സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ കി​​രീ​​ട പോ​​രാ​​ട്ടം സൂ​​പ്പ​​ർ ക്ലൈ​​മാ​​ക്സി​​ലേ​​ക്ക്
സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ കി​​രീ​​ട പോ​​രാ​​ട്ടം സൂ​​പ്പ​​ർ ക്ലൈ​​മാ​​ക്സി​​ലേ​​ക്ക്
Saturday, May 15, 2021 11:15 PM IST
മാ​​ഡ്രി​​ഡ്/​​ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ കി​​രീ​​ട പോ​​രാ​​ട്ടം സൂ​​പ്പ​​ർ ക്ലൈ​​മാ​​ക്സി​​ലേ​​ക്ക്. ടൈ​​റ്റി​​ൽ റേ​​സി​​ലെ സെ​​മി എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന 37-ാം റൗ​​ണ്ട് പോ​​രാ​​ട്ടം ഇ​​ന്ന് അ​​ര​​ങ്ങേ​​റും.

ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 10.00നാ​​ണ് ലാ ​​ലി​​ഗ​​യി​​ൽ ആ​​കെ​​യു​​ള്ള 38 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 37-ാം റൗ​​ണ്ട്. 10 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഒ​​രേ സ​​മ​​യം കി​​ക്കോ​​ഫ്. കി​​രീ​​ട​​ത്തി​​നാ​​യി ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. 36 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ൾ 80 പോ​​യി​​ന്‍റു​​മാ​​യി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. റ​​യ​​ൽ മാ​​ഡ്രി​​ഡ് 78ഉം ​​ബാ​​ഴ്സ​​ലോ​​ണ 76ഉം ​​പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി കി​​രീ​​ട പോ​​രാ​​ട്ട രം​​ഗ​​ത്തു​​ണ്ട്. 74 പോ​​യി​​ന്‍റു​​ള്ള സെ​​വി​​യ്യ​​യാ​​ണ് നാ​​ലാം സ്ഥാ​​ന​​ത്ത്. അ​​ടു​​ത്ത ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് 38-ാം റൗ​​ണ്ട് പോ​​രാ​​ട്ടം.

മാ​​ഡ്രി​​ഡ് or ബാ​​ഴ്സ​​ലോ​​ണ

മാ​​ഡ്രി​​ഡ് ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്നു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ​​യും റ​​യ​​ലും ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്നു​​ള്ള എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ... ഈ ​​മൂ​​ന്ന് ക്ല​​ബ്ബു​​ക​​ളാ​​ണ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​ന പോ​​രാ​​ട്ട രം​​ഗ​​ത്തു​​ള്ള​​ത്. അ​​വ​​സാ​​നം ക​​ളി​​ച്ച ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത് ടൈ​​റ്റി​​ൽ റേ​​സി​​ൽ ബാ​​ഴ്സ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യി​​ട്ടു​​ണ്ട്. സെ​​ൽ​​റ്റ വി​​ഗൊ​​യാ​​ണ് ഇ​​ന്ന് ബാ​​ഴ്സ​​യു​​ടെ ഹോം ​​പോ​​രാ​​ട്ട​​ത്തി​​ലെ എ​​തി​​രാ​​ളി.


അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ ഐ​​ബ​​റി​​നെ​​യാ​​ണ് ബാ​​ഴ്സ​​യ്ക്കു നേ​​രി​​ടേ​​ണ്ട​​ത്. കോ​​പ്പ ഡെ​​ൽ റെ ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് ഈ ​​സീ​​സ​​ണി​​ൽ ബാ​​ഴ്സ​​യു​​ടെ നേ​​ട്ടം. 2018-19ലാ​​ണ് ബാ​​ഴ്സ അ​​വ​​സാ​​ന​​മാ​​യി ലാ ​​ലി​​ഗ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നും റ​​യ​​ൽ മാ​​ഡ്രി​​ഡി​​നും ഈ ​​സീ​​സ​​ണി​​ൽ കി​​രീ​​ടം നേ​​ടാ​​നാ​​യി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​രു ക്ല​​ബ്ബു​​ക​​ൾ​​ക്കും ലാ ​​ലി​​ഗ അ​​ത്ര​​മേ​​ൽ പ്ര​​ധാ​​ന​​മാ​​ണ്. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​ണ് റ​​യ​​ൽ, അ​​ത്‌​ല​​റ്റി​​ക്കോ ആ​​ക​​ട്ടെ 2013-14നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ കി​​രീ​​ട​​ത്തി​​നാ​​യാ​​ണ് രം​​ഗ​​ത്തു​​ള്ള​​ത്. ഇ​​ന്ന് അ​​ത്‌​ല​​റ്റി​​ക്കോ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഒ​​സാ​​സു​​ന​​യെ നേ​​രി​​ടു​​ന്പോ​​ൾ റ​​യ​​ൽ മാ​​ഡ്രി​​ഡ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബി​​ൽ​​ബാ​​വൊ​​യു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും.

അ​​ടു​​ത്ത ആ​​ഴ്ച​​ത്തെ അ​​വ​​സ​​ന റൗ​​ണ്ടി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ​​ മാഡ്രിഡ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ​​യും റ​​യ​​ൽ മാഡ്രിഡ് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ വി​​യ്യാ​​റ​​യ​​ലി​​നെ​​യും നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.