കോഹ്ലിക്കു പകരം ഇഷാൻ 2022 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി വഴങ്ങിയതാണ് ഇന്ത്യക്കായി കോഹ്ലി അവസാനം ഇറങ്ങിയ ട്വന്റി-20 മത്സരം. കൂടുതൽ ആക്രമണകാരിയായ ബാറ്ററിനെ കോഹ്ലിക്കു പകരമായി മൂന്നാം നന്പറിൽ കൊണ്ടുവരാനാണ് ബിസിസിഐ ശ്രമം. അങ്ങനെയെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ ആ സ്ഥാനത്ത് എത്തുമെന്നും സൂചനയുണ്ട്.
രാജ്യാന്തര ട്വന്റി-20 ഭാവിയെ കുറിച്ച് ബിസിസിഐ വൈകാതെ വിരാട് കോഹ്ലിയുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്നത് അല്ലാതെ, 2024 ലോകകപ്പിനു മുന്‍പായി ഇന്ത്യക്ക് ഒരു ട്വന്റി-20 പരന്പര മാത്രമാണുള്ളത് എന്നതും ശ്രദ്ധേയം. ജനുവരിയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും മൂന്ന് മത്സര ട്വന്റി-20 പരന്പര കളിക്കും.
2024 ഐപിഎൽ അതേസമയം, 2024 ഐപിഎല്ലിൽ കോഹ്ലിയുടെ പ്രകടനം അനുസരിച്ച് ലോകകപ്പിലേക്ക് ക്ഷണം ലഭിക്കുമെന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. മാർച്ച്-മേയ് മാസങ്ങളിലാണ് അടുത്ത ഐപിഎൽ അരങ്ങേറുക. ജൂണ്‍ നാല് മുതൽ 30വരെയായിരിക്കും ലോകകപ്പ്.
2023 ഐപിഎല്ലിൽ 14 മത്സരങ്ങളിൽ രണ്ട് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടെ 639 റണ്‍സ് കോഹ്ലി നേടിയിരുന്നു. രാജ്യാന്തര ട്വന്റി-20യിലും (4008) ട്വന്റി-20 ലോകകപ്പിലും (1141) ഏറ്റവും കൂടുതൽ റണ്‍സുള്ള ബാറ്ററാണ് കോഹ്ലി എന്നതും ശ്രദ്ധേയം.