ഡി​വൈ​എ​ഫ‌്ഐ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ഴിക്കോട്ട്
ഡി​വൈ​എ​ഫ‌്ഐ സം​സ്ഥാ​ന സ​മ്മേ​ള​നം  കോ​ഴിക്കോട്ട്
Friday, November 9, 2018 12:46 AM IST
കോ​​​ഴി​​​ക്കോ​​​ട‌്: ഡി​​​വൈ​​​എ​​​ഫ‌്ഐ 14ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 11 മു​​​ത​​​ൽ 14 വ​​​രെ കോ​​​ഴി​​​ക്കോ​​​ട്ട‌് ന​​​ട​​​ക്കും. 11ന‌് ​​​വൈ​​കു​​ന്നേ​​രം ആ​​​റി​​​ന‌് പൊ​​​തു​​​സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യാ​​​യ ക​​​ട​​​പ്പു​​​റ​​​ത്ത‌് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം 12, 13, 14 തി​​​യ​​​തി​​​ക​​​ളി​​​ൽ ടാ​​​ഗോ​​​ർ സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. 12ന‌് ​​​രാ​​​വി​​​ലെ 10ന‌് ​​​പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പി. ​​​സാ​​​യി​​​നാ​​​ഥ‌് ഉ​​​ദ‌്ഘാ​​​ട​​​നം ചെ​​​യ്യും. 623 പേ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന‌് സ​​​മാ​​​പ​​​നം കു​​​റി​​​ച്ച‌് 14ന‌് ​​​വൈ​​​കു​​ന്നേ​​രം നാ​​​ല‌ി​​​ന‌് കോ​​​ഴി​​​ക്കോ​​​ട‌് ക​​​ട​​​പ്പു​​​റ​​​ത്ത‌് യു​​​വ​​​ജ​​​ന റാ​​​ലി ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ‌്ഘാ​​​ട​​​നം ചെ​​​യ്യും. ഡി​​​വൈ​​​എ​​​ഫ‌്ഐ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മു​​​ഹ​​​മ്മ​​​ദ‌് റി​​​യാ​​​സ‌്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​വോ​​​യ‌് മു​​​ഖ​​​ർ​​​ജി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


നാ​​​ളെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന‌് ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ‌്ണ​​​ൻ ഉ​​​ദ‌്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.