ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് : അ​​​​​ട്ടി​​​​​മ​​​​​റി, മു​​​​​ന്നേ​​​​​റ്റം
ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് : അ​​​​​ട്ടി​​​​​മ​​​​​റി, മു​​​​​ന്നേ​​​​​റ്റം
Monday, January 17, 2022 11:41 PM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ, ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വ്, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി, ജ​​​​​പ്പാ​​​​​ന്‍റെ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക തു​​​​​ട​​​​​ങ്ങി​​​​​യ മു​​​​​ൻ​​​​​നി​​​​​ര താ​​​​​ര​​​​​ങ്ങ​​​​​ൾ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. അ​​​​​തേ​​​​​സ​​​​​മ​​​​​യം, 2022 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാ​​​​​മി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന ദി​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ന്പ​​​​​ൻ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ളും അ​​​​​ര​​​​​ങ്ങേ​​​​​റി.

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൽ​​​​​സി​​​​​ൽ 12-ാം സീ​​​​​ഡാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ കാ​​​​​മ​​​​​റൂ​​​​​ണ്‍ നോ​​​​​റി​​​​​നെ സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ കോ​​​​​ർ​​​​​ഡ 6-3, 6-0, 6-4ന് ​​​​​അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ര​​​​​ണ്ട് അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റി.

11-ാം സീ​​​​​ഡാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സോ​​​​​ഫി​​​​​യെ കെ​​​​​നി​​​​​നെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ​​​​​ത​​​​​ന്നെ മാ​​​​​ഡി​​​​​സ​​​​​ണ്‍ കീ​​​​​സ് ഞെ​​​​​ട്ടി​​​​​ച്ചു. സ്കോ​​​​​ർ: 7-6 (7-2), 7-5. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 18-ാം സീ​​​​​ഡാ​​​​​യ കൊ​​​​​ക്കൊ ഗ​​​​​ഫി​​​​​നെ 6-4, 6-2ന് ​​​​​ചൈ​​​​​ന​​​​​യു​​​​​ടെ 106-ാം റാ​​​​​ങ്കു​​​​​കാ​​​​​രി​​​​​യാ​​​​​യ വാ​​​​​ങ് ഖ്വി​​​​​യാ​​​​​ങ് അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു. 38 അ​​​​​ണ്‍​ഫോ​​​​​ഴ്സ​​​​​ഡ് എ​​​​​റ​​​​​റാ​​​​​ണ് ഗ​​​​​ഫ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ത്തി​​​​​യ​​​​​ത്.

സൂ​​​​​പ്പ​​​​​ർ റാ​​​​​ഫ

2021 സീ​​​​​സ​​​​​ണി​​​​​ൽ ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ സെ​​​​​മി​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ഗ്രാ​​​​​ൻ​​​​​സ്‌ലാം കോ​​​​​ർ​​​​​ട്ടി​​​​​ലേ​​​​​ക്ക് ആ​​​​​ദ്യ​​​​​മാ​​​​​യി മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ അ​​​​​നാ​​​​​യാ​​​​​സ ജ​​​​​യ​​​​​ത്തോ​​​​​ടെ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ക​​​​​ട​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മാ​​​​​ർ​​​​​ക്ക​​​​​സ് ജി​​​​​റോ​​​​​ണി​​​​​നെ 6-1, 6-4, 6-2ന് ​​​​​റാ​​​​​ഫ കീ​​​​​ഴ​​​​​ട​​​​​ക്കി. ബി​​​​​ഗ് ത്രീ​​​​​യി​​​​​ലെ റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​റും നൊ​​​​​വാ​​​​​ക്ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും ഇ​​​​​ല്ലാ​​​​​ത്ത​​​​​തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണി​​​​​ലെ ഏ​​​​​ക സൂ​​​​​പ്പ​​​​​ർ സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണ് ന​​​​​ദാ​​​​​ൽ. 21-ാം ഗ്രാ​​​​​ൻ​​​​​സ്‌ലാം എ​​​​​ന്ന ച​​​​​രി​​​​​ത്രനേ​​​​​ട്ട സ്വ​​​​​പ്ന​​​​​വു​​​​​മാ​​​​​യാ​​​​​ണ് ന​​​​​ദാ​​​​​ൽ മെ​​​​​ൽ​​​​​ബ​​​​​ണി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.


മൂ​​​​​ന്നാം സീ​​​​​ഡാ​​​​​യ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ സ്വ​​​​​രേ​​​​​വ് ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ​​​​​ത​​​​​ന്നെ ഡാ​​​​​നി​​​​​യേ​​​​​ൽ അ​​​​​ൽ​​​​​റ്റ്മെ​​​​​യ്റി​​​​​ന്‍റെ വെ​​​​​ല്ലു​​​​​വി​​​​​ളി 7-6 (7-3), 6-1, 7-6 (7-1)ന് ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്നു. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ മോ​​​​​ൻ​​​​​ഫി​​​​​ൽ​​​​​സ്, ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ബെ​​​​​റെ​​​​​റ്റി​​​​​നി, കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഷാ​​​​​പൊ​​​​​വ​​​​​ലോ​​​​​വ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി 6-0, 6-1ന് ​​​​​യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ ലെ​​​​​സി​​​​​യ സു​​​​​റെ​​​​​ങ്കൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നാ​​​​​യ ഒ​​​​​സാ​​​​​ക്ക 6-3, 6-3ന് ​​​​​കൊ​​​​​ളം​​​​​ബി​​​​​യ​​​​​യു​​​​​ടെ കാ​​​​​മി​​​​​ല ഒ​​​​​സോ​​​​​റി​​​​​യൊ​​​​​യെ​​​​​യാ​​​​​ണ് മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ എ​​​​​ലി​​​​​ന സ്വി​​​​​റ്റോ​​​​​ളി​​​​​ന, ബെ​​​​​ലാ​​​​​റു​​​​​സി​​​​​ന്‍റെ വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സാ​​​​​രെ​​​​​ങ്ക, ചെ​​​​​ക് താ​​​​​രം ബ​​​​​ർ​​​​​ബോ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ, സ്പെ​​​​​യി​​​​​നി​​​​​ന്‍റെ പൗ​​​​​ല ബ​​​​​ഡോ​​​​​സ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.