ടൂർണമെന്റിന്റെ ബോൾ 25.75 കോടി മുടക്കി 2024 സീസണ് ഐപിഎൽ ലേലത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കിന്റെ മിന്നും ഓപ്പണിംഗ് സ്പെല്ലായിരുന്നു മത്സരത്തിന്റെ ആകർഷണം.
2024 ഐപിഎല്ലിലെ ഏറ്റവും മനോഹര ബോൾ എന്നു വിശേഷിപ്പിക്കപ്പെട്ട പന്തിൽ സ്റ്റാർക്ക് ഹൈദരാബാദിന്റെ അഭിഷേക് ശർമയെ (2) ബൗൾഡാക്കി. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അഞ്ചാം പന്ത്. പിച്ചിന്റെ മധ്യത്തിലായി കുത്തിയ ലെംഗ്ത് ബോൾ അവസാന നിമിഷം സ്വിംഗ് ചെയ്ത് അഭിഷേകിന്റെ ഡിഫെൻസ് തകർത്ത് ഓഫ് സ്റ്റംപിന്റെ മുകളിൽകൊണ്ട് ബെയ്ൽസ് തെറിച്ചു! ലീഗ് റൗണ്ടിൽ നിറം മങ്ങിയെങ്കിലും പ്ലേ ഓഫ് ക്വാളിഫയർ ഒന്നിലും (3/34) ഫൈനലിലും (2/14) സ്റ്റാർക്ക് സ്റ്റാറായി.
ആ ഒരു പന്ത് മാത്രം മതിയായിരുന്നു സ്റ്റാർക്കിന് 24.75 കോടി മുടക്കിയതിൽ തെറ്റില്ലെന്ന് സമ്മതിക്കാൻ. രാഹുൽ ത്രിപാഠിയെയും (9) സ്റ്റാർക്ക് മടക്കി. എയ്ഡൻ മാക്രം (20), അബ്ദുൾ സമദ് (4), കമ്മിൻസ് (24) എന്നിവരുടെ വിക്കറ്റാണ് റസൽ സ്വന്തമാക്കിയത്. ഹെൻറിച്ച് ക്ലാസനെയും (16) നിതീഷ് കുമാർ റെഡ്ഡിയെയും (13) ഹർഷിത് റാണയും മടക്കി.
റിക്കാർഡ് നാണക്കേട് ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 113 (18.3).
2013 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെതിരേ 20 ഓവറിൽ 125 റണ്‍സ് എടുത്തതായിരുന്നു ഇതുവരെയുള്ള ഏറ്റവും ചെറിയ സ്കോർ. മുംബൈയുടെ 148 പിന്തുടർന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് 125/9 എന്ന സ്കോറിൽ ഒതുങ്ങിയത്.