ഹൈ​ദ​രാ​ബാ​ദി ജ​യം
Monday, November 23, 2020 11:43 PM IST
ബം​ബോ​ലിം: ഐ​എ​സ്എ​ൽ ഏ​ഴാം സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്ക് ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഒ​ഡീ​ഷ എ​ഫ്സി​യെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് കീ​ഴ​ട​ക്കി​യ​ത്. 35ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ൻ അ​രി​ഡാ​നെ സ​ന്‍റാ​ന​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ഹാ​ളി​ച​ര​ണ്‍ ന​ർ​സാ​രി​യു​ടെ ഷോ​ട്ട് പെ​ന​ൽ​റ്റി ബോ​ക്സി​ൽ ഒ​ഡി​ഷ ക്യാ​പ്റ്റ​ൻ സ്റ്റീ​വ​ൻ ടെ​യ്‌ല​റു​ടെ കൈ​യി​ൽ ത​ട്ടി​യ​തി​നാ​യി​രു​ന്നു പെ​ന​ൽ​റ്റി. ഹാ​ൻ​ഡ് ബോ​ളി​ന് ടെ​യ്‌ലർ​ക്ക് മ​ഞ്ഞ​ക്കാ​ർ​ഡും ല​ഭി​ച്ചു.

തു​ട​ർ ആ​ക്ര​മ​ണം

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഹൈ​ദ​രാ​ബാ​ദ് ആ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 15 മി​നി​റ്റി​നു​ള്ളി​ൽ നാ​ല് ഗോ​ൾ ശ്ര​മ​ങ്ങ​ൾ അ​വ​ർ ന​ട​ത്തി. അ​ഞ്ചാം മി​നി​റ്റി​ൽ ലൂ​യി​സ് സാ​സ്ത്രെ​യു​ടെ കോ​ർ​ണ​റി​ൽ നി​ന്ന് അ​രി​ഡാ​നെ സ​ന്‍റാ​ന തൊ​ടു​ത്ത ഹെ​ഡ​ർ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പു​റ​ത്തേ​ക്ക് പ​റ​ന്നു. ഏ​ഴാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു നി​ന്ന് ആ​കാ​ശ് മി​ശ്ര​യു​ടെ ഷോ​ട്ട് ഒ​ഡീഷ ഗോ​ൾ​കീ​പ്പ​ർ അ​ർ​ഷ്ദീ​പ് സിം​ഗ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ ഒ​ഡീ​ഷ​യെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത് ഗോ​ളി അ​ർ​ഷ്ദീ​പ് സിം​ഗി​ന്‍റെ മി​ക​വാ​ണ്. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ർ​ഷ്ദീ​പി​നു മു​ന്നി​ൽ ത​ട്ടി​ത്തെ​റി​ച്ചു. ഏ​ഴ് ത​വ​ണ മാ​ത്ര​മാ​ണ് ഒ​ഡീ​ഷ ഷോ​ട്ടു​തി​ർ​ത്ത​ത്. ഹൈ​ദ​രാ​ബാ​ദ് ആ​ക​ട്ടെ 18 ത​വ​ണ​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.