കണ്ണൂര്‍: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തിൽ മലയാളിപ്പെരുമ. 51, 48 കിലോഗ്രാം വിഭാഗങ്ങളിലാണ് കേരളത്തിനന്റെ വിജയം. 51 കിലോ വിഭാഗത്തിൽ അനന്യ എസ്. ദാസും 48 കിലോ വിഭാഗത്തിൽ അഞ്ജു സാബുവും വിജയം നേടി.
48 കിലോ വിഭാഗത്തിൽ ജ്യോതിക ബിഷ്ത് (ഹിമാചൽപ്രദേശ്), ഹിമാനി ആര്യ (ഉത്തരാഖണ്ഡ്), രജനി സിംഗ് (ഉത്തർപ്രദേശ്), മിനാക്ഷി (പഞ്ചാബ്), സ്വസ്തി ആര്യ (രാജസ്ഥാൻ), ആർറ്റി (ഹരിയാന), പ്രിയ ഗോർഖ് (ആസാം), റിറ്റൂസ് (ഛത്തീസ്ഗഡ്), ആർജു (ഡൽഹി), റബി യാദവ് (ഛത്തീസ്ഗഡ്) എന്നിവർ വിജയികളായി.
51 കിലോ വിഭാഗത്തിൽ മോണിക്ക (ഛത്തീസ്ഗണ്ഡ്), മൻസി ശർമ (ഉത്തർപ്രദേശ്), സോയിബാം റെബിക ദേവി (മധ്യപ്രദേശ്), മായാ കുമാരി (ഹിമാചൽപ്രദേശ്), ജോയ് കുമാരി (ആസാം), പൂനം (രാജസ്ഥാൻ), ദിവ്യാനി ഷുകല (കർണാടക), രമ്യ ഗുഡുരു (ആന്ധ്രപ്രദേശ്), സംഗീത റുമെയിൽ (മഹാരാഷ്ട്ര), ദീപ കുമാരി (മധ്യപ്രദേശ്), കമൽ ജിത്ത് കൗർ (പഞ്ചാബ്) എന്നിവർ വിജയികളായി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും 2020-ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിനുള്ള ടീമിനെയും തെരഞ്ഞെടുക്കുക ഈ മത്സരത്തില്‍നിന്നാണ്. ലോക ചാമ്പ്യന്‍ മേരി കോം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 350ലേറെ കായികപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.