെ​​യാ​​യി​​രു​​ന്നു സ​​മാ​​പ​​നം.

സി​​നി​​മാ താ​​ര​​ങ്ങ​​ളാ​​യ ന​​രേ​​നും വീ​​ണ ന​​ന്ദ​​കു​​മാ​​റും അ​​വാ​​ര്‍ഡു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. കെ​​ജി​​ജെ​​എ​​സ് ഡ​​യ​​റ​​ക്‌ടര്‍മാ​​രാ​​യ പി. ​​വി. ജോ​​സ്, സു​​മേ​​ഷ് വ​​ധേ​​ര, ക്രാ​​ന്തി നാ​​ഗ്‌വേക്ക​​ര്‍ എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

14 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മി​​ക​​വി​​ന് അ​​വാ​​ര്‍ഡ് ന​​ല്‍കി. മി​​ക​​ച്ച കോ​​ര്‍പ​​റേ​​റ്റ് സോ​​ഷ്യ​​ല്‍ റെ​​സ്‌​​പോ​​ണ്‍സി​​ബി​​ലി​​റ്റി (സി​​എ​​സ്ആ​​ര്‍) ക​​മ്പ​​നി​​യാ​​യി കി​​സ്‌​​ന ഡ​​യ​​മ​​ണ്ട് ആ​​ന്‍ഡ് ഗോ​​ള്‍ഡ് ജ്വ​​ല്ല​​റി, ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ല്‍ വ​​ള​​രു​​ന്ന ജ്വ​​ല്ല​​റി ആ​​യി ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്‌​​സ് ലി​​മി​​റ്റ​​ഡ്, ’ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും സ​​മ്പ​​ന്ന​​മാ​​യ ജ്വ​​ല്ല​​റി (ഫോ​​ബ്‌​​സ് 2023 ) ആ​​യി ജോ​​യ് ആ​​ലു​​ക്കാ​​സ് എ​​ന്നി​​വ അ​​വാ​​ര്‍ഡ് ക​​ര​​സ്ഥ​​മാ​​ക്കി.


സ്വ​​ർ​​ണം, വ​​ജ്രം, പ്ലാ​​റ്റി​​നം, വെ​​ള്ളി , അ​​നു​​ബ​​ന്ധ വ​​സ്തു​​ക്ക​​ള്‍, നൂ​​ത​​ന ജ്വ​​ല്ല​​റി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ 200 സ്റ്റാ​​ളു​​ക​​ളാ​​ണ് എ​​ക്‌​​സ്‌​​പോ​​യി​​ല്‍ ഒ​​രു​​ക്കി​​യ​​ത്. രാ​​ജ്യ​​മൊ​​ട്ടു​​ക്കു​​മു​​ള്ള ആ​​ഭ​​ര​​ണ നി​​ർ​​മാ​​താ​​ക്ക​​ളും ആ​​ര്‍ട്ടി​​സാ​​ന്‍സും വ്യാ​​പാ​​രി​​ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ജ്വ​​ല്ല​​റി സാ​​ങ്കേ​​തി​​ക​​വി​​ദ്യാ വി​​ദ​​ഗ്ധ​​രും മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.