മൂ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇന്ത്യക്ക് ജയം
മൂ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ   ഇന്ത്യക്ക്  ജയം
Monday, September 26, 2022 12:43 AM IST
ഹൈ​ദ​ര്ബാ​ദ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സൂ​ര്യ​ശോ​ഭ​യി​ൽ ടീം ​ഇ​ന്ത്യ. ഓ​സ്ട്രേ​ലി​യ മു​ന്നോ​ട്ടു​വ​ച്ച 187 റ​ൺ​സ് എ​ന്ന ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ 186/7. ഇ​ന്ത്യ 19.5 ഓ​വ​റി​ൽ 187/4. ഇ​ന്ത്യ പ​ര​ന്പ​ര 2-1ന് ​നേടി.

വി​രാ​ട് കോ​ഹ്‌​ലി (48 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 63), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (36 പ​ന്തി​ൽ അ​ഞ്ച് വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 69) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 104 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ (16 പ​ന്തി​ൽ 25), ദി​നേ​ഷ് കാ​ർ​ത്തി​ക് (1) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. രാ​ഹു​ൽ (1), രോ​ഹി​ത് ശ​ർ​മ (17) എ​ന്നി​വ​ർ തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി.


ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഓ​പ്പ​ണ​ർ കാ​മ​റൂ​ൺ ഗ്രീ​ൻ (21 പ​ന്തി​ൽ 52), ടിം ​ഡേ​വി​ഡ് (27 പ​ന്തി​ൽ 54) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ആ​ദ്യ ഓ​വ​ർ മു​ത​ൽ ഗ്രീ​നി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ പ​ത​റി​യി​രു​ന്നു. എ​ന്നാ​ൽ, സ്പി​ന്ന​ർ​മാ​രാ​യ അ​സ്ക​ർ പ​ട്ടേ​ലും (മൂ​ന്ന് വി​ക്ക​റ്റ്) യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലും (ഒ​രു വി​ക്ക​റ്റ്) ഇ​ന്ത്യ​യെ ക​ളി​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.