ബു​​ള്ള​​റ്റ് ബൗ​​ളിം​​ഗ് ; റാ​​ഞ്ചി ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സ് ജ​​യ​​ത്തി​​ന​​രി​​കേ
ബു​​ള്ള​​റ്റ് ബൗ​​ളിം​​ഗ് ; റാ​​ഞ്ചി ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സ് ജ​​യ​​ത്തി​​ന​​രി​​കേ
Monday, October 21, 2019 10:55 PM IST
റാ​​ഞ്ചി: മു​​ഹ​​മ്മ​​ദ് ഷാ​​മി - ഉ​​മേ​​ഷ് യാ​​ദ​​വ് പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നി​​ലം​​പ​​രി​​ശാ​​യി. തീ ​​തു​​പ്പു​​ന്ന ബൗ​​ളിം​​ഗു​​മാ​​യി ഷാ​​മി​​യും ഉ​​മേ​​ഷും ക​​ളം​​വാ​​ണ​​പ്പോ​​ൾ റാ​​ഞ്ചി ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കു മു​​ന്നി​​ൽ ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി​​യു​​ടെ വ​​ക്കി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ഷാ​​മി-​​ഉ​​മേ​​ഷ് സ​​ഖ്യം ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 10 വി​​ക്ക​​റ്റ് ഇ​​തു​​വ​​രെ പ​​ങ്കി​​ട്ടു​​ക​​ഴി​​ഞ്ഞു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഉ​​മേ​​ഷ് (3/40) ആ​​യി​​രു​​ന്നു കൂ​​ടു​​ത​​ൽ ആ​​ക്ര​​മ​​ണ​​കാ​​രി​​യെ​​ങ്കി​​ൽ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ആ ​​ക​​ർ​​ത്ത​​വ്യം ഷാ​​മി (3/10) ഏ​​റ്റെ​​ടു​​ത്തു.

ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 497/9 ഡി​​ക്ല​​യ​​റി​​നെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 162ൽ ​​അ​​വ​​സാ​​നി​​ച്ചു. ഫോ​​ളോ ഓ​​ണി​​നു വി​​ധി​​ക്ക​​പ്പെ​​ട്ട് അ​​റ​​വു​​മാ​​ടു​​ക​​ളാ​​യെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ശ്വാ​​സം​​ക​​ഴി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലും ല​​ഭി​​ച്ചി​​ല്ല. മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 132 എ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​വ​​ർ, ര​​ണ്ട് വി​​ക്ക​​റ്റ് മാ​​ത്രം കൈ​​യി​​ലി​​രി​​ക്കേ 203 റ​​ണ്‍​സി​​നു പി​​ന്നി​​ൽ. ചു​​രു​​ക്ക​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ജ​​യം ഇ​​ന്ന് എ​​ത്ര​​നേ​​രം വൈ​​കി​​പ്പി​​ക്കാ​​ൻ പ​​റ്റും എ​​ന്ന​​തു​​മാ​​ത്ര​​മാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു മു​​ന്നി​​ലു​​ള്ള ഏ​​ക പോം​​വ​​ഴി.

ഷാ​​മി ഹീ​​റോ​​യാ​​ണ്

ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് സ്പെ​​ഷ​​ലി​​സ്റ്റ് ബൗ​​ള​​റാ​​ണ് താ​​നെ​​ന്ന് വീ​​ണ്ടും തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് ഷാ​​മി​​യു​​ടെ ഇ​​ന്ന​​ല​​ത്തെ ബൗ​​ളിം​​ഗ്. ഫോ​​ളോ ഓ​​ണ്‍ ചെ​​യ്ത് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ന​​ലെ ചാ​​യ​​യ്ക്കു പി​​രി​​യു​​ന്പോ​​ൾ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 26 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. അ​​തി​​ൽ ബു​​ള്ള​​റ്റ് ബൗ​​ളിം​​ഗു​​മാ​​യി ഹീ​​റോ​​യാ​​യ​​ത് ഷാ​​മി​​യാ​​ണ്. ര​​ണ്ടാം സെ​​ഷ​​നി​​ൽ ഏ​​ഴ് റ​​ണ്‍​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഷാ​​മി മൂ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ (79 പ​​ന്തി​​ൽ 62 റ​​ണ്‍​സ്) സു​​ബ​​യ​​ർ ഹം​​സ (പൂ​​ജ്യം), ഫാ​​ഫ് ഡു​​പ്ല​​സി (നാ​​ല്), ബൗ​​മ (പൂ​​ജ്യം) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഷാ​​മി​​യു​​ടെ ​ഇ​​ര​​ക​​ൾ.

ക​​ണ്‍​ക​​ഷ​​ൻ സ​​ബ്

ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഉ​​മേ​​ഷ് യാ​​ദ​​വി​​ന്‍റെ ബൗ​​ണ്‍​സ​​ർ ഹെ​​ൽ​​മ​​റ്റി​​ൽ​​കൊ​​ണ്ട് നി​​ല​​ത്തു​​വീ​​ണ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഓ​​പ്പ​​ണ​​ർ ഡീ​​ൻ എ​​ൽ​​ഗ​​ർ റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ടാ​​യി. 16 റ​​ണ്‍​സ് എ​​ടു​​ത്ത് നി​​ൽ​​ക്കേ​​യാ​​ണ് എ​​ൽ​​ഗ​​ർ റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ടാ​​യ​​ത്. അ​​തോ​​ടെ ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ആ​​യി ഡു ​​ബ്രൂ​​യി​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ലെ​​ത്തി. 42 പ​​ന്ത് നേ​​രി​​ട്ട് 30 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ൽ​​ക്കു​​ന്ന ഡി ​​ബ്രൂ​​യി​​നാ​​ണ് ഫോ​​ളോ ഓ​​ണ്‍ ചെ​​യ്യു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. എ​​ട്ടാം ന​​ന്പ​​റാ​​യാ​​ണ് ഡി ​​ബ്രൂ​​യി​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്.


മ​​ത്സ​​ര​​ത്തി​​നി​​ടെ ഒ​​രു താ​​ര​​ത്തി​​ന്‍റെ ത​​ല​​യ്ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റാ​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി മ​​റ്റൊ​​രു ക​​ളി​​ക്കാ​​ര​​ൻ ഇ​​റ​​ങ്ങു​​ന്ന​​തി​​നെ​​യാ​​ണ് ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നു പ​​റ​​യു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം ന​​ട​​ന്ന ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലാ​​ണ് ഐ​​സി​​സി ഈ ​​നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ത്തി​​യ​​ത്.

സാ​​ഹ​​യ്ക്കു പ​​ക​​രം പ​​ന്ത്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​ടെ മ​​റ്റൊ​​രു റീ​​പ്ലേ​​സിം​​ഗ് കൂ​​ടി ന​​ട​​ന്നു. ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ഥി​​മാ​​ൻ സാ​​ഹ​​യ്ക്കു പ​​ക​​രം ഋ​​ഷ​​ഭ് പ​​ന്ത് ഗ്ലൗ ​​അ​​ണി​​ഞ്ഞ് മൈ​​താ​​ന​​ത്തെ​​ത്തി. ഇ​​ന്നിം​​ഗ്സി​​ലെ 27-ാം ഓ​​വ​​റി​​നി​​ടെ ആ​​ർ. അ​​ശ്വി​​ന്‍റെ പ​​ന്ത് വി​​ര​​ലി​​ൽ കൊ​​ണ്ട് പ​​രി​​ക്കേ​​റ്റ് സാ​​ഹ പു​​റ​​ത്തു​​പോ​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. ഇ​​ടം​​കൈ​​യി​​ലെ മോ​​തി​​ര വി​​ര​​ലി​​ലാ​​ണ് സാ​​ഹ​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 497/9 ഡി​​ക്ല​​.
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: എ​​ൽ​​ഗ​​ർ സി ​​സാ​​ഹ ബി ​​ഷാ​​മി 0, ഡി ​​കോ​​ക്ക് സി ​​സാ​​ഹ ബി ​​ഉ​​മേ​​ഷ് 4, ഹം​​സ ബി ​​ജ​​ഡേ​​ജ 62, ഡു​​പ്ല​​സി ബി ​​ഉ​​മേ​​ഷ് 1, ബൗ​​മ സ്റ്റം​​പ്ഡ് ബി ​​ന​​ദീം 32, ക്ലാ​​സെ​​ൻ ബി ​​ജ​​ഡേ​​ജ 6, ലി​​ൻ​​ഡ് സി ​​രോ​​ഹി​​ത് ബി ​​ഉ​​മേ​​ഷ് 37, പീ​​ഡ്റ്റ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഷാ​​മി 4, റ​​ബാ​​ദ റ​​ണ്ണൗ​​ട്ട് 0, നോ​​ർ​​ഷെ എ​​ൽ​​ബ​​ിഡ​​ബ്ല്യു ബി ​​ന​​ദീം 4, എ​​ൻ​​ഗി​​ഡി നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 12, ആ​​കെ 56.2 ഓ​​വ​​റി​​ൽ 162. ബൗ​​ളിം​​ഗ്: ഷാ​​മി 10-4-22-2, ഉ​​മേ​​ഷ് 9-1-40-3, ന​​ദീം 11.2-4-22-2, ജ​​ഡേ​​ജ 14-3-19-2, അ​​ശ്വി​​ൻ 12-1-48-0.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് (ഫോ​​ളോ ഓ​​ണ്‍): എ​​ൽ​​ഗ​​ർ റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ട് 16, ഡി ​​കോ​​ക്ക് ബി ​​ഉ​​മേ​​ഷ് 5, ഹം​​സ ബി ​​ഷാ​​മി 0, ഡു​​പ്ല​​സി എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഷാ​​മി 4, ബൗ​​മ സി ​​സാ​​ഹ ബി ​​ഷാ​​മി 0, ക്ലാ​​സെ​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഉ​​മേ​​ഷ് 5, ലി​​ൻ​​ഡ് റ​​ണ്ണൗ​​ട്ട് 27, പീ​​ഡ്റ്റ് ബി ​​ജ​​ഡേ​​ജ 23, ബ്രൂ​​യി​​ൻ നോ​​ട്ടൗ​​ട്ട് 30, റ​​ബാ​​ദ സി ​​ജ​​ഡേ​​ജ ബി ​​അ​​ശ്വി​​ൻ 12, നോ​​ർ​​ഷെ നോ​​ട്ടൗ​​ട്ട് 5, എ​​ക്സ്ട്രാ​​സ് 5, ആ​​കെ 46 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 132. ബൗ​​ളിം​​ഗ്: ഷാ​​മി 9-5-10-3, ഉ​​മേ​​ഷ് 9-1-35-2, ജ​​ഡേ​​ജ 13-5-36-1, ന​​ദീം 5-0-18-0, അ​​ശ്വി​​ൻ 10-3-28-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.