നമസ്തേ ഷെ​​ഫാ​​ലി
നമസ്തേ ഷെ​​ഫാ​​ലി
Monday, February 24, 2020 11:57 PM IST
പെ​​ർ​​ത്ത്: ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ൽ​​ക്കാ​​രാ​​യ ബം​​ഗ്ലാ​​ദേ​​ശി​​നെ​​യാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. 18 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച ഷെ​​ഫാ​​ലി വെ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി. ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​റാ​​യ ഷെ​​ഫാ​​ലി 17 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 39 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് 16 റ​​ണ്‍​സ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ ഉ​​ള്ള​​പ്പോ​​ൾ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ഷ​​ഫാ​​ലി​​യും ജെ​​മൈ​​മ റോ​​ഡ്രി​​ഗ​​സും (37 പ​​ന്തി​​ൽ 34) 37 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടും ഇ​​താ​​യി​​രു​​ന്നു. സ്കോ​​ർ 53ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഷെ​​ഫാ​​ലി പു​​റ​​ത്താ​​യി. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​ന് (എ​​ട്ട്) ഇ​​ന്ന​​ലെ​​യും തി​​ള​​ങ്ങാ​​നാ​​യി​​ല്ല. ഏ​​ഴാം ന​​ന്പ​​റി​​ലെ​​ത്തി​​യ വേ​​ദ കൃ​​ഷ്ണ​​മൂ​​ർ​​ത്തി 11 പ​​ന്തി​​ൽ 20 റ​​ണ്‍​സ് അ​​ടി​​ച്ച​​തോ​​ടെ ഇ​​ന്ത്യ പൊ​​രു​​താ​​നു​​ള്ള സ്കോ​​റി​​ലെ​​ത്തി.


143 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് ശ്ര​​ദ്ധ​​യോ​​ടെ ഇ​​ന്നിം​​ഗ്സ് മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും കൃ​​ത്യ​​മാ​​യ ബൗ​​ളിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ജ​​യം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി നി​​ഗ​​ർ സു​​ൽ​​ത്താ​​ന​​യും (35) മു​​ർ​​ഷി​​ദ ഖാ​​ത്തൂ​​നും (30) ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഇ​​ന്ത്യ​​ക്കാ​​യി പൂ​​നം യാ​​ദ​​വ് നാ​​ല് ഓ​​വ​​റി​​ൽ 18 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ശി​​ഖ പാ​​ണ്ഡെ​​യും അ​​രു​​ദ്ധ​​തി റെ​​ഡ്ഡി​​യും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.

ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ച് വി​​ക്ക​​റ്റി​​ന് ശ്രീ​​ല​​ങ്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സ്കോ​​ർ: ശ്രീ​​ല​​ങ്ക 20 ഓ​​വ​​റി​​ൽ ആ​​റി​​ന് 122. ഓ​​സ്ട്രേ​​ലി​​യ 19.3 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 123.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.