വെളുത്തച്ചന്‍റെ സവിധത്തിലേക്ക് തീർഥാടകർ ഒഴുകുന്നു
വെളുത്തച്ചന്‍റെ സവിധത്തിലേക്ക് തീർഥാടകർ ഒഴുകുന്നു
Friday, January 18, 2019 12:51 AM IST
ചേ​ർ​ത്ത​ല: പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ മ​ന​സു​മാ​യി കാ​ത്തി​രി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ന്നു രാ​വി​ലെ മു​ത​ൽ അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ൻ ദ​ർ​ശ​ന​പു​ണ്യം ന​ൽ​കും. പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​ൻ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ബ​സി​ലി​ക്ക​യു​ടെ പ്ര​ധാ​ന വാ​തി​ലി​നു മു​ന്നി​ൽ വി​ശ്വാ​സി​ക​ൾ കാ​ത്തു​നി​ന്നി​രു​ന്നു.

വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ മു​ത​ൽ ഇ​ട​വ​ക​ക്കാ​ർ വ​രെ​യു​ള്ള​വ​ർ ഒ​രേ മ​ന​സോ​ടെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വെ​ളു​ത്ത​ച്ഛ​ന്‍റെ സ്തു​തി​ക​ളും ഗീ​ത​ങ്ങ​ളു​മാ​യി പു​ല​രു​വോ​ളം കാ​ത്തി​രു​ന്നാ​ണ് ഓ​രോ വ​ർ​ഷ​വും ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണു വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​രുസ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി വി​ശ്വാ​സി​ക​ൾ​ക്കു തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 18നു ​പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങ് അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​പ്ര​ധാ​ന​മാ​ണ്. പ​ഴ​യ പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള മേ​ട​യി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​ദ്ഭു​ത​രൂ​പം ഇ​ന്ന​ലെ രാ​ത്രി വൈ​കു​ന്നേ​രം പ്രാ​ർ​ഥ​ന​ക​ളോ​ടെ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പു​തി​യ പ​ള്ളി​യി​ൽ ര​ഥ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള രൂ​പ​ക്കൂ​ട്ടി​ൽ സ്ഥാ​പി​ച്ചു.


വെ​ളു​ത്ത​ച്ഛ​ന്‍റെ രൂ​പം പ്ര​ത്യേ​കം സൂ​ക്ഷി​ച്ച അ​റ​യി​ൽ​നി​ന്നു പു​റ​ത്തേ​ക്കെ​ടു​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി രാ​ത്രി ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ ന​ട​ന്ന ആ​രാ​ധ​ന​യി​ൽ അ​നേ​കം വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. റ​വ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. അ​ദ്ഭു​ത തി​രു​സ്വ​രൂ​പ ന​ട തു​റ​ന്ന​തോ​ടെ നാ​നാ​ദി​ക്കു​ക​ളി​ൽ​നി​ന്നു വി​ശ്വാ​സി​ക​ൾ നേ​ർ​ച്ച കാ​ഴ്ച​ക​ളു​മാ​യി എ​ത്തി​ത്തു​ട​ങ്ങും. പ്ര​ത്യേ​ക വ​ഴി​പാ​ടാ​യ അ​ന്പും വി​ല്ലും എ​ഴു​ന്നു​ള്ള​ത്തി​നു പ​ള്ളി​ക്കു മു​ൻ​വ​ശ​മു​ള്ള കു​രി​ശ​ടി​ക്കു സ​മീ​പം പ്ര​ത്യേ​കം കൗ​ണ്ട​ർ തു​റ​ന്നി​ട്ടു​ണ്ട്.

വെ​ള്ളി​നേ​ർ​ച്ച, നീ​ന്ത​ൽ​നേ​ർ​ച്ച, ഉ​രു​ളു നേ​ർ​ച്ച, അ​ടി​മ​വ​യ്ക്ക​ൽ തു​ട​ങ്ങി​യ നേ​ർ​ച്ച കാ​ഴ്ച​ക​ളു​മാ​യി അ​ർ​ത്തു​ങ്ക​ൽ തി​രു​ന​ട ഭ​ക്തി​സാ​ന്ദ്ര​മാ​ണ്. തി​രു​നാ​ളി​ന് എ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ർ​ത്തു​ങ്ക​ലി​ലേ​ക്കു പ്ര​ത്യേ​കം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.