2023 ക​​ണ​​ക്ക് തീ​​ർ​​ക്കാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ൽ
2023 ക​​ണ​​ക്ക് തീ​​ർ​​ക്കാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ൽ
Friday, March 1, 2024 11:32 PM IST
ബം​​ഗ​​ളൂ​​രു: ഉ​​ള്ളി​​ലെ തീ​​പ്പൊ​​രി ക​​ള​​ത്തി​​ൽ വി​​ത​​റി ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യം ചാ​​ന്പ​​ലാ​​ക്കാ​​ൻ കൊ​​ന്പ​ന്മാ​​ർ ഇ​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ൽ. പ്ര​​തി​​കാ​​ര​​ത്തി​​ന്‍റെ മ​​ദ​​പ്പാ​​ടു​​മാ​​യി ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന കൊ​​ന്പ​ന്മാ​​ർ​​ക്ക് ഇ​​ന്ന് ഒ​​രേ​​യൊ​​രു ല​​ക്ഷ്യം, ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ച​​വി​​ട്ടി​​യ​​ര​​യ്ക്കു​​ക.

അ​​തെ, 2022-23 സീ​​സ​​ണി​​ൽ പ്ലേ ​​ഓ​​ഫി​​ൽ വി​​വാ​​ദ ഗോ​​ളി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി വീ​​ണ്ടും അ​​തേ മൈ​​താ​​ന​​ത്ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ പ്ലേ ​​ഓ​​ഫി​​ന്‍റെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ സു​​നി​​ൽ ഛേത്രി ​​നേ​​ടി​​യ ക്വി​​ക്ക് ഫ്രീ​​കി​​ക്ക് ഗോ​​ളി​​ലാ​​യി​​രു​​ന്നു കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് പു​​റ​​ത്താ​​യ​​ത്.

ഗോ​​ൾ അ​​നു​​വ​​ദി​​ച്ച​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ച് മൈ​​താ​​നം വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി ഐ​​എ​​സ്എ​​ൽ വി​​ധി​​തീ​​ർ​​പ്പ് ക​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന​​ത്് ച​​രി​​ത്രം. അ​​തി​​നു​​ശേ​​ഷം ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ കൊ​​ച്ചി​​യി​​ൽ​​വ​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് 2-1ന് ​​ബം​​ഗ​​ളൂ​​രു​​വി​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ്ലേ ​​ഓ​​ഫ് തോ​​ൽ​​വി​​ക്കു​​ശേ​​ഷം ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​രു​​ടീ​​മും ഏ​​റ്റുമു​​ട്ടു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്.

മാ​​ർ​​ച്ചി​​ലെ ക​​ടം

2023 മാ​​ർ​​ച്ച് മൂ​​ന്നി​​നാ​​യി​​രു​​ന്നു ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ലെ പ്ലേ ​​ഓ​​ഫ്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക്. 96-ാം മി​​നി​​റ്റി​​ൽ ബം​​ഗ​​ളൂ​​രു​​വി​​ന് ല​​ഭി​​ച്ച ഫ്രീ ​​കി​​ക്ക് സു​​നി​​ൽ ഛേത്രി ​​റ​​ഫ​​റി​​യു​​ടെ വി​​സി​​ലി​​നു കാ​​ക്കാ​​തെ എ​​ടു​​ത്തു. ആ ​​സ​​മ​​യം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ളി പ്ര​​ഭ്സു​​ഖ​​ൻ സിം​​ഗ് ഗി​​ൽ ഡി​​ഫെ​​ൻ​​സ് വാ​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​നാ​​യി സ്ഥാ​​നം മാ​​റി​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

2023 മാ​​ർ​​ച്ച് മൂ​​ന്നി​​ന് ഒ​​ളി​​പ്പോ​​രി​​ൽ വീ​​ണ​​തി​​ന്‍റെ ക​​ണ​​ക്കു തീ​​ർ​​ക്കാ​​ൻ 2024 മാ​​ർ​​ച്ച് ര​​ണ്ടി​​ന് ബം​​ഗ​​ളൂ​​രു​​വി​​ൽ ഇ​​റ​​ങ്ങു​​ക​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

ഇ​​വാ​​നും ക​​ണ​​ക്ക് ബാ​​ക്കി

2023 മാ​​ർ​​ച്ച് മൂ​​ന്നി​​ന് ന​​ട​​ന്ന പ്ലേ ​​ഓ​​ഫ് പോ​​രാ​​ട്ട​​ത്തി​​ലെ വി​​വാ​​ദ ഗോ​​ളി​​ൽ പ്ര​​തി​​ഷേ​​ദി​​ച്ച് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ചാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ പി​​ൻ​​വ​​ലി​​ച്ച​​ത്. അ​​തി​​നു​​ള്ള ശി​​ക്ഷ​​യാ​​യി ഇ​​വാ​​ന് എ​​ഐ​​എ​​ഫ്എ​​ഫ് (ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ) ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത് 10 മ​​ത്സ​​ര വി​​ല​​ക്കും അ​​ഞ്ചു ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മാ​​യി​​രു​​ന്നു. അ​​തു​​പോ​​ലെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ല​​ഭി​​ച്ച​​ത് നാലു കോ​​ടി രൂ​​പ​​യു​​ടെ പി​​ഴ​​യും.


അ​​ന്ന​​ത്തെ പ്ലേ ​​ഓ​​ഫ് പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സും ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യും 2023 സീ​​സ​​ണ്‍ സൂ​​പ്പ​​ർ ക​​പ്പി​​ലും 2023-24 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ൽ ആ​​ദ്യ​​പാ​​ദ​​ത്തി​​ലും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യി​​രു​​ന്നു.

വി​​ല​​ക്കു​​ള്ള​​തി​​നാ​​ൽ ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ച് ഡ​​ഗ്ഗൗ​​ട്ടി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു. 2023 മാ​​ർ​​ച്ച് മൂ​​ന്നി​​നു​​ശേ​​ഷം ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രേ ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ച് ഡ​​ഗ്ഗൗ​​ട്ടി​​ൽ എ​​ത്തു​​ന്ന മ​​ത്സ​​രം കൂ​​ടി​​യാ​​ണ് ഇ​​ന്ന​​ത്തേ​​ത്. ക​​ണ​​ക്കു​​ക​​ൾ ഏ​​റെ വീ​​ട്ടാ​​നു​​ണ്ടെ​​ന്നു ചു​​രു​​ക്കം.


‘അ​​ന്ത​​സ് വേ​​ണ​​മെ​​ടാ’

ബം​​ഗ​​ളൂ​​രു​​വി​​ലെ ബ്ലാ​​സ്റ്റേ​​ഴ്സ് x ബം​​ഗ​​ളൂ​​രു മ​​ത്സ​​ര​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ഇ​​രു​​ ടീ​​മും ഏ​​റ്റു​​മു​​ട്ടി. 2023 പ്ലേ ​​ഓ​​ഫി​​ൽ സു​​നി​​ൽ ഛേത്രി​​യു​​ടെ ഗോ​​ൾ പ​​ങ്കു​​വ​​ച്ച് ആ​​ദ്യം പ്ര​​കോ​​പ​​ന​​മു​​ണ്ടാ​​ക്കി​​യ​​ത് ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​യി​​രു​​ന്നു. ബ്ലാ​​സ്റ്റേ​​ഴ്സ് ന​​ട​​ത്തി​​യ​​ത് സി​​നി​​മ സ്റ്റൈ​​ൽ തി​​രി​​ച്ച​​ടി​​യും.

സു​​നി​​ൽ ഛേത്രി​​യു​​ടെ ഗോ​​ളി​​നൊ​​പ്പം മ​​മ്മൂ​​ട്ടി​​യു​​ടെ ഒ​​രു പ​​ഞ്ച് ഡ​​യ​​ലോ​​ഗും ചേ​​ർ​​ത്താ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മ​​റു​​പ​​ടി. “മ​​നു​​ഷ്യ​​നാ​​വെ​​ടാ ആ​​ദ്യം, എ​​ന്നി​​ട്ടാ​​കാം നി​​ല​​യും വി​​ല​​യും. അ​​തും സൂ​​ത്ര​​ത്തി​​ൽ ഉ​​ണ്ടാ​​ക്കു​​ക​​യ​​ല്ല വേ​​ണ്ട​​ത് സ്വ​​യം ഉ​​ണ്ടാ​​വ​​ട്ടെ, അ​​താ ക​​ഴി​​വ് ” എ​​ന്ന് വാ​​ത്സ​​ല്യ​​ത്തി​​ൽ മ​​മ്മൂ​​ട്ടി​​യു​​ടെ ക​​ഥാ​​പാ​​ത്രം പ​​റ​​യു​​ന്ന ഡ​​യ​​ലോ​​ഗ് ചേ​​ർ​​ത്താ​​ണ് ഛേത്രി​​യു​​ടെ ഗോ​​ൾ വീ​​ഡി​​യോ ബ്ലാ​​സ്റ്റേ​​ഴ്സ് പ​​ങ്കു​​വ​​ച്ച​​ത്.

2023-24 സീ​​സ​​ണി​​ൽ കൊ​​ച്ചി​​യി​​ൽ​​വ​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്സ് 2-1ന് ​​ബം​​ഗ​​ളൂ​​രു​​വി​​നെ കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ അ​​ഡ്രി​​യാ​​ൻ ലൂ​​ണ നേ​​ടി​​യ വി​​ജ​​യ ഗോ​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. “എ​​ടാ അ​​ന്ത​​സ് വേ​​ണ​​മെ​​ടാ മ​​നു​​ഷ്യ​​നാ​​യാ​​ൽ” എ​​ന്ന ന​​ട​​ൻ മു​​കേ​​ഷി​​ന്‍റെ ഡ​​യ​​ലോ​​ഗോ​​ടെ​​യാണ് വീഡിയോ അവസാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.