ഇ.കെ. ഷാഹിനയ്ക്ക് പുരസ്കാരം
ഇ.കെ. ഷാഹിനയ്ക്ക് പുരസ്കാരം
Friday, January 15, 2016 2:17 AM IST
ആലപ്പുഴ: മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിനു കഥാകാരി ഇ.കെ. ഷാഹിന അര്‍ഹയായി. ഷാഹിനയുടെ പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥാസമാഹാരമാണു പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. ഡോ. പ്രസന്നരാജന്‍, ഡോ. ജി. പത്മറാവു, പ്രഫ. സുധ ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 26നു മുതുകുളത്തു നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കും.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ഷാഹിന മലപ്പുറം ഇരുമ്പുഴി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.