മാ​റ്റ​ത്തി​ന്‍റെ നാ​ളു​ക​ൾ...
മാ​റ്റ​ത്തി​ന്‍റെ നാ​ളു​ക​ൾ...
Thursday, March 26, 2020 11:57 PM IST
കൊ​​റോ​​ണ വൈ​​റ​​സ് എ​​ന്ന കോ​​വി​​ഡ്-19 ലോ​​ക​​ത്തെ കീ​​ഴ്മേ​​ൽ മ​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഓ​​രോ നാ​​ടും ഓ​​രോ വീ​​ടും ലോ​​ക്ക് ഡൗ​​ണി​​ലൂ​​ടെ ഒ​​റ്റ​​പ്പെ​​ട്ടു. മ​​നു​​ഷ്യ​​ർ ത​​ങ്ങ​​ളു​​ടേ​​താ​​യ ല​​ക്ഷ്മ​​ണ​​രേ​​ഖ​​ക​​ളി​​ലേ​​ക്ക് ഒ​​തു​​ങ്ങി​​യ​​തോ​​ടെ കാ​​യി​​ക ലോ​​ക​​വും നി​​ശ്ച​​ല​​മാ​​യി.

കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പി​​ച്ച​​തോ​​ടെ കാ​​യി​​ക ലോ​​ക​​ത്ത് ‘മാ​​റ്റ’​​ത്തി​​ന്‍റെ നാ​​ളു​​ക​​ളാ​​ണ്. ഓ​​രോ മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട തീ​​യ​​തി​​ക​​ൾ മാ​​റ്റാ​​ൻ അ​​ധി​​കൃ​​ത​​ർ നി​​ർ​​ബ​​ന്ധി​​ത​​മാ​​കു​​ന്നു. ഒ​​ളി​​ന്പി​​ക്സ്, യൂ​​റോ ക​​പ്പ്, കോ​​പ്പ അ​​മേ​​രി​​ക്ക തു​​ട​​ങ്ങി​​യ കാ​​യി​​ക ലോ​​ക​​ത്തി​​ലെ ഒ​​ട്ടു​​മി​​ക്ക പ്ര​​മു​​ഖ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ മാ​​റ്റി​​വ​​ച്ചു​​ക​​ഴി​​ഞ്ഞു.

സ്പാ​​നി​​ഷ് മോ​​ട്ടോ ഗ്രാ​​ൻ​​പ്രീ മാ​​റ്റി​​വ​​യ്ക്കു​​ന്ന​​താ​​യി ഇ​​ന്ന​​ലെ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ടൂ​​ർ ഡെ ​​ഫ്രാ​​ൻ​​സ് സൈ​​ക്കി​​ൾ റാ​​ലി കാ​​ണി​​ക​​ളി​​ല്ലാ​​തെ ന​​ട​​ത്താ​​നും ഇ​​ന്ന​​ലെ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. വ​​രും​​ദി​​ന​​ങ്ങ​​ളി​​ലും ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ റ​​ദ്ദാ​​ക്കി​​യെ​​ന്നോ മാ​​റ്റി​​വ​​ച്ചെ​​ന്നോ ഉ​​ള്ള അ​​റി​​യി​​പ്പു​​ക​​ൾ വ​​ന്നേ​​ക്കാം. കാ​​ര​​ണം, ക​​ളി​​ക്ക​​ള​​ത്തി​​നു പു​​റ​​ത്തും ലോ​​കം മാ​​റ്റ​​ത്തി​​ന്‍റെ നാ​​ളു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​ത്...


വിം​​ബി​​ൾ​​ഡ​​ണ്‍ തീ​​രു​​മാ​​നം അ​​ടു​​ത്തയാ​​ഴ്ച


ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റും മാ​​റ്റി​​വ​​ച്ചേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന. അ​​ടു​​ത്ത ആ​​ഴ്ച ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും. സീ​​സ​​ണി​​ലെ മൂ​​ന്നാ​​മ​​ത്തെ ഗ്രാ​​ൻ​​സ്ലാം ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് വിം​​ബി​​ൾ​​ഡ​​ണ്‍. പു​​ൽ​​കോ​​ർ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ക ഗ്രാ​​ൻ​​സ്‌​ലാ​​മു​​മാ​​ണ് ല​​ണ്ട​​ൻ വേ​​ദി​​യാ​​കു​​ന്ന ഈ ​​ടൂ​​ർ​​ണ​​മെ​​ന്‍റ്. ജൂ​​ണ്‍ 29 മു​​ത​​ൽ ജൂ​​ലൈ 12വ​​രെ​​യാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ വിം​​ബി​​ൾ​​ഡ​​ണ്‍ ന​​ട​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട തീ​​യ​​തി​​യി​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.


വിം​​ബി​​ൾ​​ഡ​​ണ്‍ അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തി​​ല്ലെ​​ന്ന് ഓ​​ൾ ഇം​​ഗ്ല​​ണ്ട് ക്ല​​ബ് ഇ​​തി​​നോ​​ട​​കം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മേ​​യി​​ൽ ആ​​രം​​ഭി​​ക്കേ​​ണ്ട ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഇ​​തി​​നോ​​ട​​കം സെ​​പ്റ്റം​​ബ​​ർ 20 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ നാ​​ല് വ​​രെ​​യാ​​ക്കി​​യി​​രു​​ന്നു. സീ​​സ​​ണി​​ലെ ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​ൻ​​സ്‌​ലാം ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍. ഇ​​തി​​നോ​​ട​​കം എ​​ടി​​പി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ ഏ​​പ്രി​​ൽ 27വ​​രെ​​യും ഡ​​ബ്ല്യു​​ടി​​എ പോ​​രാ​​ട്ട​​ങ്ങ​​ൾ മേ​​യ് ര​​ണ്ട് വ​​രെ​​യും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. ഓ​​ൾ ഇം​​ഗ്ല​​ണ്ട് ക്ല​​ബ് ബോ​​ർ​​ഡ് അ​​ടു​​ത്ത ആ​​ഴ്ച യോ​​ഗം ചേ​​രു​​ന്പോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് നീ​​ട്ടി​​വ​​ച്ചേ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണു​​ള്ള​​ത്. ഈ ​​വ​​ർ​​ഷം ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വേ​​ണ്ടെ​​ന്നു വ​​യ്ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.