ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഹോ​​​​ക്കി​​ സെ​​​​മി​​​​യി​​​​ൽ
ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഹോ​​​​ക്കി​​ സെ​​​​മി​​​​യി​​​​ൽ
Tuesday, August 3, 2021 1:17 AM IST
ടോ​​​​ക്കി​​​​യോ: ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ഹോ​​​​ക്കി​​​​യു​​​​ടെ വീ​​​​ര​​​​ച​​​​രി​​​​തം. 49 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ വ​​​​ഴി​​​​യേ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളും. ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്.

കാ​​​​യി​​​​ക ലോ​​​​ക​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ തെ​​​​റ്റി​​​​ച്ച് വ​​​​ന്പ​​​ന്മാ​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത ഒ​​​​രു ഗോ​​​​ളി​​​​നു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ സെ​​​​മി​​​​യി​​​​ലേ​​​​ക്ക് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​രു​​​​പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​രി​​​​യാ​​​​യ ഗു​​​​ർ​​​​ജി​​​​ത് കൗ​​​​ർ, 22-ാം മി​​​​നി​​​​റ്റി​​​​ൽ ഡ്രാ​​​​ഗ് ഫ്ളി​​​​ക്ക​​​​റി​​​​ലൂ​​​​ടെ നേ​​​​ടി​​​​യ ഗോ​​​​ളി​​​​ൽ ഭാ​​​​ര​​​​ത മ​​​​ാഹാ​​​​ത്മ്യം ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ലോ​​​​കം ദ​​​​ർ​​​​ശി​​​​ച്ചു.


പൂ​​​​ൾ എ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സൂ​​​​പ്പ​​​​ർ ത്രി​​​​ല്ല​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 4-3നു ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ക്വാ​​​​ർ​​​​ട്ട​​​​ർ ബെ​​​​ർ​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന സെ​​​​മി​​​​യി​​​​ൽ അ​​​​ർ​​​​ജ​​​​ന്‍റീന​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി.

പു​​​​രു​​​​ഷ സെ​​​​മി @ 7.00 am

​നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ ഹോ​​​​ക്കി ടീം ​​​​ഇ​​​​ന്ന് ക​​​​രു​​​​ത്ത​​​​രാ​​​​യ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ ഇ​​​​റ​​​​ങ്ങും.

ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​വി​​​​ലെ 7.00ന് ​​​​ആ​​​​ണ് ഇ​​​​ന്ത്യ x ബെ​​​​ൽ​​​​ജി​​​​യം സെ​​​​മി. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ഏ​​​​റ്റു​​​​മു​​​​ട്ടും.

1980 മോ​​​​സ്കോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ലാ​​​​ണ് ഹോ​​​​ക്കി​​​​യി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി മെ​​​​ഡ​​​​ൽ എ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.