രാജസ്ഥാൻ x ഗുജറാത്ത് ഫൈനൽ
രാജസ്ഥാൻ x ഗുജറാത്ത് ഫൈനൽ
Saturday, May 28, 2022 2:00 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ജോ​സ് ബ​ട്‌​ല​റി​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി ബ​ല​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ. ക്വാ​ളി​ഫ​യ​ർ 2ൽ ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ ഏ​ഴ് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് സ​ഞ്ജു വി. ​സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

സ്കോ​ർ: ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ 157/8. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 18.1 ഓ​വ​റി​ൽ 161/3. 60 പ​ന്തി​ൽ ആ​റ് സി​ക്സും 10 ഫോ​റും അ​ട​ക്കം 106 റ​ൺ​സു​മാ​യി ബ​ട്‌​ല​ർ പു​റ​ത്താ​കാ​തെ​നി​ന്ന് ആ​ർ​ആ​റി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി (4) എ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ (2012ൽ) ​റി​ക്കാ​ർ​ഡി​നൊ​പ്പ​വും ഇതോടെ ബ​ട്‌​ല​ർ എ​ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ആ​ർ​സി​ബി​യു​ടെ ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്‌​ലി (7) തു​ട​ക്ക​ത്തി​ൽ മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു​പ്ലെ​സി (25), ര​ജ​ത് പ​ടീ​ദാ​ർ (42 പ​ന്തി​ൽ 52) കൂ​ട്ടു​കെ​ട്ടാ​ണ് ആ​ർ​സി​ബി​യെ ക​ര​ക​യ​റ്റി​യ​ത്. ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (13 പ​ന്തി​ൽ 24 ) സ്കോ​ർ ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ചു. രാ​ജ​സ്ഥാ​നു​വേ​ണ്ടി പ്ര​സി​ദ്ധ് കൃ​ഷ്ണ​യും മ​ക്‌​കോ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

രാ​ജ​സ്ഥാ​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ്വ​സി ജ​യ്സ്വാ​ളും (13 പ​ന്തി​ൽ 21), ബ​ട്‌​ല​റും ആ​ദ്യ വി​ക്ക​റ്റി​ൽ 61 റ​ൺ​സ് നേ​ടി. സ​ഞ്ജു 21 പ​ന്തി​ൽ 23 റ​ൺ​സു​മാ​യി മ​ട​ങ്ങി. പ​തി​വ് തെ​റ്റി​ക്കാ​തെ വ​നി​ന്ധു ഹ​സാ​രെ​ങ്ക​യ്ക്ക് മു​ന്നി​ലാ​ണ് സ​ഞ്ജു വീ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.