ADVERTISEMENT
ADVERTISEMENT
6
Sunday
July 2025
6:56 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Sports News
Click here for detailed news of all items
Sports News
ഇവരെ സൂക്ഷിക്കുക...
Wednesday, April 7, 2021 11:38 PM IST
X
നിരവധി പുതുമുഖ താരങ്ങൾക്കു ദേശീയ ടീമിലേക്കുള്ള വാതായനമൊരുക്കിയ ചരിത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിനുള്ളത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, ഇന്ത്യയുടെ ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇതിനുദാഹരണം. ഇത്തവണയും ആ പതിവിൽ മാറ്റമില്ല. ഐപിഎലിന്റെ 2021 സീസണിലും ശ്രദ്ധേയമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുപിടി താരങ്ങളെത്തുന്നു, അവരിൽ ചിലരെക്കുറിച്ച്...
മുഹമ്മദ് അസ്ഹറുദ്ദീന്
(വിക്കറ്റ്കീപ്പര്‍/ബാറ്റ്സ്മാൻ)
കാസർഗോഡ് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ അരങ്ങേറ്റത്തിനാണു തയാറെടുക്കുന്നത്. സയീദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ 37 പന്തില്‍ സെഞ്ചുറി നേടിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ചു. ആ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. ആ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിംഗ്സില്‍നിന്ന് 214 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ കടുത്ത ആരാധകന് കൂടിയായ അസ്ഹറുദ്ദീന് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി അസ്ഹറുദ്ദീനെ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ 24 ട്വന്റി-20 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള താരം 22.5 ശരാശരിയില്‍ 451 റണ്‍സ് നേടി.
റൈലി മെറഡിത്ത്
(പേസര്‍)
ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയില്‍നിന്നുള്ള വലങ്കയ്യന്‍ പേസര്‍ റൈലി മെറഡിത്തിനെ കിംഗ്സ് ഇലവണ്‍ പഞ്ചാബ് എട്ട് കോടി രൂപയ്ക്കാണു സ്വന്തമാക്കിയത്. 40 ലക്ഷം രൂപ അടിസ്ഥാന വിലയില്നിന്നായിരുന്ന കോടികളുടെ കിലുക്കത്തിലേക്കു മെറഡിത്ത് എത്തിയത്. 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയാന്‍ കഴിയുന്ന ബൗളറെന്ന മികവിന്റെ പേരിലാണു പഞ്ചാബ് ഈ താരത്തിനായി കോടികള്‍ മുടക്കാന്‍ തയാറായത്. അതോടെ മെറഡിത്ത് അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിക്കാതെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച വിദേശ കളിക്കാരനുമായി. പഞ്ചാബിനായി കളിക്കാരെ തേടുന്ന സംഘം 2020-21 ബിഗ് ബാഷ് ലീഗില്വച്ചാണു മെറഡിത്തിനെ കണ്ടെത്തിയത്. മാരക പേസുമായി ബാറ്റ്സ്മാന്മാരെ വിഷമിപ്പിക്കുന്ന താരം ആ സീസണില്‍ 13 മത്സരങ്ങളില്‍നിന്നു 16 വിക്കറ്റ് വീഴ്ത്തി.
മാര്‍ച്ചില്‍ മെറഡിത്ത് ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചു. ഐപിഎല്‍ താരലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ പേസ് ബൗളറെന്ന റിക്കാര്‍ഡും മെറഡിത്തിനാണ്. ജേ റിച്ചാര്ഡ്സണ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മെറഡിത്തും ചേരുമ്പോള്‍ പഞ്ചാബിന്റെ പേസ് ആക്രമണം കൂടുതല്‍ ശക്തമാകും.
ലിയാം ലിവിംഗ്സ്റ്റണ്
(ബാറ്റ്സ്മാന്)
കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ലിവിംഗ്സ്റ്റണ് കളിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍നിന്ന് 63 റണ്‍സ് നേടി. ഇംഗ്ലീഷ് താരത്തെ രാജസ്ഥാന് റോയല്‍സ് അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തി. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഓപ്പണറായി. 2019ല്‍ ബിഗ് ബാഷില്‍ അരങ്ങേറ്റം കുറിച്ച താരം 28 കളിയില്‍നിന്ന് 851 റണ്‍സ് നേടിയിട്ടുണ്ട്. ബിഗ് ബാഷ് കരിയറിൽ 55 സിക്സ് പറത്തിയിട്ടുണ്ട്.
ഷാരൂഖ് ഖാന്
(ബാറ്റ്സ്മാന്)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പേരുമായി ക്രിക്കറ്റിലെ ഒരു സൂപ്പര്‍ സ്റ്റാറാകാനാണു തമിഴ്നാട്ടില്‍നിന്നുള്ള ബാറ്റ്സ്മാന്റെ ഒരുക്കം. ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ വലങ്കയ്യന്‍ ബാറ്റ്സ്മാനു ലേലം പൂര്‍ത്തിയായപ്പോള്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബ് 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കി.
താരത്തിന്റെ ആകാരം കണ്ട് പഞ്ചാബിന്റെ മുഖ്യ പരിശീലകന് അനില്‍ കുംബ്ലെ വിന്‍ഡീസ് താരം കിറോണ്‍ പൊളാര്ഡിനോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. ബാറ്റിംഗ് നിരയില്‍ ആറാമതോ ഏഴാമതോ ഇറക്കാം. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണു ഷാരൂഖ് നടത്തിയത്. ഹിമാചല്‍ പ്രദേശിനെതിരേയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 136 റണ്‍സ് പിന്തുടരുന്ന തമിഴ്നാട് 66/5 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഈ സമയത്ത് ബാറ്റ് ചെയ്ത ഷാരൂഖ് പുറത്താകാതെ നേടിയ 19 പന്തില്‍ 40 റണ്‍സുമായി തമിഴ്നാടിനെ അഞ്ചു വിക്കറ്റ് ജയത്തിലെത്തിച്ചു. ഫൈനലില്‍ താരം ഏഴു പന്തില്‍ 18 റണ്‍സ് നേടി. കിരീടം തമിഴ്നാടിനായിരുന്നു.
ചേതന്‍ സകരിയ
(മീഡിയം പേസര്‍)
സൗരാഷ്ട്രയ്ക്കായി കളിക്കുന്ന ഈ അണ്‍ക്യാപ്ഡ് മീഡിയം പേസറിനെ രാജസ്ഥാന് റോയല്‍സ് 1.20 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 20 ലക്ഷം രൂപ അടിസ്ഥാനവിലയില്നിന്നാണ് കോടികളിലേക്ക് സകരിയ എത്തിയത്. സകരിയയ്ക്കായി ആര്‍സിബിയും ശക്തമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ആര്‍സിബി നെറ്റ് ബൗളറായിരുന്നു സകരിയ. 16 ആഭ്യന്തര ട്വന്റി-20 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള താരം 7.08 ഇക്കോണമി റേറ്റില്‍ 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് കളിയില്‍നിന്ന് 12 വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോളുള്ളവരുടെ പട്ടികയില്‍ രണ്ടാമനുമായി (65).
ADVERTISEMENT
കെസിഎല്‍ താരലേലത്തില്‍ താരമാ...
ഫിഫ ക്ലബ് ലോകകപ്പ് ; പിഎസ്ജ...
ക്ലാസിക് നീരജ്
ജോട്ടയെ യാത്രയാക്കി
വൈഭവ് വെടിക്കെട്ട്, 52 പന്തിൽ സെ...
സബലങ്ക നാലാം റൗണ്ടിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
ഫിഫ ക്ലബ് ലോകകപ്പ് ; പിഎസ്ജി സെമിയിൽ
ക്ലാസിക് നീരജ്
ജോട്ടയെ യാത്രയാക്കി
വൈഭവ് വെടിക്കെട്ട്, 52 പന്തിൽ സെഞ്ചുറി; യുവനിരയ്ക്ക് പരമ്പര
സബലങ്ക നാലാം റൗണ്ടിൽ
കൂറ്റന്‍ ലക്ഷ്യം; സമനിലയ്ക്കൊരുങ്ങി
ത്രില്ലറിൽ വീണ് ഇന്ത്യൻ വനിതകൾ
ചരിത്രം: ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് കളിക്കും
ശ്രീകാന്ത് സെമിഫൈനലിൽ
ബ്രൂക്കിനും (158) സ്മിത്തിനും (184*) സെഞ്ചുറി ; സിറാജിന് 6 വിക്കറ്റ്, ഇന്ത്യക്കു ലീഡ്
ഇന്ത്യന്‍ ഫുട്ബോള്‍ വെന്റിലേറ്ററില്‍..!
തുടരെ അട്ടിമറി
യൂറോപ്യൻ ക്വാർട്ടർ
കെസിഎൽ താരം ലേലം ഇന്ന്
ശുഭ്മാന്‍ ഗില്ലിന് (269) ഇരട്ടസെഞ്ചുറി; എജ്ബാസ്റ്റണില്‍ ടീം ഇന്ത്യക്കു റിക്കാർഡ് സ്കോർ, 587
പോര്‍ച്ചുഗല്‍ യുവതാരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
റുട്ടെയെ തനിച്ചാക്കി ജോട്ടോ മറഞ്ഞു...
ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍
99-ാം ജയം സ്വന്തമാക്കി ജോക്കോവിച്ച്
അമേരിക്ക x മെക്സിക്കോ ഫൈനല്‍
നായയുടെ കടിയേറ്റ കബഡി താരം മരിച്ചു
ലീഡ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സ്
ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി
കൂട്ട അട്ടിമറി!
ബുംറയ്ക്കു വിശ്രമം
ഇന്ത്യന്‍ വനിതകള്‍ക്കു മൂന്നാം ജയം
ട്വന്റി-20: ഇന്ത്യക്കു രണ്ടാം ജയം
പഞ്ചഗുസ്തി: കേരളം ചാമ്പ്യൻ
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
ക്ലബ് ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും പുറത്ത്
നിലനിര്‍ത്തപ്പെട്ട താരങ്ങളുടെ പട്ടികയില്‍ സച്ചിന്, വിഘ്നേഷ്, രോഹന്...
സിന്നര്‍ മുന്നോട്ട്
ജിസ്മോന് ചെയര്മാന്
പ്രിന്‍സ് ഫിബ കമ്മീഷണര്‍
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
ബയേണ്‍ Vs പിഎസ്ജി
ആയുഷിന് സ്വർണം
പച്ചപ്പില്‍ അട്ടിമറി
ആര്‍ച്ചര്‍ ഇല്ലാതെ ഇംഗ്ലണ്ട്
വൈഭവ് ഷോ
പ്രോട്ടീസ് കളി
റയല്‍ മാഡ്രിഡ് x യുവന്റസ്
യുഎസ് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യക്ക് ഇരട്ട ഫൈനൽ
വിംബിൾഡൺ: അൽകാരസ്, സബലെങ്ക ഇന്ന് കളത്തിൽ
കരുത്തരായി പ്രോട്ടീസ്
ചെൽസി x പാൽമീറസ് ക്വാർട്ടർ
റിക്കാർഡുകൾ തീർത്ത് സ്മൃതി
ഗോൾഡ് കപ്പ്: ഹോണ്ടുറാസ് x മെക്സിക്കോ സെമി
ജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യയും പാക്കിസ്ഥാനും ഒരേ പൂളിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
Kerala
2
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
National
3
സംസ്കാരങ്ങൾ ഇടകലരുന്നതിൽ അകലം തടസമാവില്ല: മോദി
International
4
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
5
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
Sports
ADVERTISEMENT
LATEST NEWS
എഫ് 35 ബിയുടെ കാര്യത്തിൽ തീരുമാനം ഉടൻ; വിദഗ്ധ സംഘം ഇന്ന് എത്തും
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കെഎസ്യു കരിങ്കൊടി വീശി
ADVERTISEMENT
ADVERTISEMENT