മാസ്റ്റർ മിശ്ര
Tuesday, April 20, 2021 11:46 PM IST
ചെ​ന്നൈ: സ്പി​ൻ മാ​സ്റ്റ​റാ​യി അ​മി​ത് മി​ശ്ര ത​ക​ർ​ത്താ​ടി​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ ആ​റ് വി​ക്ക​റ്റ് ജ​യം. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ​തി​രേ ടോ​സ് ജ​യി​ച്ച് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 137 റ​ണ്‍​സ് എ​ടു​ത്തു. 19.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 138ൽ ​എ​ത്തി ഡ​ൽ​ഹി ജ​യം സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന ഓ​വ​ർ​വ​രെ പോ​രാ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു മും​ബൈ കീ​ഴ​ട​ങ്ങി​യ​ത്.

നാ​ല് ഓ​വ​റി​ൽ 24 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​മി​ത് മി​ശ്ര​യാ​ണ് മും​ബൈ​യെ 137ൽ ​ഒ​തു​ക്കി​യ​ത്. മൂ​ന്നാം ഓ​വ​റി​ൽ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ (2) പു​റ​ത്താ​ക്കി മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് തു​ട​ങ്ങി​യ വി​ക്ക​റ്റ് വേ​ട്ട അ​മി​ത് മി​ശ്ര ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ (44), ഇ​ഷാ​ൻ കി​ഷ​ൻ (26), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (0), കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് (2) എ​ന്നീ വ​ന്പ​ന്മാ​രെ​യാ​ണ് അ​മി​ത് മി​ശ്ര പു​റ​ത്താ​ക്കി​യ​ത്. 30 പ​ന്തി​ൽ മൂ​ന്ന് വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 44 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത്താ​യി​രു​ന്നു മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ർ. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24), ജ​യ​ന്ത് യാ​ദ​വ് (23) എ​ന്നി​വ​രും ര​ണ്ട​ക്കം ക​ണ്ടു.

138 റ​ണ്‍​സ് എ​ന്ന താ​ര​ത​മ്യേ​ന ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഡ​ൽ​ഹി​ക്ക് ര​ണ്ടാം ഓ​വ​റി​ൽ പൃ​ഥ്വി ഷാ​യെ (7) ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ, ശി​ഖ​ർ ധ​വാ​ൻ (45), സ്റ്റീ​വ് സ്മി​ത്ത് (33), ല​ളി​ത് യാ​ദ​വ് (22നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ജ​യ​ത്തി​ലെ​ത്തി.


IPL പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

ബം​​ഗ​​ളൂ​​രു 3 3 0 6
ചെ​​ന്നൈ 3 2 1 4
ഡ​​ൽ​​ഹി 3 2 1 4
മും​​ബൈ 3 2 1 4
കോ​​ൽ​​ക്ക​​ത്ത 3 1 2 2
രാ​​ജ​​സ്ഥാ​​ൻ 3 1 2 2
പ​​ഞ്ചാ​​ബ് 3 1 2 2
ഹൈ​​ദ​​രാ​​ബാ​​ദ് 3 0 3 0

ഇ​ന്ന് രണ്ടു മ​ത്സ​രം

മും​​​​ബൈ/​​​​ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​ന്നു ര​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ ന​​​​യി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബ് കിം​​​​ഗ്സ് ഡേ​​​​വി​​​​ഡ് വാ​​​​ർ​​​​ണ​​​​റി​​​​ന്‍റെ സ​​​​ൺ​​​​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടും. ക​​ഴി​​ച്ച മൂ​​ന്നു മ​​​​ത്സ​​​​ര​​ങ്ങ​​ളി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ആ​​​​ദ്യജ​​​​യ​​​​ത്തി​​​​നാ​​​​യാ​​​​ണ് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30നാ​​​​ണു മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ക.

ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഓ​​​​യി​​​​ൻ മോ​​​​ർ​​​​ഗ​​​​ന്‍റെ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും എം.​​​​എ​​​​സ്. ധോ​​​​ണി​​​​യു​​​​ടെ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ത​​​​മ്മി​​​​ൽ കൊ​​​​ന്പു​​​​കോ​​​​ർ​​​​ക്കും. രാ​​​​ത്രി 7.30നാ​​​​ണ് മ​​​​ത്സ​​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.