കണ്ണീർക്കാഴ്ചയായി എറിക്സൺ
കണ്ണീർക്കാഴ്ചയായി എറിക്സൺ
Sunday, June 13, 2021 12:58 AM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ (ഡെ​ന്മാ​ർ​ക്ക്): യൂ​റോ 2020 ഫു​ട്ബോ​ളി​ന്‍റെ ര​ണ്ടാം ദി​നം ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​യി ഡെ​ന്മാ​ർ​ക്കി​ന്‍റെ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ. കോ​പ്പ​ൻ​ഹേ​ഗ​നി​ലെ പാ​ർ​ക്ക​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​ആ​രം​ഭി​ച്ച ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എ​റി​ക്സ​ൺ കു​ഴ​ഞ്ഞു​വീ​ണു.

മ​ത്സ​രം നാ​ൽ​പ്പ​ത് മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ ഡെ​ന്മാ​ർ​ക്കി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ത്രോ ​ബോ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ മെ​ഡി​ക്ക​ൽ സം​ഘം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. മൈ​താ​ന​ത്തു​വ​ച്ചു​ത​ന്നെ പി​സി​ആ​റും ഇ​ല​ക്‌​ട്രി​ക്‌​ ഷോ​ക്കും ന​ൽ​കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റി​ക്സ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വീ​ണുകി​ട​ക്കു​ന്ന എ​റി​ക്സ​ണി​നെ മെ​ഡി​ക്ക​ൽ സം​ഘം ശു​ശ്രൂ​ഷി​ക്കു​ന്പോ​ൾ ക​ണ്ണീ​രോ​ടെ ഡെ​ന്മാ​ർ​ക്ക് താ​ര​ങ്ങ​ൾ ചു​റ്റും കൂ​ടി നി​ന്ന​ത് ഫു​ട്ബോ​ൾ ലോ​കം ഹൃ​ദ​യ​വേ​ദ​ന​യോ​ടെ ക​ണ്ടു.


വൈ​കാ​തെ ഫി​ൻ​ല​ൻ​ഡ് താ​ര​ങ്ങ​ൾ ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങി. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച് മ​ത്സ​രം റ​ദ്ദാ​ക്കി​യ​താ​യി യു​വേ​ഫ അ​റി​യി​ച്ചു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മി​ലാ​ന്‍റെ താ​ര​മാ​ണ് ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​യ എ​റി​ക്സ​ൺ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.