റ​ഷ്യ​ക്ക് "ലോക്ക് ’
റ​ഷ്യ​ക്ക്  ലോക്ക് ’
Monday, December 9, 2019 11:32 PM IST
ബ​ര്‍ലി​ന്‍: റ​ഷ്യ​യെ അ​ടു​ത്ത നാ​ല് വ​ര്‍ഷ​ത്തേ​യ്ക്ക് എ​ല്ലാ അ​ന്താ​രാ​ഷ്‌ട്ര കാ​യി​ക മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ല​ക്കി​യ​താ​യി ലോ​ക ആൻഡി ഡോ​പിം​ഗ് ഏ​ജ​ന്‍സി (​വാ​ഡ) അ​റി​യി​ച്ചു. റ​ഷ്യ​ൻ കാ​യി​ക താ​ര​ങ്ങ​ളു​ടെ ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ബോ​റ​ട്ട​റി ഫ​ല​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് കാ​ണി​ച്ചാ​ണ് വി​ല​ക്ക്.

ഒ​ളി​മ്പി​ക്‌​സ് മ​ല്‍സ​ര​ങ്ങ​ളും, ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളും ഉ​ള്‍പ്പ​ടെ​യാ​ണ് വി​ല​ക്ക്. സ്വ​ത​ന്ത്ര അ​വ​ലോ​ക​ന ക​മ്മീ​ഷ​ന്‍ സി​ആ​ര്‍സി​യു​ടെ ശു​പാ​ര്‍ശ തി​ങ്ക​ളാ​ഴ്ച വാ​ഡ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്ഥി​രീ​ക​രി​ച്ചു. റ​ഷ്യ​ന്‍ ഡോ​പ്പിം​ഗ് വി​രു​ദ്ധ ഏ​ജ​ന്‍സി​യാ​യ റു​സാ​ഡ​യെ 2023 വ​രെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​താ​യി വാ​ഡ വ​ക്താ​വ് തി​ങ്ക​ളാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ കാ​യി​ക​താ​ര​ങ്ങ​ള്‍ റ​ഷ്യ​ന്‍ പ​താ​ക​യ്ക്ക് കീ​ഴി​ല്‍ ഈ ​കാ​ല​യ​ള​വി​ല്‍ ഇ​റ​ങ്ങാ​നാ​വി​ല്ല. ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യു​ടെ ക​ട​ന്പ ക​ട​ക്കാ​നാ​യാ​ൽ റ​ഷ്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ്വ​തന്ത്ര പ​താ​ക​യു​ടെ കീ​ഴി​ൽ ഒ​ളി​ന്പി​ക്സി​ൽ മ​ത്സ​ര​ക്കാ​നാ​കും.


റ​ഷ്യ​യു​ടെ വി​ല​ക്ക് ഇ​നി ന​ട​ക്കാ​ന്‍ പോ​കു​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളെ ബാ​ധി​ക്കും. 2020 ലെ ​ടോ​ക്കി​യോ​യി​ലെ സ​മ്മ​ര്‍ ഒ​ളി​മ്പി​ക്‌​സ്, 2022ല്‍ ​ബെ​യ്ജിം​ഗി​ല്‍ ന​ട​ക്കു​ന്ന വി​ന്‍റ​ര്‍ ഒ​ളി​മ്പി​ക്‌​സ്, 2022 ലെ ​ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നെ​യും ബാ​ധി​ക്കും.

എ​ന്നാ​ല്‍ 2020 ല്‍ ​ന​ട​ക്കു​ന്ന യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് റ​ഷ്യ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തെ ബാ​ധി​ക്കി​ല്ല, കാ​ര​ണം വാ​ഡ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഒ​രു “കോ​ണ്ടി​നെ​ന്‍റ​ല്‍ വ്യ​ക്തി​ഗ​ത കാ​യി​ക ഇ​ന​മാ​ണ്’’, അ​തി​നാ​ല്‍ അ​നു​വ​ദ​നീ​യ​മാ​യ ഇ​വ​ന്‍റു​ക​ള്‍ക്ക് ഇ​തി​ന്‍റെ കീ​ഴി​ല്‍ വ​രി​ല്ല.

റ​ഷ്യ​ക്കെ​തി​രാ​യ ക​ടു​ത്ത ഉ​പ​രോ​ധ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്നും വാ​ഡ വി​ധി അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ഹ പ​റ​ഞ്ഞു.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.