സ്പി​​ന്നി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ നി​​ലം​​പൊ​​ത്തി ; ലീ​​ഡ് ല​​ക്ഷ്യ​​മാ​​ക്കി ഇം​​ഗ്ല​​ണ്ട്
സ്പി​​ന്നി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ നി​​ലം​​പൊ​​ത്തി ; ലീ​​ഡ് ല​​ക്ഷ്യ​​മാ​​ക്കി ഇം​​ഗ്ല​​ണ്ട്
Sunday, February 25, 2024 12:13 AM IST
റാ​​ഞ്ചി: കൊ​​ടു​​ത്ത ഏ​​റ് തി​​രി​​ച്ചുകൊ​​ണ്ട ക്ഷീ​​ണ​​ത്തോ​​ടെ​​യാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​നം ഇ​​ന്ത്യ മൈ​​താ​​നം​​വി​​ട്ട​​ത്. ഇം​​ഗ്ലീ​​ഷ് സ്പി​​ന്ന​​ർ​​മാ​​ർ ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ര​​ണ്ടാം​​ദി​​നം ഇ​​ന്ത്യ ക്രീ​​സ് വി​​ട്ട​​പ്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ പി​​റ​​ന്ന​​ത് ഏ​​ഴി​​ന് 219 റ​​ണ്‍​സ്.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 353ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. മൂ​​ന്ന് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ 134 റ​​ണ്‍​സ് പി​​ന്നി​​ലാ​​ണ് ഇ​​ന്ത്യ ര​​ണ്ടാം​​ദി​​നം ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ ധ്രു​​വ് ജു​​റെ​​ലും (30) സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വു​​മാ​​ണ് (17) ക്രീ​​സി​​ൽ.

സ്പി​​ൻ ദി​​നം

ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 302 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ഇം​​ഗ്ലീ​​ഷ് ഇ​​ന്നിം​​ഗ്സി​​ൽ ശേ​​ഷി​​ച്ച മൂ​​ന്ന് വി​​ക്ക​​റ്റും സ്പി​​ന്ന​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ സ്വ​​ന്ത​​മാ​​ക്കി.

അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ഒ​​ല്ലി റോ​​ബി​​ൻ​​സ​​ണ്‍ (58), ഷൊ​​യ്ബ് ബ​​ഷീ​​ർ (0), ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ (0) എ​​ന്നി​​വ​​രെ ര​​ണ്ട് ഓ​​വ​​റി​​നി​​ടെ​​യാ​​ണ് ജ​​ഡേ​​ജ മ​​ട​​ക്കി​​യ​​ത്. റോ​​ബി​​ൻ​​സ​​ണി​​ന്‍റെ ക​​ന്നി അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. ആ​​റ് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഈ ​​മൂ​​ന്ന് വി​​ക്ക​​റ്റും ഇം​​ഗ്ല​​ണ്ടി​​ന് ന​​ഷ്ട​​പ്പെ​​ട്ട​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 274 പ​​ന്തി​​ൽ 122 റ​​ണ്‍​സു​​മാ​​യി ജോ ​​റൂ​​ട്ട് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.


ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ഴും സ്പി​​ന്ന​​ർ​​മാ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ധി​​പ​​ത്യം. സ്പി​​ന്ന​​ർ​​മാ​​രാ​​യ ഷൊ​​യ്ബ് ബ​​ഷീ​​ർ നാ​​ലും ടോം ​​ഹാ​​ർ​​ട്ട്‌ലി ​​ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ജ​​യ്സ്വാ​​ൾ 73

ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ഇ​​ന്ന​​ലെ അ​​ർ​​ധ​​ശ​​ത​​കം സ്വ​​ന്ത​​മാ​​ക്കി. 117 പ​​ന്തി​​ൽ ഒ​​രു സി​​ക്സും എ​​ട്ട് ഫോ​​റും അ​​ട​​ക്കം 73 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​യ്സ്വാ​​ളി​​ന്‍റെ സ​​ന്പാ​​ദ്യം.

ശു​​ഭ്മാ​​ൻ ഗി​​ൽ (38), ധ്രു​​വ് ജു​​റെ​​ൽ (30 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലേ​​ക്ക് ഇ​​ന്ന​​ലെ സം​​ഭാ​​വ​​ന ന​​ൽ​​കി​​യ മ​​റ്റ് ര​​ണ്ട് ക​​ളി​​ക്കാ​​ർ. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (2), ര​​ജ​​ത് പാ​​ട്ടീ​​ദ​​ർ (17), ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (12), സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ (14) എ​​ന്നി​​വ​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. അ​​ശ്വി​​ൻ (1) ടോം ​​ഹാ​​ർ​​ട്ട്‌​ലി​​യു​​ടെ പ​​ന്തി​​ൽ പു​​റ​​ത്താ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ 177/7 എ​​ന്ന​​താ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.