കോവിഡ് -19: വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു
കോവിഡ് -19:  വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു
Thursday, April 2, 2020 12:16 AM IST
ല​ണ്ട​ൻ: കൊ​റോ​ണ ഭീ​തി​യി​ൽ വിം​ബി​ള്‍ഡ​ണ്‍ ഉ​പേ​ക്ഷി​ച്ചു. നീ​ണ്ട ആ​ലോ​ച​ന​ക​ള്‍ക്കു ശേ​ഷ​മാ​ണ് വിം​ബി​ൾ​ഡ​ൺ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വിം​ബി​ള്‍ഡ​ണ്‍ ഉ​പേ​ക്ഷി​ച്ച കാ​ര്യം സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട് ലോ​ണ്‍ ടെ​ന്നീ​സ് ഇ​ന്ന​ലെ അ​റി​യി​ച്ചു.

വിം​ബി​ള്‍ഡ​ണ്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ 134 ആം ​പ​തി​പ്പാ​യി​രു​ന്നു 2020 ജൂ​ണി​ല്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. കൊ​റോ​ണ ഭീ​തി മു​ന്‍നി​ര്‍ത്തി ഒ​രു വ​ര്‍ഷം വൈ​കി വിം​ബി​ള്‍ഡ​ണ്‍ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് വിം​ബി​ള്‍ഡ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2021 ജൂ​ണ്‍ 28 മു​ത​ല്‍ ജൂ​ലാ​യ് 11 വ​രെ പു​തി​യ വിം​ബി​ള്‍ഡ​ണ്‍ സീ​സ​ണ്‍ അ​ര​ങ്ങേ​റും.

നേ​ര​ത്തെ, കോ​വി​ഡ് -19 നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണും മാ​റ്റി​വെ​ച്ചി​രു​ന്നു. മെ​യ് മാ​സം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് സെ​പ്റ്റം​ബ​റി​ലേ​ക്കാ​ണു മാ​റ്റി​യ​ത്.​വിം​ബി​ള്‍ഡ​ണി​നും പി​ന്നാ​ലെ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് ലീ​ഗാ​യ സീ​രീ എ​യും ഉ​പേ​ക്ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഇ​റ്റാ​ലി​യ​ന്‍ ഫു​ട്‌​ബോ​ളേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം എ​ഐ​സി പ്ര​സി​ഡ​ന്‍റ് ഡാ​മി​യാ​നോ ടോ​മ​സി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി. നി​ല​വി​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു​വ​രെ​യാ​ണ് സീ​രീ എ ​മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്.


കോ​വി​ഡ് -19 നി​യ​ന്ത്ര​വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ലി​ൽ മ​ത്‌​സ​രം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മി​ല്ല. കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള വി​ല​ക്ക് ഏ​പ്രി​ലി​ലും തു​ട​രു​മെ​ന്ന് ഇ​റ്റ​ലി​യു​ടെ സ്‌​പോ​ര്‍ട്‌​സ് മ​ന്ത്രി വി​ന്‍സെ​ന്‍സോ സ്പാ​ഡ​ഫോ​റ അ​റി​യി​ച്ചു. സീ​സ​ണി​ല്‍ എ​ല്ലാ ടീ​മു​ക​ളും 26 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.