ഇ​​ന്ത്യ​​ൻ അ​​ന്പ​​യ​​റാ​​യ നി​​തി​​ൻ മേ​​നോ​​ൻ ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ലി​​ൽ
ഇ​​ന്ത്യ​​ൻ അ​​ന്പ​​യ​​റാ​​യ നി​​തി​​ൻ മേ​​നോ​​ൻ ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ലി​​ൽ
Monday, June 29, 2020 11:20 PM IST
ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ അ​​ന്പ​​യ​​ർ നി​​തി​​ൻ മേ​​നോ​​ൻ ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ൽ പ​​ട്ടി​​ക​​യി​​ൽ. ഐ​​സി​​സി​​യു​​ടെ എ​​ലൈ​​റ്റ് പാ​​ന​​ലി​​ൽ എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ അ​​ന്പ​​യ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡും മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ നി​​തി​​ൻ മേ​​നോ​​ൻ ഇ​​തോ​​ടെ സ്വ​​ന്ത​​മാ​​ക്കി.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ലി​​ലെ​​ത്തു​​ന്ന മൂ​​ന്നാ​​മ​​ത്തെ മാ​​ത്രം അ​​ന്പ​​യ​​റാ​​ണ് മ​​ധ്യ​​പ്ര​​ദേ​​ശ് ഇ​​ൻ​​ഡോ​​ർ സ്വ​​ദേ​​ശി​​യാ​​യ നി​​തി​​ൻ. അ​​ന്താ​​രാ​​ഷ്‌​ട്ര ​അ​​ന്പ​​യ​​റാ​​യി​​രു​​ന്ന ന​​രേ​​ന്ദ്ര മേ​​നോ​​ന്‍റെ മ​​ക​​നാ​​ണ്. മാ​​ച്ച് റ​​ഫ​​റി പാ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥ് ഇ​​ന്ത്യ​​ൻ സാ​​ന്നി​​ധ്യ​​മാ​​യു​​ണ്ട്.

ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ലി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​തി​​നെ സ്വ​​പ്നസാ​​ക്ഷാ​​ത്ക്കാ​​രം എ​​ന്നാ​​ണ് നി​​തി​​ൻ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. കാ​​ര​​ണം, അ​​ന്പ​​യ​​റാ​​കാ​​ൻ​​വേ​​ണ്ടി ഇ​​രു​​പ​​തു​​ക​​ളു​​ടെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ ക്രി​​ക്ക​​റ്റ് ക​​ളി ഉ​​പേ​​ക്ഷി​​ച്ച ആ​​ളാ​​ണ് നി​​തി​​ൻ. 2004ൽ ​​മ​​ധ്യ​​പ്ര​​ദേ​​ശി​​നാ​​യി ലി​​സ്റ്റ് എ​​യി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​ താ​​ര​​മാ​​ണ്. ക്രി​​ക്ക​​റ്റ് ക​​ളി ഉ​​പേ​​ക്ഷി​​ച്ച് 23-ാം വ​​യ​​സി​​ൽ സീ​​നി​​യ​​ർ അ​​ന്പ​​യ​​റാ​​യ നി​​തി​​ൻ ബി​​സി​​സി​​ഐ അം​​ഗീ​​കാ​​ര​​മു​​ള്ള മ​​ൽ​​സ​​ര​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ച്ചി​​രു​​ന്നു. 2006ൽ ​​ബി​​സി​​സി​​ഐ ന​​ട​​ത്തി​​യ അ​​ന്പ​​യ​​ർ പ​​രീ​​ക്ഷ​​യി​​ലൂ​​ടെ​​യാ​​ണ് നി​​തി​​ന്‍റെ രം​​ഗ​​പ്ര​​വേ​​ശ​​നം. അ​​ച്ഛ​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​തെ​​ന്നും തു​​ട​​ർ​​ന്ന് ആ ​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നും നി​​തി​​ൻ പ​​റ​​യു​​ന്നു.


എ​​സ്. വെ​​ങ്ക​​ട്ട​​രാ​​ഘ​​വ​​ൻ, സു​​ന്ദ​​രം ര​​വി എ​​ന്നി​​വ​​രാ​​ണ് നി​​തി​​ന് മു​​ന്പ് ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ അ​​ന്പ​​യ​​ർ​​മാ​​ർ. അ​​ടു​​ത്ത സീ​​സ​​സ​​ണി​​ലേ​​ക്കു​​ള്ള 12 അം​​ഗ എ​​ലൈ​​റ്റ് പാ​​ന​​ൽ അ​​ന്പ​​യ​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ നൈ​​ജ​​ൽ ലോം​​ഗി​​നു പ​​ക​​ര​​മാ​​ണ് നി​​തി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ഐ​​സി​​സി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജെ​​ഫ് അ​​ലാ​​ർ​​ഡൈ​​സ്, മാ​​ച്ച് റ​​ഫ​​റി​​മാ​​രാ​​യ ര​​ഞ്ജ​​ൻ മ​​ദു​​ഗ​​ല്ലെ, ഡേ​​വി​​ഡ് ബൂ​​ണ്‍, ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം സ​​ഞ്ജ​​യ് മ​​ഞ്ജ​​രേ​​ക്ക​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് എ​​ലൈ​​റ്റ് പാ​​ന​​ൽ അ​​ന്പ​​യ​​ർ​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മൂ​​ന്നു ടെ​​സ്റ്റ്, 24 ഏ​​ക​​ദി​​നം, 16 ട്വ​​ന്‍റി-20, ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ല്ലാം നി​​തി​​ൻ നി​​യ​​ന്ത്രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.