സൂപ്പർ ഓവർ പോരാട്ടത്തിൽ ആർസിബിക്ക് ജയം
സൂപ്പർ ഓവർ പോരാട്ടത്തിൽ ആർസിബിക്ക് ജയം
Tuesday, September 29, 2020 1:08 AM IST
ദു​ബാ​യ്: സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. സൂ​പ്പ​ർ ഓ​വ​റി​ൽ എ​ട്ട് റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യെ​ത്തി​യ ആ​ർ​സി​ബി വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 11 റ​ൺ​സ് നേ​ടി ജ​യ​മാ​ഘോ​ഷി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സ് നേ​ടി. ആ​വേ​ശ​ക​ര​മാ​യ പി​ൻ​തു​ട​ർ​ച്ച​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് അ​വ​സാ​ന പ​ന്തി​ൽ ഫോ​ർ അ​ടി​ച്ച് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201ൽ ​ടൈ കെ​ട്ടി. അ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു. മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​യി റ​ണ്ണ​ടി​ക്ക​ൽ തു​ട​ർ​ന്ന​താ​ണ് ഇ​ന്ന​ലെ ക​ണ്ട​ത്. ഐ​പി​എ​ലി​ൽ ഇ​ത്ത​വ​ണ അ​ര​ങ്ങേ​റി​യ ഇ​രു​പ​തു​കാ​ര​നാ​യ ദേ​വ്ദ​ത്ത് ര​ണ്ടാം അ​ർ​ധ​സെ​ഞ്ചു​റി​ നേടി. നേ​രി​ട്ട 37-ാം പ​ന്തി​ലാ​യി​രു​ന്നു ദേ​വ്ദ​ത്തി​ന്‍റെ അ​ർ​ധ​ശ​ത​കം. 40 പ​ന്തി​ൽ​നി​ന്ന് അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്സും അ​ക​ന്പ​ടി​സേ​വി​ച്ച 54 റ​ണ്‍​സ് വ​രെ നീ​ണ്ട ദേ​വ്ദ​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത് ട്രെ​ന്‍​റ് ബോ​ൾ​ട്ട് ആ​യി​രു​ന്നു. ആ​രോ​ണ്‍ ഫി​ഞ്ച് (52), എ​ബി ഡി​വി​ല്യേ​ഴ്സ് (24 പ​ന്തി​ൽ 55നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​യും ബം​ഗ​ളൂ​രു​വി​ന് ക​രു​ത്തേ​കി.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ മും​ബൈ 11.2 ഓ​വ​റി​ൽ നാ​ലി​ന് 78 എ​ന്ന നി​ല​യി​ലാ​യിരുന്നു. അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​ഷാ​ൻ കി​ഷ​നും (58 പ​ന്തി​ൽ ഒ​ന്പ​ത് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 99) കി​റോ​ൺ പൊ​ള്ളാ​ർ​ഡും (24 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും) ചേ​ർ​ന്ന് 119 റ​ൺ​സ് നേ​ടി​യ​താ​ണ് ക​ളി​ഗ​തി മാ​റ്റി​മ​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.