റൺ വാർണർ
റൺ വാർണർ
Thursday, October 28, 2021 11:36 PM IST
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി​യ ഓ​സീ​സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ 7 വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 18 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ഓ​സീ​സ് ജ​യം. സ്കോ​ർ: ശ്രീ​ല​ങ്ക20 ഓ​വ​റി​ൽ 154/6. ഓ​സ്ട്രേ​ലി​യ 17 ഓ​വ​റി​ൽ 155/3.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഡേ​വി​ഡ് വാ​ർ​ണ​ർ 42 പ​ന്തി​ൽ 10 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 65 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ന്‍ ആ​രോ​ൺ ഫി​ഞ്ച് 37 റ​ൺ​സ് സ്വ​ന്ത​മാ​ക്കി. സ്റ്റീ​വ് സ്മി​ത്ത് (28), സ്റ്റോ​യി​ൻ​സ് (16) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. ഡേ​വി​ഡ് വാ​ർ​ണ​റും ആ​രോ​ണ്‍ ഫി​ഞ്ചും മി​ക​ച്ച തു​ട​ക്ക​മി​ട്ടു. പ​വ​ർ പ്ലേ​യി​ൽ (ആ​ദ്യ 6 ഓ​വ​ർ) കം​ഗാ​രു​ക്ക​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 63 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

ഈ ​ലോ​ക​ക​പ്പി​ൽ പ​വ​ർ പ്ലേ​യി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. ഫി​ഞ്ച് (23 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 37) ഹ​സ​രെ​ങ്ക​ത ഡി ​സി​ൽ​വ​യു​ടെ പ​ന്തി​ൽ ഇ​ൻ​സൈ​ഡ് എ​ഡ്ജ് ആ​യി ബൗ​ൾ​ഡാ​യി. 42 പ​ന്തി​ൽ 70 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ പി​രി​ഞ്ഞ​ത്. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ ഒ​രു ഫോ​ർ പാ​യി​ച്ചെ​ങ്കി​ലും 6 പ​ന്തി​ൽ 5 റ​ണ്‍​സു​മാ​യി മ​ട​ങ്ങി.


ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് സ്കോ​ർ 15ൽ ​നി​ൽ​ക്കു​ന്പോ​ൾ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ഏ​ഴ് റ​ണ്‍​സ് എ​ടു​ത്ത നി​സാ​ങ്ക​യെ പാ​റ്റ് ക​മ്മി​ൻ​സ് വാ​ർ​ണ​റു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ കു​ശാ​ൽ പെ​രേ​ര​യും (35) ച​രി​ത് അ​സ​ല​ങ്ക​യും (35) ചേ​ർ​ന്ന് 63 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 44 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ 63 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട്.

അ​വി​സ്ക ഫെ​ർ​ണാ​ണ്ടൊ​യു​ടെ (4) ഇ​ന്നിം​ഗ്സി​ന് ഏ​ഴ് പ​ന്തി​ന്‍റെ ആ​യു​സ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചാം ന​ന്പ​ർ ബാ​റ്റ​റാ​യെ​ത്തി​യ ഭ​നു​ക രാ​ജ​പ​ക്സെ​യു​ടെ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ല​ങ്ക​യെ 100 ക​ട​ത്തി. രാ​ജ​പ​ക്സെ 26 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 33 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ആ​ദം സാം​പ 4 ഓ​വ​റി​ൽ 12 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി 2 വി​ക്ക​റ്റ് വീ​ഴ്ത്തി. സാം​പ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.