ബം​ഗ​ളൂ​രുവിന് ജ​യം
Saturday, April 10, 2021 12:46 AM IST
ചെ​ന്നൈ: ഐ​പി​എ​ൽ 14-ാം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് വി​ജ​യ​തു​ട​ക്കം. അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ര​ണ്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി​യാ​ണ് ബം​ഗ​ളൂ​രു വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.മും​ബൈ ഉ​യ​ർ​ത്തി​യ 160 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ബം​ഗ​ളൂ​രു മ​റി​ക​ട​ന്ന​ത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി (29 പ​ന്തി​ൽ 33), മാ​ക്സ് വെ​ൽ (39), എ​ബി​ഡി വി​ല്ല്യേ​ഴ്സ് (48) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു​വി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ച​ത്.

അ​വ​സാ​ന ഓ​വ​റി​ൽ ഒ​രു റ​ണ്‍ വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹ​ർ​ഷൽ പ​ട്ടേ​ലി​ന്‍റെ ക​രു​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 159 റ​ണ്‍​സി​ൽ ഒ​തു​ക്കി. ഒ​രു റ​ണ്ണൗ​ട്ട് ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു അ​വ​സാ​ന ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് വീ​ണ​ത്. അ​തോ​ടെ 2021 സീ​സ​ണ്‍ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം താ​ര​മാ​യ​ത് മു​പ്പ​തു​കാ​ര​നാ​യ ഹ​ർ​ഷൽ പ​ട്ടേ​ൽ. നാ​ല് ഓ​വ​റി​ൽ 27 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റാ​ണ് ഹ​ർ​ഷൽ പ​ട്ടേ​ൽ മ​ത്സ​ര​ത്തി​ൽ നേ​ടി​യ​ത്. മും​ബൈ​യു​ടെ വ​ന്പ​ന​ടി​ക്കാ​ര​നാ​യ കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് (7), കൃ​ണാ​ൽ പാ​ണ്ഡ്യ (7), മാ​ർ​കൊ ജെ​ൻ​സ​ണ്‍ (0), രാ​ഹു​ൽ ചാ​ഹ​ർ (0) എ​ന്നി​വ​രാ​ണ് ഡെ​ത്ത് ഓ​വ​റി​ൽ നി​ലം​പൊ​ത്തി​യ​ത്. 19 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 എ​ന്ന നി​ല​യി​ൽ​നി​ന്ന് 20 ഓ​വ​റി​ൽ ഒ​ന്പ​തി​ന് 159ൽ ​നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ ഒ​തു​ങ്ങി.


ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ മും​ബൈ​യു​ടെ തു​ട​ക്കം പ​തു​ക്കെ​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ട് ഓ​വ​റി​ൽ ആ​റ് റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു മും​ബൈ​യു​ടെ സ​ന്പാ​ദ്യം. യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ എ​റി​ഞ്ഞ നാ​ലാം ഓ​വ​റി​ൽ രോ​ഹി​ത് ശ​ർ​മ ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ സി​ക്സ​ർ പ​റ​ത്തി. എ​ന്നാ​ൽ, അ​വ​സാ​ന പന്തിൽ ഇ​ല്ലാ​ത്ത റ​ണ്ണി​നാ​യു​ള്ള ശ്ര​മ​ത്തി​ൽ റ​ണ്ണൗ​ട്ടാ​യി. 15 പ​ന്തി​ൽ 19 റ​ണ്‍​സ് ആ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ സം​ഭാ​വ​ന. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 23 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 31 റ​ണ്‍​സ് നേ​ടി. സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കെ​യ്ൽ ജ​മെ​യ്സ​ണി​നു വി​ക്ക​റ്റ് ന​ൽ​കി സൂ​ര്യ പു​റ​ത്ത്. അ​പ്പോ​ൾ 11 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 94ൽ ​എ​ത്തി​യി​രു​ന്നു മും​ബൈ. 12.5 ഓ​വ​റി​ൽ ക്രി​സ് ലി​ൻ (35 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 49) പു​റ​ത്താ​കു​ന്പോ​ൾ മും​ബൈ 105ൽ. ​

ഇ​ഷാ​ൻ കി​ഷ​ൻ (19 പ​ന്തി​ൽ 28), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (10 പ​ന്തി​ൽ 13) എ​ന്നി​വ​ർ ആ​ക്ര​മി​ച്ചെ​ങ്കി​ലും ഏ​റെ നേ​രം ക്രീ​സി​ൽ തു​ട​രാ​തി​രു​ന്ന​ത് മും​ബൈ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​രു​വ​രു​ടെ​യും വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തും ഹ​ർ​ഷൽ പ​ട്ടേ​ൽ ആ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.