ധവാനു സെഞ്ചുറി; ചെ​ന്നൈക്കെതിരേ ഡ​ൽ​ഹിക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം
Sunday, October 18, 2020 12:30 AM IST
ഷാ​ർ​ജ: ഐ​പി​എ​ലി​ൽ ഈ ​സീ​സ​ണി​ലെ മൂ​ന്നാം സെ​ഞ്ചു​റി ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ ശി​ഖ​ർ ധ​വാ​ന്‍റെ ബാ​റ്റി​ൽ​നി​ന്ന്. 58 പ​ന്തി​ൽ 101 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ധ​വാ​ന്‍റെ മി​ക​വി​ൽ ഡ​ൽ​ഹി, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ അ​ഞ്ച് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ചെ​ന്നൈ 20 ഓ​വ​റി​ൽ നാ​ലി​ന് 179. ഡ​ൽ​ഹി 19.5 ഓ​വ​റി​ൽ അ​ഞ്ചി​ന് 185. ഫാ​ഫ് ഡു​പ്ലെ​സി​യാ​ണ് (47 പ​ന്തി​ൽ 58) സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. അ​ന്പാ​ട്ടി റാ​യു​ഡു (45 നോ​ട്ടൗ​ട്ട്), ര​വീ​ന്ദ്ര ജ​ഡേ​ജ ( 33 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും ചെന്നൈക്കായി തി​ള​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.