സ്റ്റെർലിംഗ് സ്റ്റാർ
സ്റ്റെർലിംഗ് സ്റ്റാർ
Monday, June 14, 2021 12:40 AM IST
ല​ണ്ട​ൻ: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ൽ റ​ഹീം സ്റ്റെ​ർ​ലിം​ഗ് സ്റ്റാ​റാ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് ഉ​ദി​ച്ചു​യ​ർ​ന്നു. ഗ്രൂ​പ്പ് ഡി​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് 1-0ന് ​ക്രൊ​യേ​ഷ്യ​യെ കീ​ഴ​ട​ക്കി. 57-ാം മി​നി​റ്റി​ൽ സ്റ്റെ​ർ​ലിം​ഗി​ന്‍റെ വ​ക​യാ​യി​രു​ന്നു ഗാ​രെ​ത് സൗ​ത്ത് ഗേ​റ്റി​ന്‍റെ കു​ട്ടി​ക​ളു​ടെ വി​ജ​യ ഗോ​ൾ. കാ​ൽ​വി​ൽ ഫി​ലി​പ്പ് ആ​യി​രു​ന്നു ഗോ​ളി​ന് അ​സി​സ്റ്റ് ചെ​യ്ത​ത്. 2018 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​യി​ൽ ക്രൊ​യേ​ഷ്യ​ക്കു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്കും ഇം​ഗ്ല​ണ്ട് ഇ​തോ​ടെ തീ​ർ​ത്തു.

യൂ​റോ ച​രി​ത്ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. ഇം​ഗ്ല​ണ്ടി​ന്‍റെ ഫി​ൽ ഫോ​ഡെ​ന്‍റെ ഷോ​ട്ട് ആ​ദ്യ പ​കു​തി​യി​ൽ ക്രൊ​യേ​ഷ്യ​ൻ ഗോ​ൾ പോ​സ്റ്റി​നെ വി​റ​പ്പി​ച്ചു മ​ട​ങ്ങി. ഇ​രു ടീ​മു​ക​ളും പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ പി​റ​ന്നി​ല്ല. സ്റ്റെ​ർ​ലിം​ഗി​നു​ശേ​ഷ​വും ഗോ​ളി​നാ​യി ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം അ​ക​ന്നു​നി​ന്നു. ഷോ​ട്ടി​ലും ഗോ​ൾ ഷോ​ട്ടി​ലും ഇ​രു ടീ​മു​ക​ളും 8-8, 2-2 എ​ന്നി​ങ്ങ​നെ തു​ല്യ​ത പാ​ലി​ച്ചു.


ബെ​ല്ലിം​ഗ്ഹാം

യൂ​റോ ക​പ്പ് ച​രി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. 17 വ​യ​സും 349 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ൾ ഈ ​കൗ​മാ​ര മി​ഡ്ഫീ​ൽ​ഡ​ർ ഇം​ഗ്ല​ണ്ടി​നാ​യി ക്രൊ​യേ​ഷ്യ​ക്കെ​തി​രേ ഇ​റ​ങ്ങി. ഹാ​രി കെ​യ്നെ പി​ൻ​വ​ലി​ച്ച് 82-ാം മി​നി​റ്റി​ലാ​ണ് ഗാ​രെ​ത് സൗ​ത്ത് ഗേ​റ്റ് ബെ​ല്ലിം​ഹാ​മി​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ച​രി​ത്ര ജ​യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നും ബെ​ല്ലിം​ഗ്ഹാ​മി​നു സാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.