ശ്രീ ഗോകുലം
ശ്രീ ഗോകുലം
Friday, May 27, 2022 1:23 AM IST
ഭൂ​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ ക്ല​ബ് ഫു​ട്ബോ​ളി​ന് ഗോ​കു​ല ശ്രീ. ​ഐ ലീ​ഗ് കി​രീ​ടം ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​ടെ പു​രു​ഷ സം​ഘം നി​ല​നി​ൽ​ത്തി​യ​തി​നു പി​ന്നാ​ലെ വ​നി​താ ലീ​ഗ് കി​രീ​ട​വും ക്ല​ബ് നി​ല​നി​ർ​ത്തി.

വ​നി​താ ലീ​ഗ് കി​രീ​ടം നി​ർ​ണ​യി​ച്ച സീ​സ​ണി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ 3-1ന് ​ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സേ​തു മ​ധു​ര എ​ഫ്സി​യെ കീ​ഴ​ട​ക്കി​യാ​ണ് ഗോ​കു​ല​ത്തി​ന്‍റെ പെ​ണ്‍​കൊ​ടി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ല​നി​ൽ​ത്തി​യ​ത്.

സ​മ​നി​ല നേ​ടി​യാ​ലും കി​രീ​ടം നി​ല​നി​ർ​ത്താം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​ടെ വ​നി​താ സം​ഘം ക​ള​ത്തി​ലെ​ത്തി​യ​ത്. 2021-22 സീ​സ​ണി​ൽ ഒ​രു തോ​ൽ​വി പോ​ലും ഇ​ല്ലാ​തെ​യാ​ണ് ഗോ​കു​ലം ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ട്ട​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

ലീ​ഗി​ൽ ക​ളി​ച്ച 11 മ​ത്സ​ര​ത്തി​ലും ഗോ​കു​ലം തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. ആ​കെ നാ​ലു ഗോ​ൾ മാ​ത്ര​മേ സീ​സ​ണി​ൽ ഗോ​കു​ലം കേ​ര​ള വ​ഴ​ങ്ങി​യി​ട്ടു​ള്ളൂ. സ​മ​നി​ല മോ​ഹി​ച്ചി​റ​ങ്ങി​യ ഗോ​കു​ല​ത്തി​നെ ഞെ​ട്ടി​ച്ച് ര​ണ്ടാം മി​നി​റ്റി​ൽ സേ​തു മ​ധു​ര എ​ഫ്സി ലീ​ഡ് നേ​ടി. ഹെ​ഡ​റി​ൽ നി​ന്ന് റെ​നു ദേ​വി​യാ​യി​രു​ന്നു ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.


14-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഗോ​കു​ലം ക​ടം വീ​ട്ടി. എ​ൽ​ഷ​ദാ​യ് അ​ചെ​ങ്പോ​യെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​ന​ൽ​റ്റി. കി​ക്ക് എ​ടു​ത്ത ആ​ശ​ല​ത ദേ​വി പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

33-ാം മി​നി​റ്റി​ൽ ഘാ​ന താ​രം എ​ൽ​ഷ​ദാ​യ് ഗോ​കു​ല​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി​യ അ​വ​സാ​നി​ക്കു​ന്ന​തി​നി​ടെ മ​ല​ബാ​റി​യ​ൻ​സ് വീ​ണ്ടും ഗോ​ൾ നേ​ടി. 40-ാം മി​നി​റ്റി​ൽ മ​നീ​ഷ ക​ല്യാ​ണി​ന്‍റെ വ​ക​യാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്‍റെ മൂ​ന്നാം ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ പി​റ​ന്നി​ല്ല.

പു​രു​ഷ, വ​നി​താ ലീ​ഗു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക എ​ന്ന ച​രി​ത്ര നേ​ട്ടം ഗോ​കു​ലം കേ​ര​ള സ്വ​ന്ത​മാ​ക്കി. ഗോ​കു​ലം​ വ​നി​താ ടീം ​തു​ട​ർ​ച്ചാ​യ 21 മ​ത്സ​ര​ത്തി​ൽ തോ​ൽ​വി അ​റി​യാ​തെ കു​തി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.