പ​ടി​ക്ക​ൽ ച​ല​ഞ്ച്
പ​ടി​ക്ക​ൽ ച​ല​ഞ്ച്
Friday, April 23, 2021 12:23 AM IST
മും​ബൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ സെ​ഞ്ചു​റി ച​ല​ഞ്ച്. 52 പ​ന്തി​ൽ 101 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന പ​ടി​ക്ക​ലി​ന്‍റെ ക​രു​ത്തി​ൽ ആ​ർ​സി​ബി 10 വി​ക്ക​റ്റ് ജ​യം നേടി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (47 പ​ന്തി​ൽ 72 നോ​ട്ടൗ​ട്ട്) ദേ​വ്ദ​ത്തി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. സ്കോ​ർ: രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ 177/9. ബം​ഗ​ളൂ​രു 16.3 ഓ​വ​റി​ൽ 181/0. ആ​ർ​സി​ബി​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​മാ​ണ്.

നേ​രി​ട്ട 27-ാം പ​ന്തി​ൽ അ​ർ​ധ​ശ​ത​കം തി​ക​ച്ച പ​ടി​ക്ക​ൽ, 51-ാം പ​ന്തി​ൽ സെ​ഞ്ചു​റി​യി​ലെ​ത്തി. ഇ​തോ​ടെ 2021 സീ​സ​ൺ ഐ​പി​എ​ൽ ട്വ​ന്‍റി-20​യി​ൽ പി​റ​ന്ന ര​ണ്ട് സെ​ഞ്ചു​റി​യും മ​ല​യാ​ളി​ക​ളു​ടെ പേ​രി​ലാ​യി. രാ​ജ​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ൺ ആ​യി​രു​ന്നു സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി​ക്ക് ഉ​ട​മ. പ​ടി​ക്ക​ലി​ന്‍റെ സെ​ഞ്ചു​റി​ക്ക് സ​ഞ്ജു സാ​ക്ഷി​യാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​സ് ബ​ട്‌​ല​ർ (8), മ​ന​ൻ വോ​റ (7) എന്നി​വ​ർ സ്കോ​ർ​ബോ​ർ​ഡി​ൽ 16 റ​ണ്‍​സു​ള്ള​പ്പോ​ൾ പ​വ​ലി​യ​നി​ലെ​ത്തി. ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ണ്‍ മി​ക​ച്ച (18 പ​ന്തി​ൽ 21) അ​ടി​ത്ത​റ ഇ​ട്ടെ​ങ്കി​ലും മോ​ശം ഷോ​ട്ടി​ലൂ​ടെ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നു വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ഡേ​വി​ഡ് മി​ല്ല​ർ (0) നി​രാ​ശ​പ്പെ​ടു​ത്തി. ശി​വം ദു​ബെ (32 പ​ന്തി​ൽ 46), രാ​ഹു​ൽ തെ​വാ​ട്യ (23 പ​ന്തി​ൽ 40) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് രാ​ജ​സ്ഥാ​നു തു​ണ​യാ​യ​ത്.


IPL പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

ബം​​ഗ​​ളൂ​​രു 4 4 0 8
ചെ​​ന്നൈ 4 3 1 6
ഡ​​ൽ​​ഹി 4 3 1 6
മും​​ബൈ 4 2 2 4
ഹൈ​​ദ​​രാ​​ബാ​​ദ് 4 1 3 2
കോ​​ൽ​​ക്ക​​ത്ത 4 1 3 2
പ​​ഞ്ചാ​​ബ് 4 1 3 2
രാ​​ജ​​സ്ഥാ​​ൻ 4 1 3 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.