മാ​ഗ്നി​ഫി​സ​ന്‍റ് മാ​യ​ങ്ക്
മാ​ഗ്നി​ഫി​സ​ന്‍റ് മാ​യ​ങ്ക്
Saturday, November 16, 2019 12:24 AM IST
ഇ​ന്‍ഡോ​ര്‍: ടെ​സ്റ്റി​ലെ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി​യു​മാ​യി പ​ട​ന​യി​ച്ച മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​ന്‍റെ തോ​ളി​ലേ​റി റ​ണ്‍മ​ഴ പെ​യി​ച്ച ഇ​ന്ത്യ​ക്ക് ബം​ഗ്ല​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ സ​മ്പൂ​ര്‍ണാ​ധി​പ​ത്യം. ര​ണ്ടാം ദി​നം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 407 റ​ണ്‍സ്. മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഒ​രു ദി​വ​സം ത​ന്നെ നാ​നൂ​റി​ന​പ്പു​റം ക​ട​ക്കു​ന്ന​ത്. ടെ​സ്റ്റി​ല്‍ ഏ​ഴു മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള അ​ഗ​ര്‍വാ​ളി​ന്‍റെ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി​യാ​ണ്. ഈ ​ഇ​ര​ട്ട​സെ​ഞ്ചു​റി​യോ​ടെ ഏ​റ്റ​വും കു​റ​വ് ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്ന് ര​ണ്ട് ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​യി അ​ഗ​ര്‍വാ​ള്‍ മാ​റി.

അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ലെ 12-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് അ​ഗ​ര്‍വാ​ള്‍ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. അ​ഞ്ചാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യ മു​ന്‍ഇ​ന്ത്യ​ന്‍താ​രം വി​നോ​ദ് കാം​ബ്ലി​യാ​ണ് മു​ന്നി​ല്‍. 13-ാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യ ഡോ​ണ്‍ ബ്രാ​ഡ്മാ​നെ​യാ​ണ് അ​ഗ​ര്‍വാ​ള്‍ പി​ന്നി​ലാ​ക്കി​യ​ത്. 330 പ​ന്തു​ക​ള്‍ നേ​രി​ട്ട മാ​യ​ങ്ക് 28 ഫോ​റും എ​ട്ടു സി​ക്‌​സും സ​ഹി​തം 243 റ​ണ്‍സെ​ടു​ത്താ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പു​റ​ത്താ​യ​ത്. ടെ​സ്റ്റി​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​റും ഇ​താ​ണ്.

അ​ഗ​ര്‍വാ​ളി​ന്‍റെ ഇ​ര​ട്ട സെ​ഞ്ചു​റി​ക്കു പു​റ​മെ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (54), അ​ജി​ങ്ക്യ ര​ഹാ​നെ (86), ര​വീ​ന്ദ്ര ജ​ഡേ​ജ (60 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ള്‍ കൂ​ടി ചേ​ര്‍ന്ന​തോ​ടെ​യാ​ണ് ഇ​ന്ത്യ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് കു​തി​ച്ച​ത്. 10 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും ഒ​രു ഫോ​റും പാ​യി​ച്ച് 25 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ​നി​ല്‍ക്കു​ന്ന ഉ​മേ​ഷ് യാ​ദ​വ് . 114 ഓ​വ​റി​ല്‍ ആ​റി​ന് 493 റ​ണ്‍സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ​സ് 150 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. നാ​ലു വി​ക്ക​റ്റ് കൂ​ടി​ശേ​ഷി​ക്കേ ഇ​ന്ത്യ​ക്ക് 343 റ​ണ്‍സി​ന്‍റെ ലീ​ഡു​ണ്ട്.


രണ്ടാം ദിനം റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി പു​റ​ത്താ​യ​ത് നി​രാ​ശ​രാ​ക്കി. കോ​ഹ്‌ലി ​പു​റ​ത്താ​യ​ശേ​ഷ​മെ​ത്തിയ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ ക്ഷ​മ​യോ​ടെ​യു​ള്ള ഇ​ന്നിം​ഗ്‌​സാ​ണ് ഇ​ന്ത്യ​യെ​ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ര​ക്ഷി​ച്ച​ത്. വൃ​ദ്ധി​മാ​ന്‍ സാ​ഹ​യ്ക്കു (12) അ​ധി​ക​നേ​രം ക്രീ​സി​ല്‍ നി​ല്‍ക്കാ​നാ​യി​ല്ല.

ബം​ഗ്ല​ദേ​ശി​നാ​യി അ​ബു ജാ​യേ​ദ് നാ​ലു വി​ക്ക​റ്റും എ​ബാ​ദ​ത്ത് ഹു​സൈ​ന്‍, മെ​ഹ്ദി ഹ​സ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. ബം​ഗ്ലാ നി​ര​യി​ല്‍ നാ​ലു ബൗ​ള​ര്‍മാ​രാ​ണു നൂ​റി​നു മു​ക​ളി​ല്‍ റ​ണ്‍സ് വ​ഴ​ങ്ങി​യ​ത്. 27 ഓ​വ​റി​ല്‍ 125 റ​ണ്‍സ് വി​ട്ട മെ​ഹ്ദി ഹ​സ​നാ​ണ് കൂ​ടു​ത​ല്‍ റ​ണ്‍സ് വ​ഴ​ങ്ങി​യ​ത്. ത​യ്ജു​ല്‍ ഇ​സ്‌​ലാം (28 ഓ​വ​റി​ല്‍ 120), എ​ബാ​ദ​ത്ത് ഹു​സൈ​ന്‍ (31 ഓ​വ​റി​ല്‍ 115), അ​ബു ജാ​യേ​ദ് (25 ഓ​വ​റി​ല്‍ 108).

സ്കോ​ർ​ബോ​ർ​ഡ്

ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 150
ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്
അ​ഗ​ര്‍വാ​ള്‍ സി ​ജ​യേ​ദ് ബി ​മെ​ഹ്ദി ഹ​സ​ന്‍ 243, രോ​ഹി​ത് ശ​ര്‍മ സി ​ലി​ട്ട​ന്‍ ദാ​സ് ബി ​ജ​യേ​ദ് 6, പൂ​ജാ​ര സെ​യ്ഫ് ഹ​സ​ന്‍ ബി ​ജ​യേ​ദ് 54, കോ​ഹ് ലി ​എ​ല്‍ബി​ഡ​ബ്ല്യു ബി ​ജ​യേ​ദ് 0, ര​ഹാ​നെ സി ​ത​യ്ജു​ള്‍ ഇ​സ് ലാം ​ബി ജ​യേ​ദ് 86, ജ​ഡേ​ജ നോ​ട്ടൗ​ട്ട് 60, സാ​ഹ ബി ​എ​ബാ​ദ​ത്ത് ഹു​സൈ​ന്‍ 12, ഉ​മേ​ഷ് യാ​ദ​വ് നോ​ട്ടൗ​ട്ട് 25. ആ​കെ 114 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 493.
ബൗ​ളിം​ഗ്
എ​ബാ​ദ​ത്ത് ഹു​സൈ​ന്‍ 31-5-115-1, ജ​യേ​ദ് 25-3-108-4, ത​യ്ജു​ള്‍ ഇ​സ് ലാം 28-4-120-0, ​മെ​ഹ്ദി ഹ​സ​ന്‍ മി​ര്‍സ 27-0-125-1, മു​ഹ​മ​ദു​ള്ള 3-0-24-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.