ആ​ദ​മി​ന്‍റെ സി​റ്റി
ആ​ദ​മി​ന്‍റെ സി​റ്റി
Tuesday, December 1, 2020 11:45 PM IST
പ​​നാ​​ജി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ര​​ണ്ടാം ജ​​യ​​ത്തി​​ലൂ​​ടെ മും​​ബൈ സി​​റ്റി പോ​യി​ന്‍റ് പ​ട്ടി​ക​യു​ടെ ത​​ല​​പ്പ​​ത്ത്. കോ​​ൽ​​ക്ക​​ത്ത​​ൻ ക്ല​​ബ്ബാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് മും​​ബൈ സി​​റ്റി കീ​​ഴ​​ട​​ക്കി. മും​​ബൈ​ക്കുവേ​​ണ്ടി ഇം​​ഗ്ലീ​​ഷ് താ​​രം ആ​​ദം ലേ ​​ഫോ​​ണ്‍​ഡ്രേ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. 20, 48 (പെ​​ന​​ൽ​​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ദ​​മി​​ന്‍റെ ഗോ​​ൾ. ഹെ​​ർ​​നാ​​ൻ സ​​ന്‍റാ​​ന​​യു​​ടെ (58-ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നാം ഗോ​​ൾ.

60 ശ​​ത​​മാ​​നം പ​​ന്ത​​ട​​ക്ക​​ത്തോ​​ടെ ക​​ളം നി​​റ​​ഞ്ഞ മും​​ബൈ സി​​റ്റി​​ക്കു മു​​ന്നി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നു മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു. പ്ലേമേ​​ക്ക​​റു​​ടെ റോ​​ളി​​ൽ മും​ബൈ​യു​ടെ ഹ്യൂ​​ഗൊ ബൗ​​മ​​സ് നി​​റ​​ഞ്ഞു ക​​ളി​​ച്ച​​തോ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ൾ ചി​​ത്ര​​ത്തി​​ലേ ഇ​​ല്ലാ​​താ​​യി. ഹ്യൂ​​ഗോ ബൗ​​മ​​സ് ആ​​യി​​രു​​ന്നു ഹീ​​റോ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് ഇ​​ർ​​ഷാ​​ദ് ഈ​​സ്റ്റ് ബം​​ഗാ​​ൾ ടീ​​മി​​ൽ ഇ​​ടം നേ​​ടി. തു​ട​ക്ക​ത്തി​ൽ​ത​​ന്നെ ഈ​​സ്റ്റ് ബം​​ഗാ​​ൾ നാ​​യ​​ക​​ൻ ഡാ​​നി​​യ​​ൽ ഫോ​​ക്സ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ത് ടീ​​മി​​നു തി​​രി​​ച്ച​​ടി​​യാ​​യി. ‌

20-ാം മി​​നി​​റ്റി​​ൽ ആ​​ദ്യഗോ​​ൾ വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം കു​​റ​​ഞ്ഞു. പ്ര​​തി​​രോ​​ധം ആ​​ടി​​യു​​ല​​ഞ്ഞു, മു​​ന്നേ​​റ്റനി​​ര ചോ​​ദ്യ​​ചി​​ഹ്ന​​മാ​​യി. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ലും ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ അ​​സ്ത​​മി​​ച്ചു. ആ​​ദം ലെ ​​ഫോ​​ണ്‍​ഡ്രേ​​യെ ബോ​​ക്സി​​നു​​ള്ളി​​ൽ വീ​​ഴ്ത്തി​​യ​​തിനു റ​​ഫ​​റി വി​​ധി​​ച്ച സ്പോ​​ട്ട് കി​​ക്കി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗോ​​ൾ. ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ഗോ​​ൾ നേ​​ടാ​​ത്ത ഏ​​ക ടീ​​മാ​​ണ് ഈ​​സ്റ്റ് ബം​​ഗാ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.