ഡൽഹിക്കു സൂര്യാഘാതം ; ക്യാ​പ്പി​റ്റ​ൽ​സി​നെ 15 റ​ണ്‍​സി​നു കീഴ‌ടക്കി ​സ​ണ്‍​റൈ​സേ​ഴ്സിന് ആദ്യ ജയം
ഡൽഹിക്കു സൂര്യാഘാതം ; ക്യാ​പ്പി​റ്റ​ൽ​സി​നെ 15 റ​ണ്‍​സി​നു കീഴ‌ടക്കി ​സ​ണ്‍​റൈ​സേ​ഴ്സിന് ആദ്യ ജയം
Wednesday, September 30, 2020 12:24 AM IST
അ​ബു​ദാ​ബി: ഷെ​യ്ഖ് സ​യീ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ഉ​ദി​ച്ചു​യ​ർ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ 15 റ​ണ്‍​സി​നു കീ​ഴ​ട​ക്കി ഐ​പി​എ​ൽ 13-ാം സീ​സ​ണി​ലെ ആ​ദ്യ ജ​യ​ത്തോ​ടെ സ​ണ്‍​റൈ​സേ​ഴ്സ് ക​ളം​വി​ട്ടു. മ​റു​വ​ശ​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം പ്ര​തീ​ക്ഷി​ച്ച ക്യാ​പ്പി​റ്റ​ൽ​സി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു.

സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162. ഡ​ൽ​ഹി 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 147.

ഡേവിഡ് വാ​ർ​ണ​ർ (45), ബെ​യ​ർ​സ്റ്റോ (53), കെ​യ്ൻ വി​ല്യം​സ​ണ്‍ (41) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സ് 162 റ​ണ്‍​സ് കെ​ട്ടി​പ്പ​ടു​ത്ത​ത്. വാ​ർ​ണ​ർ-​ബെ​യ​ർ​സ്റ്റോ ഓ​പ്പ​ണിം​ഗി​ൽ 9.3 ഓ​വ​റി​ൽ 77 റ​ണ്‍​സ് നേ​ടി. വ​ന്പ​ൻ അ​ടി​ക്ക് മു​തി​രാ​തെ ഡ​ബി​ൾ ഓ​ടി​യെ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഇ​രു​വ​രും ശ്ര​ദ്ധി​ച്ച​ത്. ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും മാ​ത്ര​മേ 136.36 സ്ട്രൈ​ക്ക്റേ​റ്റി​ൽ 33 പ​ന്തി​ൽ 45 റ​ണ്‍​സ് അ​ടി​ച്ച വാ​ർ​ണ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്നു​ള്ളൂ. 48 പ​ന്ത് നേ​രി​ട്ട് 53 റ​ണ്‍​സ് നേ​ടി​യ ബെ​യ​ർ​സ്റ്റോ പു​റ​ത്താ​കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പ​ന്ത് നി​ലം തൊ​ടാ​തെ വേ​ലി​ക്കെ​ട്ട് ഭേ​ദി​ച്ച​ത് ഒ​രു ത​വ​ണ​യും അ​ല്ലാ​തെ ര​ണ്ടു പ്രാ​വ​ശ്യ​വും മാ​ത്രം.



സീ​സ​ണി​ൽ ആ​ദ്യ​മാ​യി ക​ള​ത്തി​ലെ​ത്തി​യ മു​ൻ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ മി​ക​ച്ച ഫോ​മി​ലാ​ണ് ബാ​റ്റ് വീ​ശി​യ​ത്. വി​ല്യം​സ​ണ്‍ - ബെ​യ​ർ​സ്റ്റോ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 52 റ​ണ്‍​സ് പി​റ​ന്നു. വി​ല്യം​സ​ണി​ന്‍റെ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ആ​യി​രു​ന്നു അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 45 റ​ണ്‍​സ് നേ​ടാ​ൻ സ​ണ്‍​റൈ​സേ​ഴ്സി​നു സ​ഹാ​യ​ക​മാ​യ​ത്.

163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ആ​ദ്യ ഓ​വ​റി​ൽ​ത്ത​ന്നെ പ്ര​ഹ​ര​മേ​റ്റു. അ​ഞ്ച് പ​ന്ത് നേ​രി​ട്ട് ര​ണ്ട് റ​ണ്‍​സ് നേ​ടി​യ പൃ​ഥ്വി ഷാ ​ഭു​വ​നേ​ശ്വ​റി​നു മു​ന്നി​ൽ ത​ല​കു​നി​ച്ചു. ഇ​ഴ​ഞ്ഞു നീ​ങ്ങി​യ ഡ​ൽ​ഹി​യു​ടെ സ്കോ​ർ 10 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 54/2 എ​ന്ന നി​ല​യി​ലാ​യി. ശി​ഖ​ർ ധ​വാ​ൻ (31 പ​ന്തി​ൽ 34), ഋ​ഷ​ഭ് പ​ന്ത് (27 പ​ന്തി​ൽ 28), ഹെ​റ്റ്മേ​യ​ർ (12 പ​ന്തി​ൽ 21) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ​മാ​ർ. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി റ​ഷീ​ദ് ഖാ​ൻ നാ​ല് ഓ​വ​റി​ൽ 14 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നും ഭു​വ​നേ​ശ്വ​ർ കു​മാ​ർ 25 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.