റാഷ്‌​​​ഫോ​​​ര്‍ഡ് ഹാ​​​ട്രി​​​ക്കി​​​ല്‍ യു​​​ണൈ​​​റ്റ​​​ഡ്
Thursday, October 29, 2020 11:54 PM IST
മാ​​​ഞ്ച​​​സ്റ്റ​​​ര്‍: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ഫോ​​​മി​​​ലേ​​​ക്കു​​​യ​​​രാ​​​ന്‍ ആ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ല്‍ യു​​​ണൈ​​​റ്റ​​​ഡ് തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ഗ്രൂ​​​പ്പ് എ​​​ച്ചി​​​ലെ ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ല്‍ പാ​​​രി സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​നെ തോ​​​ല്‍പ്പി​​​ച്ചു ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് സീ​​​സ​​​ണ്‍ തു​​​ട​​​ങ്ങി​​​യ യു​​​ണൈ​​​റ്റ​​​ഡ് ലൈ​​​പ്‌​​​സി​​​ഗി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത അ​​​ഞ്ചു ഗോ​​​ളു​​​ക​​​ള്‍ക്കു ത​​​ക​​​ര്‍ത്തു. പ​​​ക​​​ര​​​ക്കാ​​​നാ​​​യി ഇ​​​റ​​​ങ്ങി മൂ​​​ന്നു ഗോ​​​ള്‍ നേ​​​ടി​​​യ മാ​​​ര്‍ക​​​സ് റാ​​​ഷ്‌​​​ഫോ​​​ര്‍ഡി​​ന്‍റെ മി​​​ക​​​വി​​​ലാ​​​ണ് യു​​​ണൈ​​​റ്റ​​​ഡ് വ​​​ന്‍ ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. റാഷ്‌​​​ഫോ​​​ര്‍ഡി​​​ന്‍റെ ആ​​​ദ്യ ഹാ​​​ട്രി​​​ക്കാ​​ണി​​ത്.

21-ാം മി​​​നി​​​റ്റി​​​ല്‍ മേ​​​സ​​​ണ്‍ ഗ്രീ​​​ന്‍വു​​​ഡി​​​ന്‍റെ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ലെ ആ​​​ദ്യ ഷോ​​​ട്ട് ജ​​​ര്‍മ​​​ന്‍ ക്ല​​​ബ്ബി​​​ന്‍റെ വ​​​ല​​​ കു​​​ലു​​​ക്കി. 68-ാം മി​​​നി​​​റ്റി​​​ല്‍ ബ്രൂ​​​ണോ ഫെ​​​ര്‍ണാ​​​ണ്ട​​​സ് ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ക​​​ളി​​​യു​​​ടെ ഗ​​​തി മാ​​​റി. 63-ാം മി​​​നി​​​റ്റി​​​ലാ​​​ണ് റ​​ാഷ്‌​​​ഫോ​​​ര്‍ഡ് ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. 74-ാം മി​​​നി​​​റ്റി​​​ല്‍ ഫെ​​​ര്‍ണാ​​​ണ്ട​​​സ് ന​​​ല്കി​​​യ പ​​​ന്തു​​​മാ​​​യി കു​​​തി​​​ച്ച ഇം​​​ഗ്ലീ​​​ഷ് താ​​​രം ഗോ​​​ള​​​ടി​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ടു. നാ​​​ലു മി​​​നി​​​റ്റു​​കൂ​​​ടി ക​​​ഴി​​​ഞ്ഞ് താ​​​രം യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ലീ​​​ഡ് 3-0 ആ​​​ക്കി. 87-ാം മി​​​നി​​​റ്റി​​​ല്‍ യു​​​ണൈ​​​റ്റ​​​ഡി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി പെ​​​ന​​​ല്‍റ്റി ല​​​ഭി​​​ച്ചു. ഹാ​​​ട്രി​​​ക്കി​​​നു​​​ള്ള അ​​​വ​​​സ​​​രം വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ച റ​​​ാഷ്‌​​​ഫോ​​​ര്‍ഡ് പെ​​​ന​​​ല്‍റ്റി​​​ക്കു​​​ള്ള അ​​​വ​​​സ​​​രം ആ​​​ന്‍റ​​​ണി മാ​​​ര്‍ഷ​​​ലി​​​നു ന​​​ല്‍കി. മാ​​​ര്‍ഷ​​​ലി​​​ന്‍റെ കി​​​ക്ക് വ​​​ല​​​യി​​​ല്‍ ക​​​യ​​​റി. ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ന്‍റെ ര​​​ണ്ടാം മി​​​നി​​​റ്റി​​​ല്‍ റ​​​ാഷ്‌​​​ഫോ​​​ര്‍ഡ് ഹാ​​​ട്രി​​​ക് തി​​​ക​​​ച്ചു. 1999ല്‍ ​​​ഇ​​​പ്പോ​​​ഴ​​​ത്തെ യു​​​ണൈ​​​റ്റ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഒലെ ഗണ്ണർ സോൾഷയർ നോ​​​ട്ടിം​​​ഗ്ഹാം ഫോ​​​റ​​​സ്റ്റി​​​നെ​​​തി​​​രെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഇ​​​റ​​​ങ്ങി നാ​​​ലു ഗോ​​​ള്‍ നേ​​​ടി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു യു​​​ണൈ​​​റ്റ​​​ഡ് താ​​​രം പ​​​ക​​​ര​​​ക്കാ​​​രനാ​​​യി ഇ​​​റ​​​ങ്ങി​​​ ഹാ​​​ട്രി​​​ക് നേ​​​ടു​​​ന്ന​​​ത്.

മോ​​​യി​​​സ് കീ​​​നി​​ന്‍റെ ഇ​​​ര​​​ട്ട ഗോ​​​ളി​​​ല്‍ പാ​​​രീ സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​ന്‍ 2-0ന് ​​​ഇ​​​സ്താംആ​​​ബു​​​ള്‍ ബാ​​​ഷ​​​ക്‌​​​ഷെ​​​ഹി​​​റി​​​നെ തോ​​​ല്‍പി​​​ച്ചു. അ​​​ടി​​​വ​​​യ​​​റി​​​നേ​​​റ്റ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് നെ​​​യ്മ​​​ര്‍ 26-ാം മി​​​നി​​​റ്റി​​​ല്‍ ക​​​ള​​​ത്തി​​​ല്‍നി​​​ന്നു ക​​​യ​​​റി.

യു​​​വ​​ന്‍റ​​​സി​​​നെ ത​​​ക​​​ര്‍ത്ത് ബാ​​​ഴ്‌​​​സ


ടൂ​​​റി​​​നി​​​ല്‍ വ​​​ച്ച് യു​​​വ​​​ന്‍റ​​​സി​​​നെ ത​​​ക​​​ര്‍ത്ത് 2-0ന് ​​​ബാ​​​ഴ്‌​​​സ​​​ലോ​​​ണ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഗ്രൂ​​​പ്പ് ജി​​​യി​​​ലെ ര​​​ണ്ടാം ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ഒ​​​സാ​​​മ​​​ന്‍ ഡെം​​​ബെ​​​ലെ, ല​​​യ​​​ണ​​​ല്‍ മെ​​​സി എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളി​​​ലാ​​​ണു​​ ബാ​​​ഴ്‌​​​സ​​​യു​​​ടെ ജ​​​യം. എ​​​ന്നാ​​​ല്‍ മൂ​​​ന്നു ഗോ​​​ള്‍ നേ​​​ടി മൂ​​​ന്നും ഓ​​​ഫ് സൈ​​​ഡി​​​ലാ​​​യ യു​​​വ​​​ന്‍റ​​​സി​​​ന്‍റെ ആ​​​ല്‍വ​​​രോ മൊ​​​റാ​​​ട്ട​​​യ്ക്കു മ​​​ത്സ​​​രം ദൗ​​​ര്‍ഭാ​​​ഗ്യ​​​ത്തി​​ന്‍റേ​​താ​​​യി​​​രു​​​ന്നു.

ഫോ​​​മി​​​ലെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന ഒ​​​സാ​​​മെ​​​ന്‍ ഡെം​​​ബ​​​ല​​​യെ ആ​​​ദ്യ പ​​​തി​​​നൊ​​​ന്നി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യാ​​ണു ബാ​​​ഴ്‌​​​സ​​​ലോ​​​ണ പ​​​രി​​​ശീ​​​ല​​​കന്‍ റൊ​​​ണാ​​​ള്‍ഡ് കൂ​​​മ​​​ന്‍ ടീ​​​മി​​​നെ ഇ​​​റ​​​ക്കി​​​യ​​​ത്. 14-ാം മി​​​നി​​​റ്റി​​​ല്‍ വ​​​ല​​​കു​​​ലു​​​ക്കി​​​യ ഡെം​​​ബ​​​ലെ പ​​​രി​​​ശീ​​​ല​​​ക​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ കാ​​​ത്തു. തൊ​​​ട്ട​​​ടു​​​ത്തു മി​​​നി​​​റ്റി​​​ല്‍ ആ​​​ല്‍വ​​​രോ മൊ​​​റാ​​​ട്ട​​​ വ​​​ല​ കു​​​ലു​​​ക്കി​​​യെ​​​ങ്കി​​​ലും ഓ​​​ഫ് സൈ​​​ഡി​​​ല്‍ കു​​​രു​​​ങ്ങി. 30-ാം മി​​​നി​​​റ്റി​​​ല്‍ മൊ​​​റാ​​​ട്ട ഗോ​​​ള്‍ നേ​​​ടി​​​യെ​​​ങ്കി​​​ലും ഓ​​​ഫ്സൈ​​​ഡി​​​ല്‍ കു​​​ടു​​​ങ്ങി ഗോ​​​ള്‍ നി​​​ഷേ​​​ധി​​​ച്ചു. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലും സ്പാ​​​നി​​​ഷ് താ​​​രം ബാ​​​ഴ്‌​​​സ​​​യു​​​ടെ വ​​​ല​​​ കു​​​ലു​​​ക്കി. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ വി​​​എ​​​ആ​​​റി​​​ലൂ​​​ടെ ഇ​​​തും നി​​​ഷേ​​​ധി​​​ച്ചു.

90+1-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ന​​​ല്‍റ്റി വ​​​ല​​​യി​​​ലാ​​​ക്കി മെ​​​സി ബാ​​​ഴ്‌​​​സ​​​യു​​​ടെ ജ​​​യം ഉ​​​റ​​​പ്പി​​​ച്ചു.

അ​​​വ​​​സാ​​​ന മി​​​നി​​​റ്റി​​​ല്‍ ഫ്രാ​​​ങ്ക് ബോ​​​ളി നേ​​​ടി​​​യ ഗോ​​​ളി​​​ല്‍ ഹം​​​ഗേ​​​റി​​​യ​​​ൻ ക്ല​​​ബ് ഫെ​​​റെ​​​ന്‍സ്വാ​​​റോ​​​ഷ് ശ​​​ക്ത​​​രാ​​​യ ഡൈ​​​നാ​​​മോ കീ​​​വി​​​നെ 2-2നു ​​​സ​​​മ​​​നി​​​ല​​​യി​​​ല്‍ ത​​​ള​​​ച്ചു.

വി​​​ജ​​​യ​​​വ​​​ഴി​​​യി​​​ല്‍ ചെ​​​ല്‍സി

പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ലും ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ലു​​​മാ​​​യു​​​ള്ള തു​​​ട​​​ര്‍ച്ച​​​യാ​​​യ സ​​​മ​​​നി​​​ല​​​ക​​​ള്‍ക്കു​​​ശേ​​​ഷം ചെ​​​ല്‍സി വി​​​ജ​​​യ​​​വ​​​ഴി​​​യി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി. ഗ്രൂ​​​പ്പ് ഇ​​​യി​​​ലെ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് എ​​​വേ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ് എ​​​തി​​​രി​​​ല്ലാ​​​ത്ത നാ​​​ലു ഗോ​​​ളി​​നു ക്രാ​​​സ്‌​​​നാ​​​ഡ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ക​​​ല്ലം ഹ​​​ഡ്‌​​​സ​​​ന്‍ ഓ​​​ഡി, ടി​​​മോ വെ​​​ര്‍ണ​​​ര്‍, ഹാ​​​കിം സി​​​യെ​​​ച്ച്്, ക്രി​​​സ്റ്റീ​​​ന്‍ പു​​​ലി​​​സി​​​ച്ച് എ​​​ന്നി​​​വ​​​രാ​​ണു ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.

സെ​​​വി​​​യ്യ 1-0ന് ​​​റെ​​​നേ​​​യെ 1-0നു ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ഡോ​​​ര്‍ട്മു​​​ണ്ടി​​​നു ജ​​​യം

ഗോ​​​ളി​​​നാ​​​യി 78-ാം മി​​​നി​​​റ്റി​​​ലെ പെ​​​ന​​​ല്‍റ്റി വ​​​രെ കാ​​​ത്തി​​​രു​​​ന്ന ബൊ​​​റൂ​​​സി​​​യ ഡോ​​​ര്‍ട്മു​​​ണ്ട് 2-0ന് ​​​സെ​​​നി​​​ത് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ര്‍ഗി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ജേ​​​ഡ​​​ന്‍ സാ​​​ഞ്ചോ​​​യാ​​​ണു പെ​​​ന​​​ല്‍റ്റി​​​യി​​​ലൂ​​​ടെ ഡോ​​​ര്‍ട്മു​​​ണ്ടി​​​ന്‍റെ ആ​​​ദ്യ ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. ഗ്രൂ​​​പ്പ് എ​​​ഫി​​​ല്‍ ജ​​​ര്‍മ​​​ന്‍ ക്ല​​​ബ്ബി​​​ന്‍റെ ആ​​​ദ്യജ​​​യ​​​മാ​​​ണ്. ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ല്‍ ലാ​​​സി​​​യോ​​​യോ​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ല്‍ എ​​​ര്‍ലിം​​​ഗ് ഹാ​​​ല​​​ന്‍ഡ് ഡോ​​​ര്‍ട്മു​​​ണ്ടി​​​ന്‍റെ ജ​​​യം ഉ​​​റ​​​പ്പി​​​ച്ചു.

ലാ​​​സി​​​യോ​​​യെ ബ്രൂ​​​ഗി 1-1ന്‍റെ ​​​സ​​​മ​​​നി​​​ല​​​യി​​​ല്‍ കു​​​ടു​​​ക്കി. 14-ാം മി​​​നി​​​റ്റി​​​ല്‍ ജോ​​​വാ​​​ക്വിം കൊ​​​റേ​​​യ​​​യി​​​ലൂ​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യ ലാ​​​സി​​​യോ​​​യെ ഇ​​​ട​​​വേ​​​ള​​​യ്ക്കു മു​​​മ്പ് ഹാ​​​ന്‍സ് വാ​​​ന​​​കെ​​ന്‍റെ പെ​​​ന​​​ല്‍റ്റി​​​യി​​​ല്‍ ബ്രൂ​​​ഗി സ​​​മ​​​നി​​​ല പി​​​ടി​​​ച്ചു.

മത്സരഫലങ്ങൾ

ക്രാ​​​സ്‌​​​നാ​​​ഡ​​​ര്‍ 0 - 4 ചെ​​​ല്‍സി
ബാ​​​ഷ​​​ക്‌​​​ഷെ​​​ഹി​​​ര്‍ 0 - 2 പി​​​എ​​​സ്ജി
സെ​​​വി​​​യ്യ 1- 0 റെ​​​നേ
ബ്രൂ​​​ഗി 1 - 1 ലാ​​​സി​​​യോ
ഡോ​​​ര്‍ട്മു​​​ണ്ട് 2 - 0 സെ​​​നി​​​ത്
ഫെ​​​റെ​​​ന്‍സ്വാ​​​റോ​​​ഷ് 2 -2 ഡൈ​​​നാ​​​മോ കീ​​​വ്
യു​​​വ​​​ന്‍റ​​​സ് 0 -2 ബാ​​​ഴ്‌​​​സ​​​ലോ​​​ണ
മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡ് 5 - 0 ലൈ​​​പ്‌​​​സി​​​ഗ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.