അ​ങ്ങ​നെ​യ​ങ്ങു നി​ർ​ത്തേ​ണ്ട!
അ​ങ്ങ​നെ​യ​ങ്ങു നി​ർ​ത്തേ​ണ്ട!
Tuesday, April 7, 2020 12:09 AM IST
സൂ​​റി​​ച്ച്/​​ബ്ര​​സ​​ൽ​​സ്: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യി​​ൽ ലോ​​ക രാ​​ജ്യ​​ങ്ങ​​ൾ ന​​ട്ടം​​തി​​രി​​യു​​ന്പോ​​ൾ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​തി​രേ ഭീ​ഷ​ണി​യു​മാ​യി യു​​വേ​​ഫ. ലോ​​ക​​ത്തെ ഒ​​ട്ടു​​മി​​ക്ക രാ​​ജ്യ​​ങ്ങ​​ളും ലോ​​ക്ക് ഡൗ​​ണ്‍ ആ​​യ​​തി​​നി​​ടെ കാ​​യി​​ക ലോ​​ക​​ത്തെ മ​​ത്സ​​ര​​ങ്ങ​​ളും സ്തം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് യു​​വേ​​ഫ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ലീ​​ഗ് സീ​​സ​​ണു​​ക​​ൾ നി​​ർ​​ത്തി​​യാ​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ലെ യൂ​​റോ​​പ്യ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കി​​ല്ലെ​​ന്നാ​​ണ് ഭീ​​ഷ​​ണി.

കൊ​​റോ​​ണ വൈ​​റ​​സി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​സീ​​സ​​ണി​​ലെ ലീ​​ഗ് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ ബെ​​ൽ​​ജി​​യം അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​ണ് യു​​വേ​​ഫ​​യെ ചൊ​​ടി​​പ്പി​​ച്ച​​ത്. ബെ​​ൽ​​ജി​​യം ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന ക്ല​​ബ് ബ്രൂ​​ഗി​​യെ ചാ​​ന്പ്യ​ന്മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം ഉ​​ചി​​ത​​മാ​​യി​​ല്ലെ​​ന്നും രാ​​ജ്യ​​ത്തെ ടീ​​മു​​ക​​ൾ​​ക്ക് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, യൂ​​റോ​​പ്പാ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും യു​​വേ​​ഫ പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ സെ​​ഫെ​​റി​​ൻ വ്യ​​ക്ത​​മാ​​ക്കി. യൂ​​റോ​​പ്പി​​ൽ ക്ല​​ബ് സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ച ആ​​ദ്യ രാ​​ജ്യ​​മാ​​ണ് ബെ​​ൽ​​ജി​​യം. അ​​ടു​​ത്ത സീ​​സ​​ണി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​നെ യൂ​​റോ​​പ്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​ല​​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​​ന്നും സെ​​ഫെ​​റി​​ൻ സൂ​​ചി​​പ്പി​​ച്ചു.


അ​​തേ​​സ​​മ​​യം, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് 2019-2020 സീ​​സ​​ണ്‍ ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​നു​​ള്ളി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന വാ​​ർ​​ത്ത അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്നും യു​​വേ​​ഫ വ്യ​​ക്ത​​മാ​​ക്കി. ഈ ​​സീ​​സ​​ണി​​ലെ പ്രീ​​ക്വാ​​ർ​​ട്ടർ മ​​ത്സ​​ര​​ങ്ങ​​ൾ​​പോ​​ലും ക​​ഴി​​യു​​ന്ന​​തി​​നു മു​​ന്പാ​​ണ് കൊ​​റോ​​ണ വ്യാ​​പ​​നം ഉ​​ണ്ടാ​​യ​​ത്.

ബെ​​ൽ​​ജി​​യം ഇ​​ങ്ങ​​നാ​​ണ് ഭാ​​യ്

ബെ​​ൽ​​ജി​​യം ഒ​​ന്നാം ഡി​​വി​​ഷ​​ൻ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ 30 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഒ​​രു ടീ​​മി​​നു​​ള്ള​​ത്. 16 ടീ​​മു​​ക​​ളാ​​ണ് ലീ​​ഗ് റൗ​​ണ്ടി​​ൽ മ​​ത്സ​​രി​​ക്കു​​ക. ലീ​​ഗ് റൗ​​ണ്ടി​​ൽ ആ​​ദ്യ ആ​​റ് സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ടീ​​മു​​ക​​ൾ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, യൂ​​റോ​​പ്പ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള പ്ലേ ​​ഓ​​ഫ് ക​​ളി​​ക്കും. പ്ലേ ​​ഓ​​ഫ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന ടീ​​മാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടു​​ക. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ർ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​താ റൗ​​ണ്ടി​​നും മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ യൂ​​റോ​​പ്പ ലീ​​ഗ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​നും യോ​​ഗ്യ​​ത നേ​​ടും.

ഈ ​​സീ​​സ​​ണ്‍ ലീ​​ഗ് റൗ​​ണ്ടി​​ൽ ഒ​​രു മ​​ത്സ​​രം​​മാ​​ത്രം ശേ​​ഷി​​ക്കേ​​യാ​​ണ് ബെ​​ൽ​​ജി​​യം സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ച് ക്ല​​ബ് ബ്രൂ​​ഗി​​യെ ചാ​​ന്പ്യ​ന്മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ജെ​​ന്‍റി​​ന് 55 പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.