പു​തി​യ ടൂ​ര്‍ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ര്‍​സിടി​സി
പു​തി​യ ടൂ​ര്‍ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ര്‍​സിടി​സി
Monday, July 5, 2021 10:53 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍നി​​​ന്നു ടൂ​​​റി​​​സം മേ​​​ഖ​​​ല​​യെ കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍​ത്താ​​​ന്‍ പു​​​തി​​​യ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ര്‍​സി​​​ടി​​​സി). ഭാ​​​ര​​​ത് ദ​​​ര്‍​ശ​​​ന്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍, തി​​​രു​​​പ്പ​​​തി ബാ​​​ലാ​​​ജി ദ​​​ര്‍​ശ​​​ന്‍ കോ​​​ച്ച് ടൂ​​​ര്‍, ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ പാ​​​ക്കേ​​​ജു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ പാ​​​ക്കേ​​​ജു​​​ക​​​ള്‍.

ഓ​​​ഗ​​​സ്റ്റ് 15ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു യാ​​​ത്ര തി​​​രി​​​ച്ച് 26നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന ഭാ​​​ര​​​ത് ദ​​​ര്‍​ശ​​​ന്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍ പാ​​​ക്കേ​​​ജി​​​ല്‍ ഗോ​​​വ, കെ​​​വാ​​​ഡി​​​യ (സ്റ്റാ​​​ച്യൂ ഓ​​​ഫ് യൂ​​​ണി​​​റ്റി), ജ​​​യ്പു​​ര്‍, ഡ​​​ല്‍​ഹി, ആ​​​ഗ്ര, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ​​​സ്ത വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാം. യാ​​​ത്ര മു​​​ന്‍​കൂ​​​ട്ടി ബു​​​ക്കു​​​ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍നി​​​ന്നു ട്രെ​​​യി​​​നി​​​ല്‍ ക​​യ​​റാം. ട്രെ​​​യി​​​ന്‍ ടി​​​ക്ക​​​റ്റ്, ഭ​​​ക്ഷ​​​ണം, ഡോ​​​ര്‍​മി​​​റ്റ​​​റി താ​​​മ​​​സം, ട്രെ​​​യി​​​ന്‍ കോ​​​ച്ചു​​​ക​​​ളി​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​ഭിക്കും. ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 12,000 രൂ​​​പ.


വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സം, സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ വാ​​​ഹ​​​ന സൗ​​​ക​​​ര്യം, ഐ​​​ആ​​​ര്‍​സി​​​ടി​​​സി ടൂ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​ണ്ട്.
പാ​​​ക്കേ​​​ജു​​​ക​​​ളി​​​ല്‍ എ​​​ല്ലാ യാ​​​ത്രി​​​ക​​​ര്‍​ക്കും 10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള അ​​​പ​​​ക​​​ട ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​വ​​​റേ​​​ജും കേ​​​ന്ദ്ര/​​​സം​​​സ്ഥ​​​ന സ​​​ര്‍​ക്കാ​​​ര്‍, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് എ​​ൽ​​​ടി​​​സി സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.​ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​ൻ​​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 8287932095, എ​​​റ​​​ണാ​​​കു​​​ളം 8287932082/8287932114, കോ​​​ഴി​​​ക്കോ​​​ട് 8287932098. ഓ​​​ണ്‍​ലൈ​​​ന്‍: www.irctctourism.com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.