ഹൈ ​​ഫൈ​​വ്!; ന്യൂ​​സി​​ല​​ൻ​​ഡി​​നെ ഇ​​ന്ത്യ ക​​റ​​ക്കിവീ​​ഴ്ത്തി
ഹൈ ​​ഫൈ​​വ്!; ന്യൂ​​സി​​ല​​ൻ​​ഡി​​നെ  ഇ​​ന്ത്യ ക​​റ​​ക്കിവീ​​ഴ്ത്തി
Sunday, November 28, 2021 12:45 AM IST
കാ​​ണ്‍​പു​​ർ: ലീ​​ഡ് ല​​ക്ഷ്യ​​മാ​​ക്കി പറന്നുയരുകയാ​​യി​​രു​​ന്ന കി​​വീ​​സി​​ന്‍റെ ചി​​റ​​ക​​രി​​ഞ്ഞ് ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ​​മാ​​ർ. അ​​ക്സ​​ർ പ​​ട്ടേ​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​വു​​മാ​​യി സ്പി​​ൻ ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് 296ന് ​​പു​​റ​​ത്ത്. അ​​തോ​​ടെ ഇ​​ന്ത്യ​​ക്ക് 49 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 14 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ (1) വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (4), ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര (9) എ​​ന്നി​​വ​​ർ ക്രീ​​സി​​ലു​​ണ്ട്.

അ​​ഞ്ചാം അ​​ഞ്ച്...

ഇ​​ടം​​കൈ സ്പി​​ന്ന​​റാ​​യ അ​​ക്സ​​ർ പ​​ട്ടേ​​ലിനിത് അ​​ഞ്ചാം അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ട​​ം. നാ​​ലാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് ഏ​​ഴാം ഇ​​ന്നിം​​ഗ്സി​​ലാ​​ണ് അ​​ക്സ​​ർ ഈ ​​സ്വ​​പ്നനേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. അ​തി​വേ​ഗം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ക്സ​ർ. കാ​​ണ്‍​പു​​രി​​ലെ പി​​ച്ചി​​ൽ പ​​ന്ത് സ​​മ​​യം വൈ​​കുന്തോറും ബൗ​​ണ്‍​സ് കു​​റ​​ഞ്ഞു​​വ​​ന്ന​​ത് അ​​ക്സ​​ർ ശ​​രി​​ക്കും മു​​ത​​ലാ​​ക്കു​ക​യാ​യി​രു​ന്നു. 62 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​ണ് അ​​ക്സ​​റി​​ന്‍റെ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം.

ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 345ന് ​​എ​​തി​​രേ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 129 എ​​ന്ന നി​​ല​​യി​​ലാ​​ണ് മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. കി​​വീ​​സ് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ടോം ​​ലാ​​ഥ​​വും (95) വി​​ൽ യം​​ഗും (89) കൂ​​ട്ടു​​കെ​​ട്ട് 150 ക​​ട​​ത്തി. സ്കോ​​ർ 151ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ആ​​ർ. അ​​ശ്വി​​ന്‍റെ പ​​ന്തി​​ൽ പ​​ക​​ര​​ക്കാ​​ര​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ കെ.​​എ​​സ്. ഭ​​ര​​തി​​ന്‍റെ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ൽ യോം​​ഗ് പു​​റ​​ത്ത്. അ​​ന്പ​​യ​​ർ ആ​​ദ്യം ഒൗ​​ട്ട് അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ങ്കി​​ലും ഡി​​ആ​​ർ​​എ​​സ് എ​​ടു​​ക്കാ​​ൻ ഭ​​ര​​ത് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന​​ങ്ങോ​​ട്ട് അ​​ക്സ​​ർ പ​​ട്ടേ​​ലി​​ന്‍റെ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു. റോ​​സ് ടെ​​യ്‌​ല​​ൻ, നി​​ക്കോ​​ൾ​​സ്, ലാ​​ഥം, ബ്ല​​ൻ​​ഡെ​​ൽ എ​​ന്നി​​വ​​രു​​ടെ നി​​ർ​​ണാ​​യക വി​​ക്ക​​റ്റ് അ​​ക്സ​​ർ സ്വ​​ന്ത​​മാ​​ക്കി. ആ​​ർ. അ​​ശ്വി​​ൻ മൂ​​ന്നും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ഒ​​രു വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. അ​​തോ​​ടെ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ​​മാ​​രു​​ടെ വി​​ക്ക​​റ്റ് നേ​​ട്ടം ഒ​​ന്പ​​തായി.


സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 345.
ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ടോം ​​ലാ​​ഥം സ്റ്റം​​പ്ഡ് ഭ​​ര​​ത് ബി ​​അ​​ക്സ​​ർ 95, വി​​ൽ യം​​ഗ് സി ​​ഭ​​ര​​ത് ബി ​​അ​​ശ്വി​​ൻ 89, വി​​ല്യം​​സ​​ണ്‍ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഉ​​മേ​​ഷ് 18, ടെ​​യ്‌​ല​​ർ സി ​​ഭ​​ര​​ത് ബി ​​അ​​ക്സ​​ർ 11, നി​​ക്കോ​​ൾ​​സ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​അ​​ക്സ​​ർ 2, ബ്ല​​ൻ​​ഡെ​​ൽ ബി ​​അ​​ക്സ​​ർ 13, ര​​ചി​​ൻ ബി ​​ജ​​ഡേ​​ജ 13, ജെ​​മി​​സ​​ണ്‍ സി ​​അ​​ക്സ​​ർ ബി ​​അ​​ശ്വി​​ൻ 23, സൗ​​ത്തി ബി ​​അ​​ക്സ​​ർ 5, സോ​​മ​​ർ​​വി​​ല്ലെ ബി ​​അ​​ശ്വി​​ൻ 6, അ​​ജാ​​സ് നോ​​ട്ടൗ​​ട്ട് 5, എ​​ക്സ്ട്രാ​​സ് 16, ആ​​കെ 142.3 ഓ​​വ​​റി​​ൽ 296.
വി​​ക്ക​​റ്റ് വീ​​ഴ്ച: 151/1, 197/2, 214/3, 218/4, 227/5, 241/6, 258/7, 270/8, 284/9, 296/10.
ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 15-5-35-0, ഉ​​മേ​​ഷ് 18-3-50-1, അ​​ശ്വി​​ൻ 42.3-10-82-3, ജ​​ഡേ​​ജ 33-10-57-1, അ​​ക്സ​​ർ 34-6-62-5.
ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: മാ​​യ​​ങ്ക് നോ​​ട്ടൗ​​ട്ട് 4, ഗി​​ൽ ബി ​​ജെ​​മി​​സ​​ണ്‍ 1, പൂ​​ജാ​​ര നോ​​ട്ടൗ​​ട്ട് 9, 5 ഓ​​വ​​റി​​ൽ 14/1.
വി​​ക്ക​​റ്റ് വീ​​ഴ്ച: 2/1.
ബൗ​​ളിം​​ഗ്: സൗ​​ത്തി 2-1-2-0, ജെ​​മി​​സ​​ണ്‍ 2-0-8-1, അ​​ജാ​​സ് 1-0-4-0.


അ​​ക്സ​​ർ ഭാ​​യ്

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ക​​ല​​ണ്ട​​ർ ഇ​​യ​​റി​​ൽ ഇ​​ന്ത്യ​​യി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ടം​​കൈ സ്പി​​ന്ന​​റാ​​ണ് അ​​ക്സ​​ർ രാ​​ജേ​​ഷ്ഭാ​​യ് പ​​ട്ടേ​​ൽ. വേ​​ഗ​​ത്തി​​ൽ അ​​ഞ്ച് അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ഇ​​ന്ത്യ​​ക്കാ​​രി​​ൽ ഒ​​ന്നാ​​മ​​നു​​മാ​​യി അ​​ക്സ​​ർ. റോ​​ഡ്നി ഹോ​​ഗ് (ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന്) ആ​​ണ് ലോ​​ക​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. അ​​ക്സ​​റി​​ന്‍റെ അ​​ഞ്ച് അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം ഏ​​ഴാം ഇ​​ന്നിം​​ഗ്സി​​ലാ​​ണ്. ചാ​​ർ​​ലി ട​​ർ​​ണ​​ർ, ടോം ​​റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ എ​​ന്നി​​വ​​രും ഏ​​ഴ് ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.