ക്യാന്പ് ധ​​ർ​​മ​​ശാ​​ലയിൽ
Saturday, May 23, 2020 12:11 AM IST
മും​​ബൈ/ധർമശാല: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ക്യാ​​ന്പ് ബം​​ഗ​​ളൂ​​രു​​വി​​നു പ​​ക​​രം ധ​​ർ​​മ​​ശാ​​ല​​യി​​ൽ ന​​ട​​ത്താ​​ൻ നീ​​ക്കം. കൊ​​റോ​​ണ​​യെ​​ത്തു​​ട​​ർ​​ന്ന് ലോ​​ക്ക് ഡൗ​​ണാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ലാ​​യി​​രു​​ന്നു. 25-ാം തീ​​യ​​തി മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​റി​​യി​​ച്ചു.

വി​​മാ​​ന സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ചാ​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ക്യാ​​ന്പ് ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. കൊ​​റോ​​ണ ഭീ​​ഷ​​ണി സ​​ജീ​​വ​​മാ​​യി നി​​ൽ​​ക്കു​​ന്ന ബം​​ഗ​​ളൂ​​രു​​വി​​ൽ ആ​​യി​​രി​​ക്കി​​ല്ല ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​ന്പ് ചെ​​യ്യു​​ക. പ​​ക​​രം താ​​ര​​ത​​മ്യേ​​ന സു​​ര​​ക്ഷി​​ത​​മാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന ധ​​ർ​​മ​​ശാ​​ല​​യി​​ലാ​​യി​​രി​​ക്കും. ബി​​സി​​സി​​ഐ ട്രെ​​ഷ​​റ​​ർ അ​​രു​​ണ്‍ ധു​​മാ​​ലാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ൽ (എ​​ൻ​​സി​​എ) ക്യാ​​ന്പ് ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ൽ ധ​​ർ​​മ​​ശാ​​ല​​യി​​ലാ​​യി​​രി​​ക്കും ടീം ​​ഒ​​ത്തു​​കൂ​​ടു​​ക എ​​ന്ന് അ​​രു​​ണ്‍ ധു​​മാ​​ൽ പ​​റ​​ഞ്ഞു. ബം​​ഗ​​ളൂ​​രു​​വി​​ലെ സാ​​യ് സെ​​ന്‍റ​​റി​​ൽ ഉ​​ൾ​​പ്പെ​​ടെ കൊ​​റോ​​ണ ഭീ​​ഷ​​ണി നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.


ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ണ്. സ​​ർ​​ക്കാ​​ർ ച​​ട്ട​​പ്ര​​കാ​​രം ധ​​ർ​​മ​​ശാ​​ല സേ​​ഫ് സോ​​ണി​​ലാ​​ണ്. ധ​​ർ​​മ​​ശാ​​ല​​യി​​ൽ ടീം ​​ക്യാ​​ന്പ് ചെ​​യ്യാ​​ൻ ഉ​​ത​​കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ക എ​​ന്ന​​താ​​ണ് ആ​​വ​​ശ്യം- അ​​രു​​ണ്‍ ധു​​മാ​​ൽ പ​​റ​​ഞ്ഞു. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​യു​​മാ​​ണ് അ​​രു​​ണ്‍ ധു​​മാ​​ൽ.

ലോ​​ക്ക് ഡൗ​​ണി​​നു മു​​ന്പ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അ​​വ​​സാ​​ന​​മാ​​യി ഒ​​ന്നി​​ച്ച​​തും ധ​​ർ​​മ​​ശാ​​ല​​യി​​ലാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി (മാ​​ർ​​ച്ച് 12) ആ​​യി​​രു​​ന്നു അ​​ത്. എ​​ന്നാ​​ൽ, മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം ഉപേക്ഷിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.