സ്വീ​​ഡി​​ഷ്യൂം...
സ്വീ​​ഡി​​ഷ്യൂം...
Saturday, June 19, 2021 12:53 AM IST
സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ് (റ​​ഷ്യ): യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ജ​​യ​​ത്തോ​​ടെ സ്വീ​​ഡ​​ൻ നോ​​ക്കൗ​​ട്ട് പ്ര​​തീ​​ക്ഷ സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്തി. ഗ്രൂ​​പ്പ് ഇ​​യി​​ൽ സ്ലോ​​വാ​​ക്യ​​യെ 1-0നാ​​ണ് സ്വീ​​ഡ​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. 77-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ഫോ​​ർ​​സ്ബ​​ർ​​ഗാ​​യി​​രു​​ന്നു സ്വീ​​ഡ​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്വീ​​ഡി​​ഷ് താ​​രം റോ​​ബി​​ൻ ക്വ​​യ്സ​​ണെ സ്ലോവാ​​ക്യ​​ൻ ഗോ​​ളി മാ​​ർ​​ട്ടി​​ൻ ഡു​​ബ്രാ​​വ്ക ബോ​​ക്സി​​ൽ വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു പെ​​ന​​ൽ​​റ്റി.

മി​​ക​​ച്ച ഒ​​ത്തി​​ണ​​ക്ക​​ത്തോ​​ടെ ക​​ളി​​ച്ച സ്വീ​​ഡ​​ൻ നി​​ര മി​​ക​​ച്ച മു​​ന്നേ​​റ്റ​​ങ്ങ​​ൾ ന​​ട​​ത്തി. എ​​ന്നാ​​ൽ, ഫി​​നി​​ഷിം​​ഗി​​ൽ അ​​വ​​ർ​​ക്ക് പി​​ഴ​​ച്ചു. അ​​ല​​ക്സാ​​ണ്ട​​ർ ഇ​​സാ​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ്വീ​​ഡി​​ഷ് ആ​​ക്ര​​മ​​ണം. ഡു​​ഡ​​യും ഹാം​​ഷി​​ക്കും ചേ​​ർ​​ന്ന സ്ലോ​​വാ​​ക്യ​​ൻ മു​​ന്നേ​​റ്റ​​ങ്ങ​​ൾ സ്വീ​​ഡ​​ന്‍റെ പ്ര​​തി​​രോ​​ധ​​മ​​തി​​ലി​​ൽ ത​​ട്ടി ഛിന്ന​​ഭി​​ന്ന​​മാ​​യി. അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ൽ സ്ലോ​​വാ​​ക്യ സ​​മ​​നി​​ല ഗോ​​ളി​​നാ​​യി കി​​ണ​​ഞ്ഞു ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. ഗ്രൂ​​പ്പി​​ൽ സ്പെ​​യി​​നി​​നെ​​തി​​രേ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ്വീ​​ഡ​​ൻ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


പ​​ന്ത​​ട​​ക്ക​​ത്തി​​ൽ സ്ലോ​​വാ​​ക്യ​​ക്കാ​​യി​​രു​​ന്നു (59-41) മു​​ൻ​​തൂ​​ക്കം. എ​​ന്നാ​​ൽ, ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ്വീ​​ഡ​​ൻ ക​​രു​​ത്തു​​കാ​​ട്ടി. നാ​​ല് ഗോ​​ൾ ഷോ​​ട്ട് സ്വീ​​ഡി​​ഷ് താ​​ര​​ങ്ങ​​ൾ ഉ​​തി​​ർ​​ത്ത​​പ്പോ​​ൾ സ്ലോ​​വാ​​ക്യ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഒ​​ന്നു​​പോ​​ലും ഉ​​ണ്ടാ​​യി​​ല്ല. കോ​​ർ​​ണ​​റി​​ലും (7-6) സ്വീ​​ഡ​​നാ​​യി​​രു​​ന്നു മു​​ന്നി​​ൽ. മ​​ഞ്ഞ​​ക്കാ​​ർ​​ഡ് (3-1) കൂ​​ടു​​ത​​ൽ ല​​ഭി​​ച്ച​​ത് സ്ലോ​​വാ​​ക്യ​​ക്കാ​​യി​​രു​​ന്നു.

ഗോ​​ൾ, ഗോ​​ൾ...

ഫോ​​ർ​​സ്ബ​​ർ​​ഗി​​ന്‍റെ ഗോ​​ൾ സ്വീ​​ഡ​​നു പൊ​​ന്നും​​വി​​ല​​യു​​ള്ള​​താ​​യി. നീ​​ണ്ട ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തി​​നു​​ ശേ​​ഷ​​മാ​​ണ് യൂ​​റോ ക​​പ്പി​​ൽ ഒ​​രു സ്വീ​​ഡി​​ഷ് താ​​രം ഗോ​​ൾ നേ​​ടു​​ന്ന​​ത്. 2012 യൂ​​റോ ക​​പ്പി​​ൽ ഫ്രാ​​ൻ​​സി​​നെ​​തി​​രേ 2-0ന് ​​സ്വീ​​ഡ​​ൻ ജ​​യി​​ച്ച​​പ്പോ​​ൾ സെ​​ബാ​​സ്റ്റ്യ​​ൻ ലാ​​ർ​​സ​​ൻ നേ​​ടി​​യ ഗോ​​ളി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​ണ് ഒ​​രു സ്വീ​​ഡി​​ഷ് ഗോ​​ൾ പി​​റ​​ക്കു​​ന്ന​​ത്. 2016 യൂ​​റോ​​യി​​ൽ സ്വീ​​ഡ​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ഒ​​രു ഗോ​​ൾ ഉ​​ണ്ടെ​​ങ്കി​​ലും അ​​ത് സെ​​ൽ​​ഫി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു എ​​ത്തി​​യ​​ത് (അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ 1-1 സ​​മ​​നി​​ല​​യി​​ൽ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.