ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാന്പ് @ ദു​​ബാ​​യ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാന്പ്  @ ദു​​ബാ​​യ്
Thursday, July 16, 2020 12:18 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ കോ​​വി​​ഡ്-19 കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ ക്യാ​​ന്പ് ദു​​ബാ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്ന് സൂ​​ച​​ന. ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 സെ​​പ്റ്റം​​ബ​​ർ - ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യ്​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​ന്പ് ദു​​ബാ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത എ​​ത്തു​​ന്ന​​ത്. ബി​​സി​​സി​​ഐ​​യു​​മാ​​യി ക​​രാ​​റി​​ലു​​ള്ള എ​​ല്ലാ ക​​ളി​​ക്കാ​​രു​​ടെ​​യും ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത ഐ​​പി​​എ​​ലി​​നു മു​​ന്പ് പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നാ​​ണ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ആ​​വ​​ശ്യം.

കോ​​വി​​ഡ്-19 ഭീ​​ഷ​​ണി അ​​തി​​ജീ​​വി​​ച്ച് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് തി​​രി​​ച്ചെ​​ത്തി​​യ പ​​ശ്ച​​ാത്ത​​ല​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മും അ​​ണ്‍​ലോ​​ക്ക് പ്ര​​ക്രി​​യ​​യ്ക്ക് ശ്ര​​മം ആ​​രം​​ഭി​​ച്ച​​ത്. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ഉ​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ പ​​ല​​രും സ്വ​​യം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.​​

കോ​​വി​​ഡ്-19 ഇ​​ന്ത്യ​​യി​​ൽ പ​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ടീം ​​ക്യാ​​ന്പ് ദു​​ബാ​​യി​​ൽ ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം. ആ​​റ് ആ​​ഴ്ച നീ​​ളു​​ന്ന പ​​രി​​ശീ​​ല​​ന ക്യാ​​ന്പാ​​ണ് ദു​​ബാ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ക. ഇ​​തേ​​ക്കു​​റി​​ച്ച് ബി​​സി​​സി​​ഐ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ല. ജൂ​​ലൈ 17ന് ​​ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​നെ​​ക്കു​​റി​​ച്ച് ബി​​സി​​സി​​ഐ ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നാ​​ണ് വി​​വ​​രം.


ഇം​​ഗ്ല​​ണ്ട് വൈ​​കും

കോ​​വി​​ഡ്-19 വൈ​​റ​​സ് ഭീ​​ഷ​​ണി അ​​വ​​സാ​​നി​​ക്കാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം വൈ​​കു​​മെ​​ന്ന് സൂ​​ച​​ന. സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് ഇ​​ന്ത്യ​​യി​​ൽ എ​​ത്തേ​​ണ്ടി​​യി​​രു​​ന്ന​​ത്. അ​​ടു​​ത്ത മാ​​സം ന്യൂ​​സി​​ല​​ൻ​​ഡ് എ ​​ന​​ട​​ത്തേ​​ണ്ടി​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​വും റ​​ദ്ദാ​​ക്കി​​യേ​​ക്കും.

സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ ഐ​​പി​​എ​​ലി​​ന്‍റെ 13-ാം സീ​​സ​​ണ്‍ തു​​ട​​ങ്ങാ​​നാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ബി​​സി​​സി​​ഐ. അ​​തും ഇം​​ഗ്ല​​ണ്ട് എ​​ത്താ​​ൻ വൈ​​കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​കും. ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​റി​​ൽ ന​​ട​​ക്കേ​​ണ്ട ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 മാ​​റ്റി​​വ​​ച്ചാ​​ൽ മാ​​ത്ര​​മേ ഇ​​തി​​നു സാ​​ധ്യ​​ത​​യു​​ള്ളൂ. ഐ​​പി​​എ​​ൽ യു​​എ​​ഇ​​യി​​ൽ ന​​ട​​ത്താ​​നാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ പ​​രി​​ഗ​​ണ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.